Connect with us

News

ഈ വസ്ത്രം ധരിക്കാൻ കിം എത്ര വാരിയെല്ലുകൾ നീക്കം ചെയ്തു?

Published

on

ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഉത്സവമാണ് മെറ്റ് ഗാല.. സെലിബ്രിറ്റികൾക്ക് സൗന്ദര്യവും, ഫാഷൻ സെൻസും ലോകത്തിന് മുമ്പിൽ അവതരിപ്പിക്കാനുള്ള, ഡിസൈനേഴ്സിന് തങ്ങളുടെ നൂതന ഡിസൈനിങ് ചാരുത പ്രദർശിപ്പിക്കാനുള്ള ഏറ്റവും വലിയ വേദി..

ഓരോ വർഷവും നൽകുന്ന ആശയത്തിനനുസരിച്ച് ഏറ്റവും മികച്ച ഔട്ട്ഫിറ്റുകളിൽ താരങ്ങൾ മെറ്റ് ഗാലയിലെത്തി ആരാധകരെ ഞെട്ടിക്കുന്നത് അതുകൊണ്ട് തന്നെയാണ്. മണിക്കൂറുകൾ നീളുന്ന കഠിനാധ്വാനവും ഹോംവർക്കുകളും കഴിഞ്ഞാണ് റെഡ് കാർപ്പറ്റിൽ ആരെയും ഞെട്ടിക്കുന്ന ഔട്ട് ഫിറ്റുകളിൽ സെലിബ്രിറ്റികൾ തിളങ്ങുന്നത്.
അമേരിക്കൻ ടെലിവിഷൻ അവതാരകയും നടിയും മോഡലുമായ കിം കർദാഷിയൻ മെറ്റ് ഗാലയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സെലിബ്രിറ്റികളിൽ മുൻപന്തിയിലാണ്. പ്രശസ്ത ഫ്രഞ്ച് ഫാഷൻ ഡിസൈനർ തിയറി മുഗ്ലർ രൂപ കൽപ്പന ചെയ്ത വസ്ത്രം ധരിച്ചാണ് കിം ഭർത്താവ് കെയിൻ വെസ്റ്റിനൊപ്പം റെഡ് കാർപ്പറ്റിൽ എത്തിയത്. എട്ട് മാസം കൊണ്ട് രൂപകൽപ്പന ചെയ്ത കിമ്മിന്റെ വസ്ത്രം കാണികളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.


ഈ വസ്ത്രം ധരിക്കാൻ കിം എത്ര വാരിയെല്ലുകൾ നീക്കം ചെയ്തുവെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ചിലർ ചോദിക്കുന്നത്. കാരണം മറ്റൊന്നുമല്ല, ഇപ്പോൾ കാണുന്ന ശരീര വടിവ് നേടിയെടുക്കാൻ കിം കോസ്മെറ്റിക് സർജറി ചെയ്തുവെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. എന്നാൽ തന്റെ ശരീര വടിവ് കൃതൃമമായി ഉണ്ടാക്കിയെടുത്തതല്ല എന്നാണ് കിമ്മിന്റെ വാദം. ചിട്ടയായ വ്യായാമവും ഭക്ഷണ ക്രമവുമാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് കിം പറഞ്ഞിട്ടുണ്ട്.

News

സിനിമ ഏറെ ഇഷ്ടമാണ്, ഒപ്പം പേടിയുമുണ്ട്:സുറുമി

Published

on

ഒരു സിനിമ കുടുംബത്തില്‍ നിന്ന് വരുന്ന വ്യക്തി എന്ന നിലയില്‍ സിനിമയെ ഏറെ ഇഷ്ടവും അതിനൊപ്പം പേടിയുമാണന്ന് മമ്മൂട്ടിയുടെ മകള്‍ സുറുമി. ക്യമാറയുടെ മുമ്പില്‍ തന്നെ നില്‍ക്കുവാന്‍ ഏറെ നാണമാണന്ന് സുറുമി ഏഷ്യവില്ലെയുടെ അഭിമുഖത്തില്‍ പറഞ്ഞു.

