Connect with us

Uncategorized

ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു; കാലത്തിന്റെ കൈനീട്ടം: മഞ്ജു വാരിയർ

Published

on

മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാല്‍ സംവിധായകനാകുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് മലയാള സിനിമാലോകം ഏറ്റെടുത്തത്. ബറോസ് എന്ന് പേരിട്ടിരിക്കുന്ന ത്രീഡി ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നെന്ന വിവരം തന്റെ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ അറിയിച്ചത്. സംവിധാനാകുന്ന മോഹന്‍ലാലിന് ആശംസയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. ഫെയ്‌സ്ബുക്കിലൂടെയാണ് മോഹന്‍ലാലിന് മഞ്ജുവിന്റെ ആശംസ.

‘ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു. നമ്മുടെ പ്രിയങ്കരനായ ലാലേട്ടന്‍ സംവിധായകനാകുന്നു. കാലത്തിന്റെ കൈനീട്ടം. ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്. ലാലേട്ടന് ആശംസകള്‍, അഭിനന്ദനങ്ങള്‍.’ മോഹന്‍ലാലിന്റെ കന്നി സംവിധാന സംരംഭത്തിന് ആശംസ അറിയിച്ച് മഞ്ജു വാര്യര്‍ കുറിച്ചു.

കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹന്‍ലാല്‍ പറയുന്നു. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്നം’ മോഹന്‍ലാല്‍ ബ്ലോഗില്‍ എഴുതുന്നു.

ഈ തീരുമാനം താന്‍ മുന്‍കൂട്ടി എടുത്തതല്ലെന്നും സംഭവിച്ചു പോയതാണെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. സംവിധായകന്‍ ടികെ രാജീവ് കുമാറുമായി ചേര്‍ന്ന് ഒരു ത്രീഡി സ്റ്റേജ് ഷോ ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അതിനു വലിയ ചെലവ് വരുമെന്നറിഞ്ഞതു കൊണ്ട് ആ മോഹം മാറ്റി വെച്ചുവെന്നും അദ്ദേഹം കുറിയ്ക്കുന്നു. ഇതിനിടെ ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചലച്ചിത്രത്തിന്റെ സംവിധായകന്‍ ജിജോ പുന്നൂസുമായി സംസാരിക്കുമ്പോള്‍ ലഭിച്ച ഒരു ത്രെഡില്‍ നിന്നാണ് സിനിമയുടെ കഥ വികസിച്ചതെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു.

Uncategorized

മോഹൻലാലിന് ഇന്ന് പിറന്നാൾ;ആശംസകളുമായി മമ്മൂട്ടി, ദുൽഖർ തുടങ്ങിയവർ

Published

on

മോഹൻലാലിന്റെ 59ആം പിറന്നാളാണിന്ന്. ഈ പിറന്നാൾ ദിനത്തിൽ തന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നിലേക്ക് കടക്കുകയാണ് താരം. ബാറോസിന്റെ പ്രവർത്തനങ്ങളിലേക്ക് കടന്നു കഴിഞ്ഞു. പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് ആശംസയുമായി മലയാളത്തിലെ നിരവധി പേരാണ് രംഗത്തെത്തിയത്.

മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, അനു സിതാര, ജയസൂര്യ, മഞ്ജു വാര്യർ തുടങ്ങി നിരവധി പേർ പിറന്നാൾ ആശംസ അറിയിച്ച് കഴിഞ്ഞു.

മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ചത് മലയാള സിനിമാ മേഖലയ്ക്കും ആരാധകര്‍ക്കും സര്‍പ്രൈസ് ആയിരുന്നു. ബറോസ് എന്ന ത്രീഡി സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലേക്ക് കടന്നിരിക്കുകയാണ് ലാൽ.

