Connect with us

entertainment

സ്‌നേഹമുള്ളവര്‍ കടന്നു പോകുമ്പോള്‍ നമ്മില്‍ അവശേഷിപ്പിക്കുന്നതും ഇത്തരം ചില തണുപ്പുള്ള ഓര്‍മകള്‍ തന്നെ” ;റാബിയ ബീഗത്തിന്‍റെ വിടവാങ്ങലില്‍ മഞ്ജു കുറിച്ച വാക്കുകള്‍

Published

on

ഗായികയും മുന്‍ ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന റാബിയ ബീഗം അന്തരിച്ചു. അറുപത്തിയഞ്ച് വര്‍ഷത്തോളം പാട്ടും നാടകവുമായി അവര്‍ ആകാശവാണിയില്‍ ജോലി ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ കെ ടി മുഹമ്മദ് നാടകമാക്കിയപ്പോള്‍ നായികയായത് റാബിയയായിരുന്നു.മഞ്ജു വാര്യരുടെ വലിയൊരു ആരാധികയായ റാബിയ ബീഗത്തിനെ കേരളം തിരിച്ചറിഞ്ഞത് 2 വര്ഷം മുന്‍പാണ്.കോഴിക്കോട് ഒരു സ്വാകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തി മഞ്ജുവിനെ കാണാന്‍ വന്നവരില്‍ ഒരാളായിരുന്നു ഈ  ഉമ്മയും,മഞ്ജുവിനെ  കണ്ടതിലുള്ള സന്തോഷത്തില്‍ കണ്ണ് നിറഞ്ഞു പോയത് എല്ലാം കേരളം കണ്ടതാണ്.അന്ന് മുതല്‍ മഞ്ജുവിന് പ്രിയപ്പെട്ടതായിരുന്നു ഈ ഉമ്മയും.

”വാത്സല്യം നിറഞ്ഞ ഒരു ആലിംഗനത്തിന്റെ തണുപ്പ് അന്നറിഞ്ഞു. എന്നെ വലിയ ഇഷ്ടമായിരുന്നത്രെ ഉമ്മക്ക്. പിന്നീട് പല അവസരങ്ങളില്‍ കണ്ടു മുട്ടിയപ്പോഴും അതേ വാത്സല്യത്തോടെ ചേര്‍ത്തു പിടിച്ചു. ഇപ്പോള്‍ ഉമ്മ യാത്ര പറയുമ്പോള്‍ ഹൃദയത്തില്‍ അത് ബാക്കിയാകുന്നത് അറിയുന്നു. സ്‌നേഹമുള്ളവര്‍ കടന്നു പോകുമ്പോള്‍ നമ്മില്‍ അവശേഷിപ്പിക്കുന്നതും ഇത്തരം ചില തണുപ്പുള്ള ഓര്‍മകള്‍ തന്നെ” എന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

entertainment

കോളിവുഡ് ഭരിച്ചടുക്കി ദളപതി വിജയ്; 100 കോടി ക്ലബിൽ ‘ബിഗിൽ’

Published

on

ദളപതി വിജയ് നായകനായി എത്തിയ ആറ്റ്ലി ചിത്രമായ ബിഗിൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് കൊണ്ട് മുന്നേറുകയാണ്. റിലീസ് ചെയ്തു മൂന്നു ദിവസങ്ങൾ കൊണ്ട് തന്നെ നൂറു കോടി ക്ലബിൽ ഇടം പിടിച്ച ബിഗിൽ വിജയ്‌യുടെ കരിയറിലെയും തമിഴ് സിനിമാ ചരിത്രത്തിലേയും വലിയ വിജയങ്ങളിൽ ഒന്നായി മാറാൻ ഉള്ള ഒരുക്കത്തിലാണ്. വർക്കിംഗ് ഡേയിൽ പോലും അതിഗംഭീര കളക്ഷൻ നേടിയെടുക്കുന്ന ഈ ചിത്രം പുതിയ ബോക്സ് ഓഫീസ് ചരിത്രങ്ങൾ സൃഷ്ടിക്കുമെന്ന് തീയേറ്റർ ഉടമകളും വിതരണക്കാരും അതുപോലെ തന്നെ ട്രേഡ് അനലിസ്റ്റുകളും പറയുന്നു.

