Connect with us

News

കുളിക്കാൻ കയറിയപ്പോൾ അടിവയറ്റിൽ വേദന; താഴെ നോക്കിയപ്പോൾ പുറത്തേക്ക് തള്ളി വരുന്ന ഒരു കുഞ്ഞിന്റെ തല കണ്ടു; കുഞ്ഞിനെ പുറത്തെടുത്ത് ഒറ്റയ്ക്ക് പൊക്കിൾക്കൊടി മുറിച്ചു; അപ്രതീക്ഷിത പ്രസവത്തിൽ ഞെട്ടി യുവതിയും കാമുകനും

ഓർത്തിരിക്കാത്തൊരു ദിവസം അടിവയറ്റിൽ വേദന, ഐ ഫോണെടുത്ത് നോക്കിയപ്പോൾ താഴെ കണ്ടത് പുറത്തേക്കു വരുന്ന കുഞ്ഞിന്റെ തല. ഒരു ലക്ഷണങ്ങളും കൂടാതെ ഗർഭം ധരിച്ച്, ബാത്ത് ടബ്ബിലെ കുളിക്കിടെ സ്വന്തം പ്രസവം ഒറ്റയ്‌ക്കെടുത്ത് യുവതി. 

Published

on

ഇരുപത്തിനാലുകാരിയായ ഷാർലറ്റ് ദുബാർഡിന് ലണ്ടനിലെ ഒരു ഹോട്ടലിൽ ഭക്ഷണം വിളമ്പലാണ് ജോലി. തന്‍റെ ജീവിതത്തിൽ നടന്നുവെന്ന് ഷാർലറ്റ് അവകാശപ്പെടുന്ന കാര്യങ്ങൾ ഏറെ അവിശ്വസനീയമാണ്. വീട്ടിലെ ബാത്ത് ടബ്ബിൽ സോപ്പും പതപ്പിച്ചുകൊണ്ട് കുളിച്ചുകൊണ്ടിരിക്കെയാണ് വയറിനുള്ളിൽ ഏറെ അസ്വാഭാവികമായ എന്തിലൊക്കെയോ ചലനങ്ങളും അസഹ്യമായ വേദനയും ഒക്കെ ഷാർലറ്റിന് തോന്നുന്നത്. തന്റെ ഐ ഫോൺ കയ്യിലെടുത്ത് എന്താണ് പ്രശ്നമെന്ന് കാമറയിലൂടെ നോക്കാൻ ശ്രമിക്കവേ ഷാർലറ്റ് കണ്ടത് അടിവയറ്റിനു താഴെ നിന്നും പുറത്തേക്ക് തള്ളി വരുന്ന ഒരു കുഞ്ഞിന്റെ നിറുകന്തലയാണ്. അതുകണ്ട് അവൾ ആകെ പരിഭ്രമിച്ചുപോയി.

ടോയ്‌ലറ്റ് കബോർഡിൽ സൂക്ഷിച്ചിരുന്ന ഫസ്റ്റ് എയിഡ് കിറ്റിൽ നിന്നും കത്രികയെടുത്ത് എങ്ങനെയോ അവൾ അതിന്റെ പൊക്കിൾക്കൊടി മുറിച്ചു.