അമേരിക്കന്‍ യാത്രക്കിടെ വിദേശ ചലച്ചിത്ര പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയതായി മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു. ഗോവയില്‍ ചിത്രീകരിക്കേണ്ട ലൊക്കേഷനുകള്‍ മാര്‍ക്ക് ചെയ്തു കഴിഞ്ഞു.
കുട്ടികള്‍ അടക്കം മികച്ച നടന്‍മാരെ വേണമെന്നും ഇവരില്‍ മിക്കവരും വിദേശികളാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ജിജോ നവോദയ്ക്കൊപ്പം ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നതെന്നറിയുന്നു

Continue Reading

Movie

റോഷനുമായി പ്രണയത്തിലാണോ? പ്രിയ വാരിയരുടെ മറുപടി ഇങ്ങനെ

Published

on

ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് പ്രശസ്തരായ താരങ്ങളാണ് പ്രിയ പ്രകാശ് വാര്യരും റോഷന്‍ അബ്ദുള്‍ റഹൂഫും. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന് ചിത്രത്തിലൂടെയാണ് പ്രിയയും റോഷനും ചലച്ചിത്ര ലോകത്തേക് ചുവടുവയ്ക്കുന്നത്. ചിത്രത്തിന്റെ സെറ്റില്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദം. എന്നാൽ അടുത്തിടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രിയ.

റോഷനുമായി താൻ പ്രണയത്തിലാണെന്ന വാർത്തകൾ നടി നിരസിച്ചു. ആദ്യമായി സിനിമയിൽ അഭിനയിക്കുമ്പോൾ കൂടെ അഭിനയിക്കുന്ന ഒരേപ്രായത്തിലുള്ള സഹതാരവുമായി ഐക്യമുണ്ടാകും. അത് രണ്ടുപേർക്കും ആശ്വാസകരവും തെറ്റുകൾ ഉൾക്കൊള്ളാൻ സഹായകരവുമാകും. ഈ ഐക്യം അഭിനയം സംബന്ധിച്ച സമ്മർദ്ദങ്ങൾ ഒഴിവാക്കാനും സഹായിക്കും. പ്രചരണങ്ങള്‍ വെറും പ്രചരങ്ങൾ‌ മാത്രമാണ്. അതിന് കുറച്ച് കാലം മാത്രമേ ആയുസ്സുള്ളുണ്ടാകുകയുള്ളൂ. ഞാന്‍ എന്റെ ജോലി പൂര്‍ണ സംതൃപ്തിയോടും ആത്മാര്‍ഥതയോടും ചെയ്യാന്‍ ആഗ്രഹിക്കുന്നു. ബാക്കിയെല്ലാം പ്രേക്ഷകരുടെ കയ്യിലാണെന്നും പ്രിയ പറഞ്ഞു. സൂം ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയയുടെ തുറന്ന് പറച്ചിൽ.

ഏപ്രിലിൽ റോഷന്റെ ജന്‍മദിനത്തില്‍ ആശംസകര്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രിയ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ‘വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കുന്ന കാര്യത്തില്‍ ഞാന്‍ പിന്നിലാണ്. പക്ഷേ നീ എനിക്ക് ചെയ്തു തന്ന എല്ലാത്തിനും ഇന്ന് ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. കാര്യം എന്തു തന്നെയായാലും പ്രതിസന്ധിഘട്ടങ്ങളില്‍ നീ മാത്രമാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്. അത് ഒരോ അവസരത്തിലും നിന്നെ അപകടത്തിലാക്കിയിട്ടു പോലും. എനിക്ക് നിന്നെപ്പോലെയാകാന്‍ കഴിയുമോ എന്നറിയില്ല. എനിക്ക് നീ എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് നീ അറിയണം എന്നാഗ്രഹിക്കുകയാണ്. അത് വാക്കുകള്‍ക്ക് അതീതമാണെന്ന് നിനക്ക് തന്നെ അറിയാം. ജീവിതത്തില്‍ എല്ലാ സൗഭാഗ്യങ്ങളും നിന്നെ തേടിയെത്തട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു’- പ്രിയ കുറിച്ചു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.

