Connect with us

News

എറണാകുളത്ത് യുവാവിനെ കൊന്ന്‌ ചെളിയിൽ കല്ലുകെട്ടി താഴ്ത്തി

Published

on

കുമ്പളം: എറണാകുളം നെട്ടൂരിൽ യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്ത്തി. കുമ്പളം സ്വദേശി അർജുൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അർജുന്റെ സുഹൃത്തുക്കളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നെട്ടൂരിൽ കായലോരത്തെ കുറ്റിക്കാട്ടിൽ ചെളിയിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്. നെട്ടൂർ മേൽപ്പാലത്തിനു വടക്ക് ഭാഗത്ത് ഒരു കിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിന് പടിഞ്ഞാറു ഭാഗത്തായി ആൾ താമസമില്ലാത്ത കണിയാച്ചാൽ ഭാഗത്ത് കുറ്റിക്കാടിനുള്ളിലെ ചെളിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് അർജുനെ കാണാതായതായി പനങ്ങാട് പോലീസിന് പരാതി ലഭിച്ചത്. കഴിഞ്ഞ രണ്ടാം തീയതി മുതൽ അർജുൻ (20) എന്ന വിദ്യാർഥിയെ കാണാനില്ലെന്ന് അറിയിച്ച് കുടുംബം പനങ്ങാട് പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ, പോലീസ് വേണ്ടത്ര ഗൗരവത്തിൽ കേസന്വേഷണം നടത്തിയില്ല എന്ന് വ്യാപകമായി പരാതിയും ഉയർന്നിരുന്നു. കുമ്പളം മാന്നനാട്ട് വീട്ടിൽ എം.എസ്. വിദ്യന്റെ മകനാണ് അർജുൻ.

അർജുന്റെ സുഹൃത്തുക്കളായ റോണി, നിപിൻ എന്നിവരെ സംശയിക്കുന്നതായി കാണാതായതായി കാട്ടിയ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ, പനങ്ങാട് പോലീസ് ഇവരെ വിളിച്ച് ചോദ്യം ചെയ്ത് വിടുകയാണുണ്ടായത്. ബുധനാഴ്ച അർജുന്റെ പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. ഇതോടെ ജനപ്രതിനിധികളും മറ്റും ഇടപെട്ടതിനെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശമനുസരിച്ച് കേസ് അന്വേഷണം ആരംഭിക്കുകയും പനങ്ങാട് പോലീസ് ഈ സംഘത്തെ വീണ്ടും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് യുവാവിന്റെ നാല് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ഇവരിലൊരാളുടെ സഹോദരൻ അപകടത്തിൽ മരിച്ചത് അർജുൻ കാരണമാണെന്ന വിശ്വാസമാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് പോലീസ് പറഞ്ഞു.

അപകട മരണം, വൈരാഗ്യം, ഒടുവിൽ അരുംകൊല

കഴിഞ്ഞ വർഷം പ്രതികളിലൊരാളുടെ സഹോദരനൊപ്പം അർജുൻ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യവേ ബൈക്കോടിച്ചയാൾ കളമശ്ശേരിയിൽവെച്ചുണ്ടായ അപകടത്തിൽ മരിച്ചു. പിന്നിലിരുന്ന അർജുന് സാരമായ പരിക്കേൽക്കുകയും ചെയ്തു. ഇതിനുശേഷം തന്റെ സഹോദരനെ അർജുൻ കൊണ്ടുപോയി കൊന്നതാണെന്ന തരത്തിൽ മരിച്ചയാളുടെ സഹോദരൻ കൂട്ടുകാരോട് പറഞ്ഞിരുന്നു. ഇയാൾക്ക് സഹോദരന്റെ മരണത്തിൽ അർജുനോടുണ്ടായ വൈരാഗ്യം കൊലപാതകത്തിൽ കലാശിച്ചെന്നാണ് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