തന്റെ ഇരുപത്തെട്ടുകാരൻ ബോയ്ഫ്രണ്ട് മിഗ്വേൽ ഏയ്ഞ്ചലുമൊത്ത് ഷാർലറ്റ് ജീവിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടു കഴിഞ്ഞിരുന്നു. എന്നാല്‍ ഇതിനിടെ താന്‍ ഗർഭിണിയാണെന്ന് അവൾ അറിഞ്ഞിരുന്നില്ല. ഗര്‍ഭിണിയാണെന്നതിന്‍റെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. പുറത്തുവന്ന കുഞ്ഞിനെ കയ്യിലെടുത്ത്, തന്റെ ടോയ്‌ലറ്റ് കബോർഡിൽ സൂക്ഷിച്ചിരുന്ന ഫസ്റ്റ് എയിഡ് കിറ്റിൽ നിന്നും കത്രികയെടുത്ത് എങ്ങനെയോ അവൾ അതിന്റെ പൊക്കിൾക്കൊടി മുറിച്ചു. എന്നിട്ട് ഫോണെടുത്ത് ഉടൻ മിഗ്വേലിനെ അടിയന്തിരമായി വിളിച്ചുവരുത്തി. അവൻ ജോലിസ്ഥലത്തുനിന്നും പറന്നുവന്നു. അവളുടെ കയ്യിൽ പെട്ടെന്നൊരു തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ കണ്ടപ്പോൾ അവൻ ആദ്യം അവളെ ചീത്തവിളിച്ചു. എന്തിനെന്നോ.. ” തെരുവിൽ നിന്നും ഏതെങ്കിലും കൊച്ചിനെയും എടുത്തുകൊണ്ട് വന്നതെന്തിനെ”ന്നും പറഞ്ഞ്.

കഴിഞ്ഞ നാലഞ്ച് മാസം കൊണ്ട് തന്റെ ശരീര ഭാരം നാലഞ്ച് കിലോ കൂടിയത് തന്റെ ക്രമമില്ലാത്ത തീറ്റകൊണ്ടാവും എന്നെ അവൾ കരുതിയുള്ളൂ. മധുരത്തോടുള്ള കൊതി കൂടിയതും മൂക്കുമുട്ടെ വാരിത്തിന്നതും ഒക്കെ വയറ്റിലിരുന്ന ചെറുക്കന്റെ വേലയായിരുന്നു എന്നവൾക്ക് മനസ്സിലായിരുന്നില്ല.

ഇതിനു മുമ്പ് അവൾ പ്രസവിച്ചിട്ടില്ല. ആരുടേയും പ്രസവ മുറിയ്ക്കുള്ളിൽ കൂട്ടിരുന്നിട്ടില്ല.

അടിവയറ്റിൽ അതി ശക്തമായ വേദന വന്നപ്പോഴാണ് അവൾ ഐഫോൺ എടുത്ത് ഒന്ന് പരിശോധിക്കാൻ തീരുമാനിച്ചതും, അപ്രതീക്ഷിതമായ അതിഥിയുടെ രംഗപ്രവേശം അതിൽ പതിഞ്ഞുകണ്ടതും. ബാത്ത് ടബ്ബിൽ വെച്ച് അപ്രതീക്ഷതമായി പേറ്റുനോവുണ്ടായതിൽ പിന്നെ താൻ ചെയ്തുകൂട്ടിയതൊക്കെയും തന്റെ ജന്മവാസന കൊണ്ട് മാത്രമായിരുന്നു എന്ന് ഷാർലറ്റ് പറഞ്ഞു. ഇതിനു മുമ്പ് അവൾ പ്രസവിച്ചിട്ടില്ല. ആരുടേയും പ്രസവ മുറിയ്ക്കുള്ളിൽ കൂട്ടിരുന്നിട്ടില്ല. എന്നിട്ടും ഒരു അമ്മ എന്നുള്ള ജനിതക വാസന അവളെക്കൊണ്ട് എല്ലാം കൃത്യമായിത്തന്നെ ചെയ്യിച്ചു.

സ്വന്തം പ്രസവം അവൾ ആരുടേയും സഹായമില്ലാതെ തന്റെ ബാത് ടബ്ബിൽ സാധിച്ചു എന്ന് പറഞ്ഞിട്ട് ആശുപത്രിക്കാർ പോലും വിശ്വസിക്കുന്നില്ല. അങ്ങനെ വിളിക്കാതെ വന്ന ആ കുഞ്ഞിന് അവർ ‘ഏലിയാസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. മൂന്നേകാൽ കിലോ ഭാരമുള്ള അവൻ തീർത്തും ആരോഗ്യവാനായിരുന്നു.