ഫോട്ടോഗ്രാഫിയോട് അല്‍പം കമ്പം ഉണ്ടെങ്കിലും ഛായാഗ്രാഹകയാകുന്നതിനെ കുറിച്ചു ഇതുവരെ ചിന്തിച്ചിട്ടില്ല. വാപ്പച്ചി ഒരു കാര്യവും ചെയ്യാന്‍ നിര്‍ബന്ധിച്ചിട്ടില്ല. എന്നും ഞങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുവാന്‍ പൂര്‍ണ പിന്തുണയുമായി നിന്നിരുന്നു. സുറുമി പറയുന്നു.

ചിത്രക്കാരി എന്ന നിലയിലാണ് സുറുമി അറിയപ്പെടുന്നത്. താന്‍ വരച്ച എല്ലാ ചിത്രങ്ങളുടെ പ്രദര്‍ശനമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് സുറുമി.

Continue Reading

News

മകളുടെ വിവാഹത്തലേന്ന്‌ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെ പിതാവ്‌ കുഴഞ്ഞുവീണ്‌ മരിച്ചു(വീഡിയോ)

Published

on

കൊല്ലം: മകളുടെ വിവാഹത്തലേന്ന്‌ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെ പിതാവ്‌ കുഴഞ്ഞുവീണ്‌ മരിച്ചു. കരമന പൊലീസ്‌ സ്റ്റേഷനിലെ അഡീഷണല്‍ സബ്‌ ഇന്‍സ്‌പെക്ടര്‍ വിഷ്‌ണുപ്രസാദ്‌ ആണ്‌ മരിച്ചത്‌. ഇന്നലെയായിരുന്നു സംഭവം.

കൊല്ലം പുത്തന്‍തുറ സ്വദേശിയായ വിഷ്‌ണുപ്രസാദിന്റെ മകളുടെ വിവാഹം ഇന്ന്‌ ചവറ പരിമഠം ക്ഷേത്രത്തില്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്‌. ആഘോഷച്ചടങ്ങുകളുടെ ഭാഗമായി നടന്ന ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെയാണ്‌ അദ്ദേഹം കുഴഞ്ഞുവീണത്‌. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണകാരണം.

അമരം എന്ന ചിത്രത്തിലെ രാക്കിളി പൊന്മകളേ എന്ന്‌ തുടങ്ങുന്ന പാട്ട്‌ പാടുന്നതിനിടെയാണ്‌ അത്യാഹിതം ഉണ്ടായത്‌. രാക്കിളി പൊന്മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ….നിന്‍ മൗനം, പിന്‍വിളിയാണോ..എന്ന്‌ പാടിയതും വിഷ്‌ണുപ്രസാദ്‌ കുഴഞ്ഞുവീഴുകയായിരുന്നു. വേദിയില്‍ നിന്ന്‌ പാട്ടു പാടുന്ന വീഡിയോ, അദ്ദേഹത്തിന്‌ ആദരാഞ്‌ജലി അര്‍പ്പിച്ച്‌ നിരവധി പേരാണ്‌ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്‌തിരിക്കുന്നത്‌.

Continue Reading

News

മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടേ എന്ന് പാര്‍വതി ചോദിച്ചു; ലിനിയുടെ ഭർത്താവിന്റെ കുറിപ്പ് വൈറൽ

Published

on

മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടേ എന്ന് നടി പാര്‍വ്വതി ഒരിക്കല്‍ തന്നോട് ചോദിച്ച കാര്യം വെളിപ്പെടുത്തി സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് പുതൂര്‍. ലിനി മരിച്ച് മൂന്നാം ദിവസമാണ് പാര്‍വ്വതി തന്നെ വിളിച്ചതെന്നും എന്നാല്‍ വാഗ്ദാനം താന്‍ സ്‌നേഹത്തോടെ നിരസിക്കുകയായിരുന്നെന്നും സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍വ്വതിയുടെ ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുള്ള അവരുടെ ആരാധകന്‍ കൂടിയായ തന്റെ വ്യക്തിപരമായ അനുഭവം പറയുകയാണ് സജീഷ്.