സംഭവ ദിവസം കൂട്ടുകാരനെക്കൊണ്ട് അർജുനെ നെട്ടൂരിലേക്ക് പെട്രോൾ തീർന്നെന്ന കാരണം പറഞ്ഞ് വിളിച്ചുവരുത്തി. കൂട്ടുകാരനെ പറഞ്ഞുവിട്ട ശേഷം പ്രതികൾ നാലുപേരും ചേർന്ന് അർജുനെ മർദിച്ച ശേഷം ചതുപ്പിൽ താഴ്ത്തുകയായിരുന്നെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിട്ടുണ്ട്. വ്യാഴാഴ്ച സ്ഥലത്തു പോയി ഇൻക്വസ്റ്റ്, ഫോറൻസിക് നടപടികൾ കഴിഞ്ഞ ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.

News

സിനിമയിൽ നിന്നും പിന്മാറി ,എന്നിട്ടും മാളവികയുടെ മാമാങ്കം സ്റ്റില്ലുകൾ വൈറൽ!എക്സ്ക്ലൂസീവ് ഫോട്ടോകൾ കാണാം

Published

on

സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ‘മാമാങ്കം’. നവംബർ 21ന് റിലീസിന് ഒരുങ്ങുന്ന ചിത്രം സംവധാനം ചെയ്തിരിക്കുന്നത് എം പദ്മകുമാറാണ്.

ഏറെ വിവാദങ്ങളൊടെയാണ് ഈ ചിത്രം പൂർത്തിയായത്. പന്ത്രണ്ടു വർഷത്തോളം നീണ്ട റിസർച്ചിന് ഒടുവിൽ തിരക്കഥ ഒരുക്കി ഈ ചിത്രം സംവിധാനം ചെയ്യാൻ ആരംഭിച്ചത് സജീവ് പിള്ള ആയിരുന്നു. എന്നാൽ നിർമ്മാതാവ് വേണു കുന്നപ്പിള്ളിയുമായി ഉണ്ടായ തർക്കം മൂലം സജീവ് പിള്ളയെ ഈ ചിത്രത്തിൽ നിന്ന് ഒഴിവാക്കുകയും പകരം എം പദ്മകുമാറിനെ വെച്ച് റീഷൂട്ട് ചെയ്യുകയും ആണുണ്ടായത്. സജീവ് പിള്ളയോടൊപ്പം സഹകരിച്ച സാങ്കേതിക പ്രവർത്തകരേയും അഭിനേതാക്കളെയും ഈ ചിത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.

റീഷൂട്ട് ചെയ്തതോടെ ചിത്രത്തിലെ വേഷം നഷ്‌ടമായ ഒരാളാണ് താൻ എന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ നടി മാളവിക മേനോൻ. ആസിഫ് അലി നായകനായ 916 എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മാളവിക നിദ്ര, ഹീറോ, ഞാൻ മേരികുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ്. തനിക്ക് നഷ്ടമായ മാമാങ്കത്തിലെ വേഷത്തേപറ്റി തന്റെ ഫേസ്ബുക് പേജിലൂടെയാണ് നടി പങ്കുവെച്ചിരുന്നത്. മാളവിക ചെയ്യേണ്ടിയിരുന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനു സിത്താര അവതരിപ്പിച്ചിരിക്കുന്നത് എന്ന് പറപ്പെടുന്നു.
മാളവികയുടെ പോസ്റ്റ് ഇങ്ങനെ:

മാമാങ്കം എന്ന സിനിമയിൽ നിന്നുള്ള ഒരു ചിത്രമാണിത്! നിർഭാഗ്യവശാൽ, റീഷൂട്ടിനിടെ ഈ അത്ഭുതകരമായ സിനിമ എനിക്ക് നഷ്‌ടമായി! ഒരുപക്ഷേ വിധി ആയിരിക്കാം; ഞാൻ ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തീയതികളുമായി മാമാങ്കത്തിന്റെ തീയതികളുമയി ക്ലാഷ് വന്നു.
‘പി എം ജെ’ പോലുള്ള ഒരു ഹിറ്റ് സിനിമയുടെ ഭാഗമാകാൻ ഞാൻ ഭാഗ്യവാനായതിൽ സന്തോഷമുണ്ട്, അപ്പോഴും നഷ്ടം ഒരു നഷ്ടമാണ് (മാമാങ്കം).