ഗർഭമുണ്ടായത് അറിയാതെ പോയിരുന്നതിനാൽ ഓവർടൈം ജോലികൾ ചെയ്യുകയും, ബോയ്ഫ്രണ്ടുമായി ഇടയ്ക്കിടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു

അവന്റെ ആരോഗ്യത്തിന് കേടൊന്നും പറ്റാതിരുന്നത് അത്ഭുതമെന്നാണ് ഷാർലറ്റിനെയും കുഞ്ഞിനേയും തുടർന്ന് പരിചരിച്ച ഡോക്ടർമാരും നഴ്‌സുമാരും പറയുന്നത്. കാരണം, ഗർഭമുണ്ടായത് അറിയാതെ പോയിരുന്നതിനാൽ അവൾ ഗർഭകാലമത്രയും പതിവായി മദ്യപിക്കുകയും, പുകവലിക്കുകയും, ദിവസവും പത്തും പതിനാലും മണിക്കൂർ വീതം ഓവർടൈം ജോലികൾ ചെയ്യുകയും, ബോയ്ഫ്രണ്ടുമായി ഇടയ്ക്കിടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഒക്കെ ചെയ്തുപോന്നിരുന്നു. ഇതൊക്കെ ചെയ്തിട്ടും അതിനെയൊക്കെ കുഞ്ഞ് ഏലിയാസ് അതിജീവിച്ചു.

കുഞ്ഞിനെ മിഗ്വേലിനു നേരേ നീട്ടിയപ്പോൾ ആദ്യം അവൻ ഒന്ന് ചൊടിച്ചു. ” വല്ലേടത്തു നിന്നും വല്ല കൊച്ചിനെയും പെറുക്കിക്കൊണ്ടുവന്നാൽ ഞാൻ നോക്കില്ല ” എന്നായിരുന്നു അവന്റെ ആദ്യപ്രതികരണം. ” എടാ… ഇത് നമ്മുടെ കൊച്ചാണ്.. ” എന്ന് അവൾ പറഞ്ഞപ്പോൾ മിഗ്വേൽ ഞെട്ടി.

തന്റെ കയ്യിൽ ഇരിക്കുന്നത് സ്വന്തം കുഞ്ഞാണെന്ന് അവൾക്ക് ബോധ്യമുണ്ടായില്ല. അതിന് ആശുപത്രിയിലെത്തും വരെ ഒന്ന് മുലകൊടുക്കാൻ പോലും അവൾക്ക് തോന്നിയില്ല.

അടുത്ത നിമിഷം തന്നെ അവൻ രണ്ടുപേരെയും കൊണ്ട് ടാക്സിയിൽ അടുത്തുള്ള ആശുപത്രിയിലേക്ക് ചെന്ന്. അവർ അമ്മയെയും കുഞ്ഞിനേയും ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി സംഭവിച്ച ആ പ്രസവം ഷാർലറ്റിനെ മാനസികമായി ഏറെ തളർത്തിയിരുന്നു. തന്റെ കയ്യിൽ ഇരിക്കുന്നത് സ്വന്തം കുഞ്ഞാണെന്ന് അവൾക്ക് ബോധ്യമുണ്ടായില്ല. അതിന് ആശുപത്രിയിലെത്തും വരെ ഒന്ന് മുലകൊടുക്കാൻ പോലും അവൾക്ക് തോന്നിയില്ല. ആശുപത്രിയിൽ അവർ ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ് കുഞ്ഞ് ഏലീയാസിന്റെ അരികിൽ കൊണ്ടു വന്നു കിടത്തി പാലുകൊടുക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് താനൊരു അമ്മയായല്ലോ എന്ന ബോധ്യത്തിലേക്ക് ഷാർലറ്റ് ഉണരുന്നത്.