ഡൊമസ്റ്റിക് മാർക്കറ്റിൽ എന്നത് പോലെ ഓവർസീസ് മാർക്കറ്റിലും വിജയ് തരംഗം ആഞ്ഞടിക്കുകയാണ്. ബോളിവുഡ് ചിത്രങ്ങളെ പോലും പിന്നിലാക്കിയാണ് വിദേശ മാർക്കറ്റിൽ ഇപ്പോൾ ബിഗിൽ കുതിക്കുന്നത്‌. തമിഴ് സിനിമയിൽ ഇപ്പോൾ രജനീകാന്തിന് ഒപ്പമോ ഒരുപക്ഷെ അതിനു മുകളിലോ ആണ് ദളപതി വിജയ്‌യുടെ സ്ഥാനം എന്ന് പറയേണ്ടി വരും. ഒരു വിജയ് ചിത്രത്തിന് തരക്കേടില്ലാത്ത അഭിപ്രായം നേടാനായാൽ ആ ചിത്രം ബോക്സ് ഓഫീസിൽ ചരിത്രങ്ങൾ സൃഷ്ടിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾ ആയി നമ്മുക്ക് കാണാൻ സാധിക്കുന്നത്. ആറ്റ്ലി-വിജയ് കൂട്ടുകെട്ടിൽ പിറന്ന തെരി, മെർസൽ എന്നീ ചിത്രങ്ങളും എ ആർ മുരുഗദോസ് ഒരുക്കിയ തുപ്പാക്കി, കത്തി ഇനീ ചിത്രങ്ങളും ഇതിനു ഉദാഹരണമായി നമ്മുക്ക് പറയാം.

മലയാള സിനിമയിൽ മോഹൻലാൽ ചിത്രങ്ങൾ എങ്ങനെയാണോ കത്തിപ്പടരുന്നത് അതുപോലെയാണ് വിജയ് ചിത്രങ്ങൾ ഇപ്പോൾ തമിഴ് സിനിമയിൽ കൊടുങ്കാറ്റു സൃഷ്ടിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ പോലും മികച്ച രീതിയിൽ മുന്നേറ്റം നടത്താൻ വിജയ് ചിത്രങ്ങൾക്ക് സാധിക്കുന്നു എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. കുഴപ്പമില്ലാത്ത അഭിപ്രായം നേടാൻ കഴിഞ്ഞിട്ടും മറ്റു പല താരങ്ങളുടെയും ചിത്രങ്ങൾ ബോക്സ് ഓഫീസിൽ കിതക്കുന്ന കാഴ്ചയും ഇതിനോട് നമ്മൾ കൂട്ടി വായിച്ച പറ്റൂ. ഇതെല്ലാം വിലയിരുത്തിക്കൊണ്ട് തന്നെ നമ്മുക്ക് പറയാൻ സാധിക്കും, ഇന്ന് തമിഴ് സിനിമയുടെ രാജാവാണ് ഈ താരമെന്ന്‌, ഒരേയൊരു രാജാവ്.

Continue Reading

entertainment

ദിലീപിന്റെയും കാവ്യയുടെയും മകളായ ‘മഹാലക്ഷ്മിയുടെ’ പിറന്നാൾ ആഘോഷം കുടുംബത്തിനോടൊപ്പം..!

Published

on

മലയാളികളുടെ ജനപ്രിയനായകന്‍ ദിലീപിന്റെയും ഭാര്യ കാവ്യ മാധവന്റെയും മകള്‍ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. താരസമ്പന്നമായാണ് കുഞ്ഞു മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍ ദിലീപും കാവ്യയും മീനാക്ഷി ദിലീപും ചേര്‍ന്ന് ആഘോഷമാക്കിയത്. ഇപ്പോഴിതാ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.

നടി നമിതാ പ്രമോദ്, അരുണ്‍ ഗോപി, ലാല്‍ ജോസ്, സെജു കുറുപ്പ്, തുടങ്ങി നിരവധി താരങ്ങള്‍ മഹാലക്ഷ്മിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. 2018 ഒക്ടോബര്‍ 19 നാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്.

നിരവധി താരങ്ങള്‍ മഹാലക്ഷ്മിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്.