“പ്രതീക്ഷയാണ് എന്നെ ചലിപ്പിക്കുന്നത്”
ഒപ്പം നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പ്രാർത്ഥനകളും ഉപയോഗിച്ച് എനിക്ക് മികച്ച കാര്യങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

News

മാമാങ്കത്തിലെ തന്റെ നഷ്ടമായ വേഷത്തിനെപ്പറ്റി തുറന്നുപറഞ്ഞ് നടി മാളവിക മേനോൻ !

നിവിന്റെ ഏറ്റവും മികച്ച പ്രകടനവുമായി മൂത്തോൻ

Published

on

ചെറുപ്പത്തിലേ കാണാതായ തന്റെ സഹോദരൻ അക്ബറിനെ അന്വേഷിച്ചു മുല്ല എന്ന കുട്ടി മുംബയിൽ എത്തുന്നൂ. അവിടെ പക്ഷെ മുല്ലയെ കാത്തിരിക്കുന്നത് ഭായ് എന്നെല്ലാവറും ഭയത്തോടെയും ബഹുമാനത്തോടെയും വിളിക്കുന്ന മനുഷ്യനായിരുന്നു. ഇരുവരുടെയും ജീവിതം പിന്നീട് എങ്ങിനെ മാരുന്നൂ എന്നതാണ് മൂത്തോൻ എന്ന ഗീതു മോഹൻദാസ് ചിത്രം പറയുന്നത്.

നിവിൻ പോളി എന്ന സൂപ്പർ എൻറ്റർറ്റെയിനറുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനവുമായാണ് ഈ ചിത്രം തീയേറ്റയറുകളിൽ എത്തുന്നത്.പ്രധാന ഭാഷകളായി ഹിന്ദിയും മലയാളവും ഒരുമിച്ചു വരുന്നത് കൊണ്ട് തന്നെ ഒരു പാൻ ഇൻഡ്യൻ അപ്പീൽ ചിത്രത്തിന് ഉണ്ടെന്നു പറഞ്ഞാൽ തെറ്റു പറയാനാകില്ല. അനുരാഗ് കശ്യപിന്റെ ഹിന്ദി ഡയലോഗുകൾക്ക് മൂർച്ചയേറുമ്പോൾ സംവിധായികയായ ഗീതു തന്നെ എഴുതിയ മലയാളം ഡയലോഗുകൾ വികാര നിർഭരമാണ്

റിലീസിന് മുന്നേ നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ ചിത്രം ശ്രദ്ധിക്കപ്പെട്ടത് വെറുതെയല്ല എന്ന് സിനിമ കാണുമ്പോൾ തന്നെ മനസ്സിലാകും ഒട്ടേറെ മികച്ച കഥാപാത്രങ്ങളും സിറ്റുവേഷനുകളും ചിത്രത്തെ ഒരു ആഗോള നിലവാരത്തിൽ തന്നെ എത്തിക്കുന്നുണ്ട്

Continue Reading
Uncategorized7 hours ago

വനിത കവർഗേളായി സ്ത്രൈണ ഭാവത്തിൽ മമ്മൂട്ടി ; തരംഗമായി മാമാങ്കത്തിലെ പുതിയ ഗെറ്റപ്പ് !

Uncategorized1 day ago

നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് സെഞ്ചുറി രാജു മാത്യു അന്തരിച്ചു

Uncategorized1 day ago

‘മലയാളത്തിന്റെ രാധിക ആപ്തെ’! ; നടി ശ്രിന്ദയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ !

Uncategorized1 day ago

“ഞാനും നീയുമായുള്ള സമയം അനന്തം !” ; മകനോടൊപ്പം അവധി ആഘോഷിക്കുന്ന നവ്യയുടെ ചിത്രങ്ങൾ വൈറൽ !