“നോക്ക്.. അവന് നിന്റെ അതേ മൂക്കല്ലേ..” എന്ന് മിഗ്വേൽ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോഴാണ്, അത് തന്റെ കുഞ്ഞാണ് എന്നുള്ള സത്യം അവളുടെ മനസ്സിലേക്ക് പൂർണ്ണമായും രജിസ്റ്റർ ചെയ്യപ്പെടുന്നത്.

താൻ ഗർഭിണിയാണ് എന്നറിയാതെ അവൾ ഗർഭനിരോധ ഗുളികകൾ പോലും ഇടയ്ക്കിടെ കഴിച്ചുകൊണ്ടിരുന്നു. അത് തന്റെ കുഞ്ഞിനെ മോശമായി ബാധിച്ചുകാണുമോ എന്നുള്ള ഭയത്തിലാണ് ഷാർലറ്റ് ഇപ്പോൾ. ഷാർലറ്റിനെ അതിശയപ്പെടുത്തുന്ന മറ്റൊരു കാര്യം ഗർഭമുണ്ടായിരുന്ന കാലയളവിലും കൃത്യമായ ആർത്തവം ഉണ്ടായിരുന്നതായി അവൾക്ക് തോന്നിയിരുന്നു എന്നതാണ്. വയറുവേദനയും മറ്റും ഇടയ്ക്കിടെ ഉണ്ടായിരുന്നെങ്കിലും അതൊക്കെ ആർത്തവകാലത്ത് പതിവുള്ള ബുദ്ധിമുട്ടുകളായി അവൾ അവഗണിച്ചുപോന്നിരുന്നു.

കുഞ്ഞിനെ പെറ്റിട്ട ശേഷം അതിന്റെ പൊക്കിൾക്കൊടി എങ്ങനെയാണ് മുറിക്കേണ്ടത്, കൃത്യം എവിടെ വെച്ച് മുറിക്കണമെന്ന് എങ്ങനെ അറിഞ്ഞു എന്നാണ് ഒരു നഴ്സ് അതിശയത്തോടെ ചോദിച്ചത്. അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ അത് അപകടം വരുത്തി വച്ചേനെ.” ഒന്നും ഓർമ്മയില്ല, ഒക്കെ അപ്പോൾ ഉള്ളിൽ നിന്നും ഒരു ആന്തലുണ്ടായി അങ്ങനെ പ്രവർത്തിച്ചു ..” എന്നുമാത്രമാണ് ഷാർലറ്റിന്റെ മറുപടി.

അപ്പോൾ കുഞ്ഞുങ്ങൾ വേണമെന്നില്ലാതിരുന്നതുകൊണ്ട് കൃത്യമായി ഗർഭനിരോധ ഗുളികകൾ കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു ഷാർലറ്റ്. ഇടക്ക് എപ്പോഴോ ഒന്നോ രണ്ടോ തവണ മാത്രം കഴിക്കാൻ മറന്നുപോയിട്ടുണ്ടെന്നും, അതിന്റെ ഫലമാവും ഈ സംഭവവികാസങ്ങളെന്നും അവൾക്ക് ഇപ്പോൾ തോന്നുന്നുണ്ട്.

പഠിത്തത്തോടൊപ്പം പാർട്ട് ടൈം ജോലികളും ചെയ്തുകൊണ്ടിരുന്ന മക്കളുടെ ജീവിതത്തിൽ ഒരിടപെടലും നടത്താത്ത അവരുടെ അച്ഛനമ്മമാർക്ക് ഈ സംഭവം ഏറെ അവിശ്വസനീയമായിരുന്നു. ദൈവത്തിന്റെ നേരിട്ടുള്ള ഇടപെടലെന്നാണ് അവർ ഇതിനെ വിളിച്ചത്. ഒരു കുഞ്ഞുമാലാഖയെ തങ്ങളുടെ മക്കളുടെ ജീവിതത്തിലേക്ക് ദൈവം തന്നെ പറഞ്ഞുവിട്ടതാവും എന്ന് അവർ കരുതുന്നു.