സജീഷ് പുതൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്

“ഉയരെ ഉയരെ പാര്‍വ്വതി.. പാര്‍വ്വതിയുടെ ഒട്ടുമിക്ക സിനിമകളും കാണാറുളള അവരുടെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തിന്റെ ഒരു ആരാധകന്‍ കൂടിയാണ് ഞാന്‍. ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല അതുകൊണ്ട് തന്നെ ‘ഉയരെ’ കാണാന്‍ ശ്രമിച്ചിട്ടില്ല. പക്ഷെ ഞാന്‍ കാണും, കാരണം ആ സിനിമയെ കുറിച്ച് വളരെ നല്ല അഭിപ്രായം ഉളളത് കൊണ്ട് മാത്രമല്ല, പാര്‍വ്വതി എന്ന നടിയുടെ അതിജീവനത്തിന്റെ വിജയം കൂടി ആയിരുന്നു ആ സിനിമ. സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ, അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ് ഒറ്റപ്പെടുത്തി സിനിമയില്‍ നിന്നും തുടച്ച് നീക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ധീരതയോടെ നേരിട്ട നടി എന്നത് കൊണ്ടും

അതിനപ്പുറം പാര്‍വ്വതി എന്ന വ്യക്തിയെ എനിക്ക് നേരിട്ട് അറിയുന്നത്.. ലിനി മരിച്ച് മൂന്നാം ദിവസം എന്നെ വിളിച്ച് ‘സജീഷ്, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട് സങ്കടപ്പെടുത്തുന്നു. പക്ഷെ ഒരിക്കലും തളരരുത് ഞങ്ങള്‍ ഒക്കെ നിങ്ങളെ കൂടെ ഉണ്ട്. സജീഷിന് വിരോധമില്ലെങ്കില്‍ രണ്ട് മക്കളുടെയും പഠന ചിലവ് ഞാന്‍ എടുത്തോട്ടെ, ആലോചിച്ച് പറഞ്ഞാല്‍ മതി’ എന്ന വാക്കുകള്‍ ആണ്.

പക്ഷെ അന്ന് ഞാന്‍ വളരെ സ്‌നേഹത്തോടെ അത് നിരസിച്ചു. പിന്നീട് പാര്‍വ്വതി തന്നെ മുന്‍ കൈ എടുത്ത് അവറ്റിസ് മെഡിക്കല്‍ ഗ്രുപ്പ് ഡോക്ടര്‍ മാര്‍ ഇതേ ആവശ്യവുമായി വന്നു. ‘ലിനിയുടെ മക്കള്‍ക്ക് ലിനി ചെയ്ത സേവനത്തിന് ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ് ഈ ഒരു പഠന സഹായം’ എന്ന പാര്‍വ്വതിയുടെ വാക്ക് എന്നെ അത് സ്വീകരിക്കാന്‍ സന്നദ്ധനാക്കി.

ലിനിയുടെ ഒന്നാം ചരമദിനത്തിന് കെ.ജി.എന്‍.എ സംഘടിപ്പിച്ച അനുസ്മരണത്തില്‍ വച്ച് പാര്‍വ്വതിയെ നേരിട്ട് കാണാനും റിതുലിനും സിദ്ധാര്‍ത്ഥിനും അവരുടെ സ്‌നേഹമുത്തങ്ങളും ലാളനവും ഏറ്റ് വാങ്ങാനും കഴിഞ്ഞു. ഒരുപാട് സ്‌നേഹത്തോടെ പാര്‍വ്വതി തിരുവോത്തിന് ആശംസകള്‍..”

അതേസമയം കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധയെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ പെരുന്നാള്‍ റിലീസായി തീയേറ്ററുകളിലെത്തും. സിസ്റ്റര്‍ ലിനിയെ സിനിമയില്‍ അവതരിപ്പിക്കുന്നത് റിമ കല്ലിങ്കല്‍ ആണ്. കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് വൈറസ്. ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബു തന്നെയാണ് നിര്‍മ്മാണം.

Continue Reading
News8 hours ago

സിനിമ ഏറെ ഇഷ്ടമാണ്, ഒപ്പം പേടിയുമുണ്ട്:സുറുമി

News8 hours ago

മകളുടെ വിവാഹത്തലേന്ന്‌ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെ പിതാവ്‌ കുഴഞ്ഞുവീണ്‌ മരിച്ചു(വീഡിയോ)

News10 hours ago

മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടേ എന്ന് പാര്‍വതി ചോദിച്ചു; ലിനിയുടെ ഭർത്താവിന്റെ കുറിപ്പ് വൈറൽ