പ്രശാന്ത് മാമ്പുള്ളി സംവിധാനം ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ പ്രിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഏറെ വിവാദങ്ങൾക്കൊടുവിൽ ചിത്രം വൈകാതെ പ്രദര്‍ശനത്തിനെത്തും. സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രമേയമാക്കി ഒരുക്കുന്ന ലവ് ഹാക്കേഴ്സ് എന്ന ഹിന്ദി ചിത്രത്തിലും പ്രിയ നായികയാകുന്നു. മായങ്ക് പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലഖനൗ, ദില്ലി, ഗുര്‍ഗൌണ്‍, മുംബൈ തുടങ്ങിയവയാണ് പ്രധാന ലൊക്കേഷൻ.

Continue Reading

Uncategorized

ജീവനുള്ള നീരാളിയെ തിന്നാനൊരുങ്ങിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി

Published

on

ലൈവ് വീഡിയോ സ്ട്രീമിംഗിനിടെ രസകരമായ സംഭവങ്ങള്‍ നടക്കുന്നതെല്ലാം സാധാരണമാണ്. ചിലപ്പോഴൊക്കെ ഇങ്ങനെയുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ വീഡിയോ കൂടുതല്‍ പ്രശസ്തമാകാനും ഉപകരിക്കാറുണ്ട്. ഇതുപോലെ തന്നെ ലൈവിനിടെ അക്കിടികളും പറ്റാറുണ്ട്.

എന്നാല്‍ ലൈവിനിടെ സംഗതി കയ്യില്‍ നിന്ന് പോയാലോ? അങ്ങനെയൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചൈനീസ് വ്‌ളോഗറായ യുവതി ലൈവായി ജീവനുള്ള നീരാളിയെ തിന്നാന്‍ ശ്രമിക്കുന്നതാണ് വീഡിയോ.

ആദ്യമൊക്കെ യുവതി അല്‍പം ആത്മവിശ്വാസത്തില്‍ നില്‍ക്കുന്നുണ്ടെങ്കിലും സെക്കന്‍ഡുകള്‍ കൊണ്ട് സീന്‍ ആകെ മാറിമറിഞ്ഞു. നീരാളി യുവതിയുടെ മൂക്കിലും ചുണ്ടിലും കവളിലുമെല്ലാം ഇറുക്കാന്‍ തുടങ്ങി. അതിനെ വിടുവിക്കാന്‍ നടത്തുന്ന ആദ്യശ്രമങ്ങളെല്ലാം വിഫലമായി. അത്രയും ശക്തിയോടെയായിരുന്നു നീരാളി യുവതിയുടെ മുഖത്ത് ഇറുക്കിപ്പിടിച്ചിരുന്നത്.

അല്‍പസമയത്തിനകം യുവതി വേദന സഹിക്കാനാവാതെ കരഞ്ഞുതുടങ്ങി. സര്‍വശക്തിയുമെടുത്തി ആഞ്ഞുവലിച്ച് ഒടുവില്‍ അവരതിനെ മുഖത്തുനിന്ന് പറിച്ചെടുത്തു. മുഖത്ത് അവിടവിടെയായി മുറിഞ്ഞ് ചോര പൊടിയുന്നതും വീഡിയോയില്‍ കാണാം. പുറത്തുവന്ന് ഒരുദിവസത്തിനുള്ളില്‍ തന്നെ ഇരുപത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്, നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു.

Continue Reading
News7 hours ago

സിനിമ ഏറെ ഇഷ്ടമാണ്, ഒപ്പം പേടിയുമുണ്ട്:സുറുമി

News8 hours ago

മകളുടെ വിവാഹത്തലേന്ന്‌ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെ പിതാവ്‌ കുഴഞ്ഞുവീണ്‌ മരിച്ചു(വീഡിയോ)

News9 hours ago

മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടേ എന്ന് പാര്‍വതി ചോദിച്ചു; ലിനിയുടെ ഭർത്താവിന്റെ കുറിപ്പ് വൈറൽ