അതേസമയം ദിലീപ് നായകനായെത്തുന്ന ജാക്ക് ഡാനിയല്‍ എന്ന ചിത്രം അണിയറയില്‍ ഒരുക്കത്തിലാണ്. നംവംബര്‍ 7 മുതല്‍ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ദിലീപിനൊപ്പം തമിഴകത്തെ സൂപ്പര്‍ താരം അര്‍ജുനും ജാക്ക് ഡാനിയല്‍ എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. എസ്എല്‍ പുരം ജയസൂര്യയായാണ് ചിത്രത്തിന്റെ സംവിധാനം. ജയസൂര്യ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

Continue Reading

entertainment

റോഷ്‌നി ദിനകർ സംവിധാനം ചെയ്യുന്ന ‘2 സ്ട്രോക്ക്’ൽ ശ്രീനാഥ് ഭാസി, ഷെബിൻ ബെൻസൺ, അമിത് ചക്കാലക്കൽ

Published

on

‘മൈ സ്റ്റോറി’യുടെ പരാജയത്തിന് ശേഷം സംവിധായകൻ റോഷ്നി ദിനകർ അവളുടെ അടുത്ത ചിത്രവുമായി തിരിച്ചെത്തുന്നു. അവളുടെ രണ്ടാമത്തെ ചിത്രത്തിന് ‘2 സ്ട്രോക്ക്’ എന്ന് പേരിട്ടിട്ടുണ്ട്. ശ്രീനാഥ് ഭാസി, അമിത് ചക്കലക്കൽ, ഷെബിൻ ബെൻസൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൈറ്റിൽ പോസ്റ്ററിൽ നിന്ന്, ഇത് മോട്ടോക്രോസ് റേസിംഗിനെക്കുറിച്ചുള്ള ഒരു കഥയാണെന്ന് ഞങ്ങൾ അനുമാനിക്കുന്നു. ബാബു വല്ലർപടം ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുണ്ട്.

റേസിംഗ് സീക്വൻസുകൾ നൃത്തം ചെയ്യുന്നതിനായി ഇന്ത്യൻ നാഷണൽ മോട്ടോക്രോസ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി അഞ്ച് തവണ വിജയിയായ സിഡി ജിനാനെ സാങ്കേതിക രംഗത്ത് നിർമാതാക്കൾ ഒപ്പിട്ടു. വിനോദ് പെരുമാൾ ക്യാമറ ഉപയോഗിക്കുകയും എഡിറ്റുകൾ ഡോൺ മാക്സ് നടത്തുകയും ചെയ്യും. ‘വിക്രം വേദ’ ത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സാം സിഎസിനെ സംഗീത സംവിധായകനായി തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം മോഹൻലാൽ നായകനായ ‘ഒഡിയൻ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചതിന് ശേഷം മലയാളത്തിൽ നടക്കുന്ന രണ്ടാമത്തെ ഷൂട്ടിംഗാണിത്.

‘2 സ്ട്രോക്ക്’ റെംഗനാഥ് രവിയുടെ ശബ്ദ ഡിസൈനും കനാൽ കണ്ണന്റെ സ്റ്റണ്ടുകളും ഡിസൈനർ റോഷ്നി രൂപകൽപ്പന ചെയ്ത വസ്ത്രങ്ങളും ഉണ്ടായിരിക്കും. ഭർത്താവ് ദിനക്കർ ഒ.വിയുമായി സംയുക്തമായി ചിത്രം നിർമ്മിക്കുന്നു. ഷൂട്ട് ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading
Uncategorized7 hours ago

വനിത കവർഗേളായി സ്ത്രൈണ ഭാവത്തിൽ മമ്മൂട്ടി ; തരംഗമായി മാമാങ്കത്തിലെ പുതിയ ഗെറ്റപ്പ് !

Uncategorized1 day ago

നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് സെഞ്ചുറി രാജു മാത്യു അന്തരിച്ചു

Uncategorized1 day ago

‘മലയാളത്തിന്റെ രാധിക ആപ്തെ’! ; നടി ശ്രിന്ദയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ !

Uncategorized1 day ago

“ഞാനും നീയുമായുള്ള സമയം അനന്തം !” ; മകനോടൊപ്പം അവധി ആഘോഷിക്കുന്ന നവ്യയുടെ ചിത്രങ്ങൾ വൈറൽ !

Uncategorized1 day ago

അല്ലിയാമ്പലിലെ അല്ലി ടീച്ചർ ഇപ്പോൾ ഗോവയിൽ ഉല്ലാസയാത്രയിലാണ്…! ചിത്രങ്ങൾ കാണാം.

malayalam2 days ago

ഡാൻസിലും അഭിനയത്തിലും ഒരേപോലെ പ്രാഗൽഭ്യം; മാളവിക തിരക്കിലാണ്..!

Uncategorized2 days ago

ഒമർ ലുലു ചിത്രം ധമാക്കയിലെ ‘ദിദീ ദിദീ’ ഗാനം വൈറലാകുന്നു !

Uncategorized2 days ago

മൂന്നു കാര്യങ്ങൾ സിനിമയിൽ ഒരിക്കലും ചെയ്യില്ലെന്ന് ദുൽഖർ സൽമാൻ ; പ്രഖ്യാപനം കേട്ട് ഞെട്ടി പ്രേക്ഷകർ !

Uncategorized2 days ago

ബാബു ആന്റണിയുടെ രൂപം ഏത്തവാഴയിൽ! ; വൈറൽ ആയി പോസ്റ്റ് !

News2 days ago

സിനിമയിൽ നിന്നും പിന്മാറി ,എന്നിട്ടും മാളവികയുടെ മാമാങ്കം സ്റ്റില്ലുകൾ വൈറൽ!എക്സ്ക്ലൂസീവ് ഫോട്ടോകൾ കാണാം

malayalam3 weeks ago

ഡെന്നീസ് ഇനി ജസ്റ്റിൻ ..! പുതിയ ചിത്രവുമായി വൈശാഖ്

entertainment3 weeks ago

മമ്മൂക്കക്ക് എന്നോട് ചെറിയ പിണക്കമുണ്ടായിരുന്നു…’മറവത്തൂർ കനവ്’ എന്ന സിനിമയിൽ ദിവ്യ ഉണ്ണിയെ നായികയാക്കിയതിൽ; ലാൽ ജോസ്

Uncategorized4 weeks ago

ഏതുതരം വസ്‌ത്രം ധരിക്കണമെന്നുള്ളത് എന്‍റെ ഇഷ്ടമാണ്: കരിക്കിലെ സുന്ദരി അമേയ മാത്യു

Uncategorized4 weeks ago

അവനെ നിയന്ത്രിക്കുന്ന ഒരു സാധനം കൂടിപ്പോയി…! : ജോബി ജോർജ്ജ്

Uncategorized2 weeks ago

നടി നൂറിൻ ഷെറീഫിന് പരിക്ക് !

entertainment4 weeks ago

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ഇഷ്ടമായില്ല എന്ന് നടി നൈല ഉഷ..!

Uncategorized3 weeks ago

മകനെ നേരിൽ കണ്ടതുപോലെ…! സന്ദീപ് ഉണ്ണികൃഷ്ണനായി വാങ്ങിയ ടി ഷർട്ട് ടൊവിനോയ്ക്ക് നൽകി മാതാപിതാക്കൾ

Uncategorized3 weeks ago

മഞ്ജു വാരിയറെ പിന്തുണയ്ക്കാൻ പരിമിതികളുണ്ട് : ‘അമ്മ’യും ‘ഫെഫ്ക’യും

Uncategorized2 weeks ago

ജനപ്രിയ നായകന്റെ ജന്മദിനം ആഘോഷിച്ച് ആരാധകരും സിനിമാ ലോകവും !

Uncategorized1 week ago

“ഗജിനിയിൽ അഭിനയിച്ചത് വല്യ മണ്ടത്തരമായിരുന്നു!” : ലേഡി സൂപ്പർസ്റ്റാർ നയൻതാര

Trailer1 month ago

കൊലകൊല്ലി ഐറ്റവും ആയി കാർത്തി ട്രൈലെർ കാണാം

Trailer7 months ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video7 months ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser7 months ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser7 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer8 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser9 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery10 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer10 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos10 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Trending