പ്രകടമായ ലക്ഷണങ്ങളോ അസ്വസ്ഥതകളോ ഇല്ലാത്ത രീതിയിൽ സംഭവിക്കുന്ന ഗർഭങ്ങൾ ഏറെ അപൂർവമായ ഒരു പ്രതിഭാസമാണ്. ലണ്ടനിലെ റോയൽ കോളേജ് ഓഫ് മിഡ് വൈവ്സ് നടത്തിയ പഠനത്തിൽ വെളിപ്പെട്ടത് യു കെ യിൽ നടക്കുന്ന 2500 പ്രസവങ്ങളിൽ ഒന്ന് ഇത്തരത്തിലുള്ള ഗർഭധാരണത്തിന് ഫലമായി നടക്കുന്നതാണെന്നാണ്. അതായത് ബ്രിട്ടനിൽ മാത്രം വർഷത്തിൽ 320 കേസുകൾ നടക്കുന്നുണ്ട് ഇത്തരത്തിൽ.

ഓർത്തിരിക്കാതെ അച്ഛനമ്മമാരായ രണ്ടു കുഞ്ഞുങ്ങളെയും സാമ്പത്തികമായി സഹായിക്കാൻ അവരുടെ അച്ഛനമ്മമാർ തന്നെ ഒരു ‘GoFundMe ‘ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അതിലൂടെ അവർക്ക് ലോകമെമ്പാടും നിന്ന് സഹായങ്ങളും വന്നുകൊണ്ടിരിക്കുന്നു.

News

സിനിമ ഏറെ ഇഷ്ടമാണ്, ഒപ്പം പേടിയുമുണ്ട്:സുറുമി

Published

on

ഒരു സിനിമ കുടുംബത്തില്‍ നിന്ന് വരുന്ന വ്യക്തി എന്ന നിലയില്‍ സിനിമയെ ഏറെ ഇഷ്ടവും അതിനൊപ്പം പേടിയുമാണന്ന് മമ്മൂട്ടിയുടെ മകള്‍ സുറുമി. ക്യമാറയുടെ മുമ്പില്‍ തന്നെ നില്‍ക്കുവാന്‍ ഏറെ നാണമാണന്ന് സുറുമി ഏഷ്യവില്ലെയുടെ അഭിമുഖത്തില്‍ പറഞ്ഞു.

ഫോട്ടോഗ്രാഫിയോട് അല്‍പം കമ്പം ഉണ്ടെങ്കിലും ഛായാഗ്രാഹകയാകുന്നതിനെ കുറിച്ചു ഇതുവരെ ചിന്തിച്ചിട്ടില്ല. വാപ്പച്ചി ഒരു കാര്യവും ചെയ്യാന്‍ നിര്‍ബന്ധിച്ചിട്ടില്ല. എന്നും ഞങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുവാന്‍ പൂര്‍ണ പിന്തുണയുമായി നിന്നിരുന്നു. സുറുമി പറയുന്നു.

ചിത്രക്കാരി എന്ന നിലയിലാണ് സുറുമി അറിയപ്പെടുന്നത്. താന്‍ വരച്ച എല്ലാ ചിത്രങ്ങളുടെ പ്രദര്‍ശനമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് സുറുമി.

Continue Reading

News

മകളുടെ വിവാഹത്തലേന്ന്‌ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെ പിതാവ്‌ കുഴഞ്ഞുവീണ്‌ മരിച്ചു(വീഡിയോ)

Published

on

കൊല്ലം: മകളുടെ വിവാഹത്തലേന്ന്‌ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെ പിതാവ്‌ കുഴഞ്ഞുവീണ്‌ മരിച്ചു. കരമന പൊലീസ്‌ സ്റ്റേഷനിലെ അഡീഷണല്‍ സബ്‌ ഇന്‍സ്‌പെക്ടര്‍ വിഷ്‌ണുപ്രസാദ്‌ ആണ്‌ മരിച്ചത്‌. ഇന്നലെയായിരുന്നു സംഭവം.