News10 hours ago

40 വർഷത്തിനിടെ പീഡിപ്പിച്ചു കൊന്നത് 93 സ്ത്രീകളെ… കാരണം വിചിത്രം

Movie10 hours ago

ഞാൻ ആദ്യമേ പറഞ്ഞതാണ് കത്രീന മതിയെന്ന്;അപ്പോൾ ഇന്ത്യൻ മുഖഛായ വേണമെന്നായി… അഭിനയിക്കാൻ താൽപര്യമില്ലെന്ന് പ്രിയങ്ക പറഞ്ഞപ്പോൾ വീണ്ടും കത്രീനയിലേക്ക്: പൊതുവേദിയിൽ പ്രിയങ്കയെ കുത്തി സൽമാൻ ഖാൻ

News11 hours ago

താൻ ചിത്രീകരിച്ച രംഗങ്ങളിൽ ഒന്നു പോലും ഉപയോഗിക്കരുത്;നടൻ വിക്രമിന് ബാലയുടെ വക്കീൽ നോട്ടീസ്

News15 hours ago

വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സിമ്പു

News15 hours ago

ഇതിലും ആകർഷണീയയാകാൻ എനിക്കു കഴിയുമോ;മുണ്ടുടുത്ത് സെൽഫിയെടുത്ത് ഐശ്വര്യ ലക്ഷ്മി

News15 hours ago

ആറ് മാസം മുന്‍പ് വരെ ജോലി അന്വേഷിച്ച് നടന്നു; ഇന്ന് എംപി…

News15 hours ago

ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ് ;നാളെ സ്ട്രോംഗ് റൂം തുറന്ന് പരിശോധന

News2 weeks ago

വിവാഹമോചനം സിനിമാക്കാരുടെ കുത്തകയല്ല,കൂടെ കിടക്കുന്നവർക്കേ രാപ്പനി അറിയാനൊക്കൂ; പേളിയെ പിന്തുണച്ച് സാധിക

News3 weeks ago

ചാക്കോച്ചന്റെ പ്രിയത്തിലെ നായികയെ ഓർ‌മ്മയുണ്ടോ?

News2 weeks ago

ഈ വസ്ത്രം ധരിക്കാൻ കിം എത്ര വാരിയെല്ലുകൾ നീക്കം ചെയ്തു?

Gallery3 weeks ago

പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി;ചിത്രങ്ങൾ

Movie3 weeks ago

ഭര്‍ത്താവിനെ കാണാന്‍ ഭയങ്കര ബോറ് ലുക്ക്;എന്തിനാണ് കെട്ടിയത്;കമന്റിട്ടയാൾക്ക് ഉശിരൻ മറുപടി നൽകി ഐമ സെബാസ്റ്റ്യൻ

Uncategorized3 weeks ago

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ബധിരനായ സൂരജ് മോൻ ഇവിടെ ഉണ്ട് സംഗതി ഇതാണ്…

News2 weeks ago

രണ്ട് രൂപ തന്ന് ലൈംഗികമായി ചൂഷണം ചെയ്തയാളുടെ 40 ലക്ഷത്തിന്റെ വീട് ഞാന്‍ വാങ്ങി; 600 രൂപയ്ക്ക് ഞാൻ താമസിച്ചിരുന്ന ലൈന്‍ കെട്ടിടത്തിന്റെ ഉടമ ഇന്ന് എന്റെ കാര്‍ ഡ്രൈവറാണ്; ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങള്‍ പങ്കുവെച്ച് രഞ്ജു രഞ്ജിമാര്‍

News3 weeks ago

“പേളി മാണിയുടേത് കൗദാശികവിവാഹമല്ല”;വിമർശകർക്ക് മറുപടിയുമായി വൈദികൻ;കുറിപ്പ് വൈറൽ

News2 weeks ago

തനി നാട്ടിൻപുറത്തു കാരിയായി പേളിമാണി

News1 week ago

അടിയന്തര ചികിത്സയ്ക്കിടെ വായില്‍ നിന്ന് പൊട്ടിത്തെറി; യുവതി മരിച്ചു

Trailer4 weeks ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video4 weeks ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser1 month ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser2 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer2 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser4 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery4 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer5 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos5 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Movie6 months ago

സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ദിവസം സർപ്രൈസ് ഒരുക്കി ടീം പേട്ട

Trending