Uncategorized1 day ago

അല്ലിയാമ്പലിലെ അല്ലി ടീച്ചർ ഇപ്പോൾ ഗോവയിൽ ഉല്ലാസയാത്രയിലാണ്…! ചിത്രങ്ങൾ കാണാം.

malayalam2 days ago

ഡാൻസിലും അഭിനയത്തിലും ഒരേപോലെ പ്രാഗൽഭ്യം; മാളവിക തിരക്കിലാണ്..!

Uncategorized2 days ago

ഒമർ ലുലു ചിത്രം ധമാക്കയിലെ ‘ദിദീ ദിദീ’ ഗാനം വൈറലാകുന്നു !

Uncategorized2 days ago

മൂന്നു കാര്യങ്ങൾ സിനിമയിൽ ഒരിക്കലും ചെയ്യില്ലെന്ന് ദുൽഖർ സൽമാൻ ; പ്രഖ്യാപനം കേട്ട് ഞെട്ടി പ്രേക്ഷകർ !

Uncategorized2 days ago

ബാബു ആന്റണിയുടെ രൂപം ഏത്തവാഴയിൽ! ; വൈറൽ ആയി പോസ്റ്റ് !

News2 days ago

സിനിമയിൽ നിന്നും പിന്മാറി ,എന്നിട്ടും മാളവികയുടെ മാമാങ്കം സ്റ്റില്ലുകൾ വൈറൽ!എക്സ്ക്ലൂസീവ് ഫോട്ടോകൾ കാണാം

malayalam3 weeks ago

ഡെന്നീസ് ഇനി ജസ്റ്റിൻ ..! പുതിയ ചിത്രവുമായി വൈശാഖ്

entertainment3 weeks ago

മമ്മൂക്കക്ക് എന്നോട് ചെറിയ പിണക്കമുണ്ടായിരുന്നു…’മറവത്തൂർ കനവ്’ എന്ന സിനിമയിൽ ദിവ്യ ഉണ്ണിയെ നായികയാക്കിയതിൽ; ലാൽ ജോസ്

Uncategorized4 weeks ago

ഏതുതരം വസ്‌ത്രം ധരിക്കണമെന്നുള്ളത് എന്‍റെ ഇഷ്ടമാണ്: കരിക്കിലെ സുന്ദരി അമേയ മാത്യു

Uncategorized4 weeks ago

അവനെ നിയന്ത്രിക്കുന്ന ഒരു സാധനം കൂടിപ്പോയി…! : ജോബി ജോർജ്ജ്

Uncategorized2 weeks ago

നടി നൂറിൻ ഷെറീഫിന് പരിക്ക് !

entertainment4 weeks ago

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ഇഷ്ടമായില്ല എന്ന് നടി നൈല ഉഷ..!

Uncategorized3 weeks ago

മകനെ നേരിൽ കണ്ടതുപോലെ…! സന്ദീപ് ഉണ്ണികൃഷ്ണനായി വാങ്ങിയ ടി ഷർട്ട് ടൊവിനോയ്ക്ക് നൽകി മാതാപിതാക്കൾ

Uncategorized3 weeks ago

മഞ്ജു വാരിയറെ പിന്തുണയ്ക്കാൻ പരിമിതികളുണ്ട് : ‘അമ്മ’യും ‘ഫെഫ്ക’യും

Uncategorized2 weeks ago

ജനപ്രിയ നായകന്റെ ജന്മദിനം ആഘോഷിച്ച് ആരാധകരും സിനിമാ ലോകവും !

Uncategorized1 week ago

“ഗജിനിയിൽ അഭിനയിച്ചത് വല്യ മണ്ടത്തരമായിരുന്നു!” : ലേഡി സൂപ്പർസ്റ്റാർ നയൻതാര

Trailer1 month ago

കൊലകൊല്ലി ഐറ്റവും ആയി കാർത്തി ട്രൈലെർ കാണാം

Trailer7 months ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video7 months ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser7 months ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser7 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer8 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser9 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery10 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer10 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos11 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Trending