കൊല്ലം പുത്തന്‍തുറ സ്വദേശിയായ വിഷ്‌ണുപ്രസാദിന്റെ മകളുടെ വിവാഹം ഇന്ന്‌ ചവറ പരിമഠം ക്ഷേത്രത്തില്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്‌. ആഘോഷച്ചടങ്ങുകളുടെ ഭാഗമായി നടന്ന ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെയാണ്‌ അദ്ദേഹം കുഴഞ്ഞുവീണത്‌. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണകാരണം.

അമരം എന്ന ചിത്രത്തിലെ രാക്കിളി പൊന്മകളേ എന്ന്‌ തുടങ്ങുന്ന പാട്ട്‌ പാടുന്നതിനിടെയാണ്‌ അത്യാഹിതം ഉണ്ടായത്‌. രാക്കിളി പൊന്മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ….നിന്‍ മൗനം, പിന്‍വിളിയാണോ..എന്ന്‌ പാടിയതും വിഷ്‌ണുപ്രസാദ്‌ കുഴഞ്ഞുവീഴുകയായിരുന്നു. വേദിയില്‍ നിന്ന്‌ പാട്ടു പാടുന്ന വീഡിയോ, അദ്ദേഹത്തിന്‌ ആദരാഞ്‌ജലി അര്‍പ്പിച്ച്‌ നിരവധി പേരാണ്‌ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്‌തിരിക്കുന്നത്‌.

Continue Reading

News

മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടേ എന്ന് പാര്‍വതി ചോദിച്ചു; ലിനിയുടെ ഭർത്താവിന്റെ കുറിപ്പ് വൈറൽ

Published

on

മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടേ എന്ന് നടി പാര്‍വ്വതി ഒരിക്കല്‍ തന്നോട് ചോദിച്ച കാര്യം വെളിപ്പെടുത്തി സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് പുതൂര്‍. ലിനി മരിച്ച് മൂന്നാം ദിവസമാണ് പാര്‍വ്വതി തന്നെ വിളിച്ചതെന്നും എന്നാല്‍ വാഗ്ദാനം താന്‍ സ്‌നേഹത്തോടെ നിരസിക്കുകയായിരുന്നെന്നും സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍വ്വതിയുടെ ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുള്ള അവരുടെ ആരാധകന്‍ കൂടിയായ തന്റെ വ്യക്തിപരമായ അനുഭവം പറയുകയാണ് സജീഷ്.

സജീഷ് പുതൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്

“ഉയരെ ഉയരെ പാര്‍വ്വതി.. പാര്‍വ്വതിയുടെ ഒട്ടുമിക്ക സിനിമകളും കാണാറുളള അവരുടെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തിന്റെ ഒരു ആരാധകന്‍ കൂടിയാണ് ഞാന്‍. ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല അതുകൊണ്ട് തന്നെ ‘ഉയരെ’ കാണാന്‍ ശ്രമിച്ചിട്ടില്ല. പക്ഷെ ഞാന്‍ കാണും, കാരണം ആ സിനിമയെ കുറിച്ച് വളരെ നല്ല അഭിപ്രായം ഉളളത് കൊണ്ട് മാത്രമല്ല, പാര്‍വ്വതി എന്ന നടിയുടെ അതിജീവനത്തിന്റെ വിജയം കൂടി ആയിരുന്നു ആ സിനിമ. സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ, അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ് ഒറ്റപ്പെടുത്തി സിനിമയില്‍ നിന്നും തുടച്ച് നീക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ധീരതയോടെ നേരിട്ട നടി എന്നത് കൊണ്ടും