News9 hours ago

40 വർഷത്തിനിടെ പീഡിപ്പിച്ചു കൊന്നത് 93 സ്ത്രീകളെ… കാരണം വിചിത്രം

Movie10 hours ago

ഞാൻ ആദ്യമേ പറഞ്ഞതാണ് കത്രീന മതിയെന്ന്;അപ്പോൾ ഇന്ത്യൻ മുഖഛായ വേണമെന്നായി… അഭിനയിക്കാൻ താൽപര്യമില്ലെന്ന് പ്രിയങ്ക പറഞ്ഞപ്പോൾ വീണ്ടും കത്രീനയിലേക്ക്: പൊതുവേദിയിൽ പ്രിയങ്കയെ കുത്തി സൽമാൻ ഖാൻ

News10 hours ago

താൻ ചിത്രീകരിച്ച രംഗങ്ങളിൽ ഒന്നു പോലും ഉപയോഗിക്കരുത്;നടൻ വിക്രമിന് ബാലയുടെ വക്കീൽ നോട്ടീസ്

News14 hours ago

വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സിമ്പു

News14 hours ago

ഇതിലും ആകർഷണീയയാകാൻ എനിക്കു കഴിയുമോ;മുണ്ടുടുത്ത് സെൽഫിയെടുത്ത് ഐശ്വര്യ ലക്ഷ്മി

News14 hours ago

ആറ് മാസം മുന്‍പ് വരെ ജോലി അന്വേഷിച്ച് നടന്നു; ഇന്ന് എംപി…

News14 hours ago

ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ് ;നാളെ സ്ട്രോംഗ് റൂം തുറന്ന് പരിശോധന

News2 weeks ago

വിവാഹമോചനം സിനിമാക്കാരുടെ കുത്തകയല്ല,കൂടെ കിടക്കുന്നവർക്കേ രാപ്പനി അറിയാനൊക്കൂ; പേളിയെ പിന്തുണച്ച് സാധിക

News3 weeks ago

ചാക്കോച്ചന്റെ പ്രിയത്തിലെ നായികയെ ഓർ‌മ്മയുണ്ടോ?

News2 weeks ago

ഈ വസ്ത്രം ധരിക്കാൻ കിം എത്ര വാരിയെല്ലുകൾ നീക്കം ചെയ്തു?

Gallery3 weeks ago

പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി;ചിത്രങ്ങൾ

Movie3 weeks ago

ഭര്‍ത്താവിനെ കാണാന്‍ ഭയങ്കര ബോറ് ലുക്ക്;എന്തിനാണ് കെട്ടിയത്;കമന്റിട്ടയാൾക്ക് ഉശിരൻ മറുപടി നൽകി ഐമ സെബാസ്റ്റ്യൻ

Uncategorized3 weeks ago

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ബധിരനായ സൂരജ് മോൻ ഇവിടെ ഉണ്ട് സംഗതി ഇതാണ്…

News2 weeks ago

രണ്ട് രൂപ തന്ന് ലൈംഗികമായി ചൂഷണം ചെയ്തയാളുടെ 40 ലക്ഷത്തിന്റെ വീട് ഞാന്‍ വാങ്ങി; 600 രൂപയ്ക്ക് ഞാൻ താമസിച്ചിരുന്ന ലൈന്‍ കെട്ടിടത്തിന്റെ ഉടമ ഇന്ന് എന്റെ കാര്‍ ഡ്രൈവറാണ്; ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങള്‍ പങ്കുവെച്ച് രഞ്ജു രഞ്ജിമാര്‍

News3 weeks ago

“പേളി മാണിയുടേത് കൗദാശികവിവാഹമല്ല”;വിമർശകർക്ക് മറുപടിയുമായി വൈദികൻ;കുറിപ്പ് വൈറൽ

News2 weeks ago

തനി നാട്ടിൻപുറത്തു കാരിയായി പേളിമാണി

News1 week ago

അടിയന്തര ചികിത്സയ്ക്കിടെ വായില്‍ നിന്ന് പൊട്ടിത്തെറി; യുവതി മരിച്ചു

Trailer4 weeks ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video4 weeks ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser1 month ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser2 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer2 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser4 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery4 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer5 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos5 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Movie6 months ago

സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ദിവസം സർപ്രൈസ് ഒരുക്കി ടീം പേട്ട

Trending