അതിനപ്പുറം പാര്‍വ്വതി എന്ന വ്യക്തിയെ എനിക്ക് നേരിട്ട് അറിയുന്നത്.. ലിനി മരിച്ച് മൂന്നാം ദിവസം എന്നെ വിളിച്ച് ‘സജീഷ്, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട് സങ്കടപ്പെടുത്തുന്നു. പക്ഷെ ഒരിക്കലും തളരരുത് ഞങ്ങള്‍ ഒക്കെ നിങ്ങളെ കൂടെ ഉണ്ട്. സജീഷിന് വിരോധമില്ലെങ്കില്‍ രണ്ട് മക്കളുടെയും പഠന ചിലവ് ഞാന്‍ എടുത്തോട്ടെ, ആലോചിച്ച് പറഞ്ഞാല്‍ മതി’ എന്ന വാക്കുകള്‍ ആണ്.

പക്ഷെ അന്ന് ഞാന്‍ വളരെ സ്‌നേഹത്തോടെ അത് നിരസിച്ചു. പിന്നീട് പാര്‍വ്വതി തന്നെ മുന്‍ കൈ എടുത്ത് അവറ്റിസ് മെഡിക്കല്‍ ഗ്രുപ്പ് ഡോക്ടര്‍ മാര്‍ ഇതേ ആവശ്യവുമായി വന്നു. ‘ലിനിയുടെ മക്കള്‍ക്ക് ലിനി ചെയ്ത സേവനത്തിന് ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ് ഈ ഒരു പഠന സഹായം’ എന്ന പാര്‍വ്വതിയുടെ വാക്ക് എന്നെ അത് സ്വീകരിക്കാന്‍ സന്നദ്ധനാക്കി.

ലിനിയുടെ ഒന്നാം ചരമദിനത്തിന് കെ.ജി.എന്‍.എ സംഘടിപ്പിച്ച അനുസ്മരണത്തില്‍ വച്ച് പാര്‍വ്വതിയെ നേരിട്ട് കാണാനും റിതുലിനും സിദ്ധാര്‍ത്ഥിനും അവരുടെ സ്‌നേഹമുത്തങ്ങളും ലാളനവും ഏറ്റ് വാങ്ങാനും കഴിഞ്ഞു. ഒരുപാട് സ്‌നേഹത്തോടെ പാര്‍വ്വതി തിരുവോത്തിന് ആശംസകള്‍..”

അതേസമയം കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധയെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ പെരുന്നാള്‍ റിലീസായി തീയേറ്ററുകളിലെത്തും. സിസ്റ്റര്‍ ലിനിയെ സിനിമയില്‍ അവതരിപ്പിക്കുന്നത് റിമ കല്ലിങ്കല്‍ ആണ്. കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് വൈറസ്. ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബു തന്നെയാണ് നിര്‍മ്മാണം.

Continue Reading
News7 hours ago

സിനിമ ഏറെ ഇഷ്ടമാണ്, ഒപ്പം പേടിയുമുണ്ട്:സുറുമി

News8 hours ago

മകളുടെ വിവാഹത്തലേന്ന്‌ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെ പിതാവ്‌ കുഴഞ്ഞുവീണ്‌ മരിച്ചു(വീഡിയോ)

News9 hours ago

മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടേ എന്ന് പാര്‍വതി ചോദിച്ചു; ലിനിയുടെ ഭർത്താവിന്റെ കുറിപ്പ് വൈറൽ

News10 hours ago

40 വർഷത്തിനിടെ പീഡിപ്പിച്ചു കൊന്നത് 93 സ്ത്രീകളെ… കാരണം വിചിത്രം

Movie10 hours ago

ഞാൻ ആദ്യമേ പറഞ്ഞതാണ് കത്രീന മതിയെന്ന്;അപ്പോൾ ഇന്ത്യൻ മുഖഛായ വേണമെന്നായി… അഭിനയിക്കാൻ താൽപര്യമില്ലെന്ന് പ്രിയങ്ക പറഞ്ഞപ്പോൾ വീണ്ടും കത്രീനയിലേക്ക്: പൊതുവേദിയിൽ പ്രിയങ്കയെ കുത്തി സൽമാൻ ഖാൻ

News10 hours ago

താൻ ചിത്രീകരിച്ച രംഗങ്ങളിൽ ഒന്നു പോലും ഉപയോഗിക്കരുത്;നടൻ വിക്രമിന് ബാലയുടെ വക്കീൽ നോട്ടീസ്

News14 hours ago

വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സിമ്പു

News14 hours ago

ഇതിലും ആകർഷണീയയാകാൻ എനിക്കു കഴിയുമോ;മുണ്ടുടുത്ത് സെൽഫിയെടുത്ത് ഐശ്വര്യ ലക്ഷ്മി

News14 hours ago

ആറ് മാസം മുന്‍പ് വരെ ജോലി അന്വേഷിച്ച് നടന്നു; ഇന്ന് എംപി…

News14 hours ago

ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ് ;നാളെ സ്ട്രോംഗ് റൂം തുറന്ന് പരിശോധന

News2 weeks ago

വിവാഹമോചനം സിനിമാക്കാരുടെ കുത്തകയല്ല,കൂടെ കിടക്കുന്നവർക്കേ രാപ്പനി അറിയാനൊക്കൂ; പേളിയെ പിന്തുണച്ച് സാധിക

News3 weeks ago

ചാക്കോച്ചന്റെ പ്രിയത്തിലെ നായികയെ ഓർ‌മ്മയുണ്ടോ?

News2 weeks ago

ഈ വസ്ത്രം ധരിക്കാൻ കിം എത്ര വാരിയെല്ലുകൾ നീക്കം ചെയ്തു?

Gallery3 weeks ago

പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി;ചിത്രങ്ങൾ

Movie3 weeks ago

ഭര്‍ത്താവിനെ കാണാന്‍ ഭയങ്കര ബോറ് ലുക്ക്;എന്തിനാണ് കെട്ടിയത്;കമന്റിട്ടയാൾക്ക് ഉശിരൻ മറുപടി നൽകി ഐമ സെബാസ്റ്റ്യൻ

Uncategorized3 weeks ago

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ബധിരനായ സൂരജ് മോൻ ഇവിടെ ഉണ്ട് സംഗതി ഇതാണ്…

News2 weeks ago

രണ്ട് രൂപ തന്ന് ലൈംഗികമായി ചൂഷണം ചെയ്തയാളുടെ 40 ലക്ഷത്തിന്റെ വീട് ഞാന്‍ വാങ്ങി; 600 രൂപയ്ക്ക് ഞാൻ താമസിച്ചിരുന്ന ലൈന്‍ കെട്ടിടത്തിന്റെ ഉടമ ഇന്ന് എന്റെ കാര്‍ ഡ്രൈവറാണ്; ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങള്‍ പങ്കുവെച്ച് രഞ്ജു രഞ്ജിമാര്‍

News3 weeks ago

“പേളി മാണിയുടേത് കൗദാശികവിവാഹമല്ല”;വിമർശകർക്ക് മറുപടിയുമായി വൈദികൻ;കുറിപ്പ് വൈറൽ

News2 weeks ago

തനി നാട്ടിൻപുറത്തു കാരിയായി പേളിമാണി

News1 week ago

അടിയന്തര ചികിത്സയ്ക്കിടെ വായില്‍ നിന്ന് പൊട്ടിത്തെറി; യുവതി മരിച്ചു

Trailer4 weeks ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video4 weeks ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser1 month ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser2 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer2 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser4 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery4 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer5 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos5 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Movie6 months ago

സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ദിവസം സർപ്രൈസ് ഒരുക്കി ടീം പേട്ട

Trending