Connect with us

malayalam

ഡാൻസിലും അഭിനയത്തിലും ഒരേപോലെ പ്രാഗൽഭ്യം; മാളവിക തിരക്കിലാണ്..!

Published

on

മാളവിക മേനോൻ മലയാളികൾക്ക് സുപരിചിതയായ നടിയാണ്.ആദ്യ സിനിമയായ 916 മുതൽക്കേ തന്നെ മലയാളികൾക്ക് മാളവികയോട് ഒരു പ്രത്യേക സ്നേഹമുണ്ട്.മലയാള സിനിമ വലിയൊരു മാറ്റത്തിലൂടെ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്ന സമയത്താണ് മാളവിക സിനിമയിലേക്ക് എത്തുന്നത്. ആ സമയത്തു നിരവധി നായികമാർ രംഗപ്രവേശനം നടത്തിയെങ്കിലും പൂർണ്ണമായും ഒരു മലയാളി തനിമയുള്ള നായികയായി എല്ലാം ഒത്തുചേർന്നു വന്നത് മാളവികയായിരുന്നു. പിന്നീട് മലയാളത്തിലും തമിഴിലുമായി ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായി മാളവിക മാറി

തനിക്ക് ലഭിക്കുന്ന കഥാപാത്രത്തിന്റ ദൈർഘ്യം നോക്കാതെ കാമ്പ് മാത്രം ഉൾക്കൊണ്ട് സിനിമകൾ ചെയ്യുന്നത് കൊണ്ടാകണം നായികയായും ഒപ്പം സഹനടിയായും ഒരുപോലെ തിളങ്ങാനുള്ള സൗഭാഗ്യം മാളവികയെ തേടി എത്തിയത്.സൂപ്പർ ഹിറ്റുകളായ ജോസഫും പൊരിഞ്ചു മറിയം ജോസും ഉൾപ്പടെയുള്ള ചിത്രങ്ങളും മികവുറ്റ ഒരു നർത്തകി ആയത്കൊണ്ട് തന്നെ നിരവധി ഡാൻസ് ഷോകളുമായി തിരക്കിലാണ്‌ താരം.ഉടൻ തന്നെ മലയാളത്തിലും തമിഴിലുമായി മാളവികയുടെ പുതിയ ചിത്രങ്ങൾ പ്രതീക്ഷിക്കാം

malayalam

ഈ സീസണിലെ ഏറ്റവും മികച്ച കുടുംബ ചിത്രം..! കേട്ട്യോളാണ് എന്റെ മാലാഖ റിവ്യൂ വായിക്കാം

Published

on

“നിങ്ങൾക്ക് പെണ്ണുങ്ങളോട് സംസാരിക്കാനറിയില്ല” എന്നു പറഞ്ഞ് കാളിദാസനെ കളിയാക്കുന്ന സോൾട്ട് & പെപ്പറിലെ മനു എന്ന കഥാപാത്രത്തിന്റെ നേർ വിപരീതമാണ് ഈ ചിത്രത്തിലെ സ്ലീവാച്ചൻ (സ്ലീവ്).
ലോകം കണ്ടിട്ടില്ലാത്ത തനി നാട്ടും പുറത്തുകാരനായ സ്ലീവ് എന്ന കഥാപാത്രം കല്ല്യാണത്തിന് ശേഷം അനുഭവിക്കേണ്ട് വരുന്ന ബുദ്ധിമുട്ടുകൾ ആണ് ചിത്രത്തിലുടനീളം പറഞ്ഞു പോകുന്നത്.

മോളീവുഡ്ഡിൽ സ്ഥിരം വന്നു പോകുന്ന ഫാമിലി ഡ്രാമാ ജേണർ ആയിരുന്നിട്ട് കൂടിയും, ലൈംഗിക വിദ്യാഭ്യാസം ഇല്ലായ്മ എന്ന വിഷയത്തെ വളരെ ലൈറ്റായി, പ്രേക്ഷകന് ദഹിക്കുന്ന രീതിയിൽ തന്നെ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ടെന്നത് തന്നെയാണ് കെട്ട്യോളാണ് എന്റെ മാലാഖയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് .( അനാവശ്യമായ സെന്റിമെന്റ്സോ മെലോ ഡ്രാമായോ ഒന്നും തന്നെ കുത്തി തിരുകിയട്ടില്ല.)

സ്ലീവ് എന്ന കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ ആസിഫ് അലിയ്ക്ക് കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുണ്ട്. ക്ലൈമാക്സിലെ ഇമോഷണൽ രംഗങ്ങൾ ഒക്കെ അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. സ്ക്രീനിൽ വന്നു പോയ കഥാപാത്രങ്ങളൊക്കൊയും ഭംഗിയാക്കി.
ഒരു നല്ല BGMന്റെ അഭാവം സിനിമയിലുടനീളം അനുഭവപ്പെട്ടിരുന്നു.

നിസാം ബഷീറിന് ഒരു മികച്ച തടുക്കം, പ്രേക്ഷകര്‍ക്ക് ഒരു നാടൻ ഫാമിലി എന്റർടൈനർ ♥️

Reviewed by Jithin Letha

Continue Reading

malayalam

മികച്ച പ്രകടനങ്ങളുടെ പിന്തുണയുമായി അണ്ടർ വേൾഡ്

Published

on

വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രം ചെയ്തു തന്റേതായ ഒരു ആരാധക കൂട്ടത്തെ സൃഷ്ട്ടിച്ച സംവിധായകനാണ് അരുൺ കുമാർ അരവിന്ദ്. അത് തന്നെയാണ് അദ്ദേഹത്തിന്റേതായി പുറത്തു വന്ന ഓരോ ചിത്രങ്ങളും കൾട്ടുകളായി വാഴ്ത്തപ്പെടുന്നതും അവക്കായി ആരാധകർ ഉണ്ടായി വരുന്നതും. അതേ അരുൺ കുമാർ അരവിന്ദ് തന്റെ ഏറ്റവും പുതിയ ചിത്രവുമായി വരുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്.ആ പ്രതീക്ഷകൾക്ക് നിരക്കുന്ന തരത്തിലുള്ള ഒരു ചിത്രം തന്നെയാണ് അണ്ടർ വേൾഡ്.

സ്റ്റാലിൻ ജോണ് എന്ന കഥാപാത്രമായി വന്ന ആസിഫ് അലി വളരെ നീറ്റായ ഒരു പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഒപ്പം സംവിധായകനായ ജീൻ പോൾ ലാലും ഫർഹാൻ ഫാസിലും കൂടി ചേരുമ്പോൾ മികച്ച പ്രകടനങ്ങളുടെ ഒരു നീണ്ട നിര ഈ ചിത്രത്തിൽ കാണാൻ സാധിക്കും.

യാസ്‌കിൻ ഗാരി പെരേരയും നേഹാ നായരും ഒരുക്കിയ പശ്‌ചാത്തല സംഗീതം ചിത്രത്തിന് നൽകുന്ന ഊർജ്ജം ഒട്ടും ചില്ലറയല്ല. ഒരു ത്രില്ലറിന്റെ വേഗത്തിൽ നീങ്ങാതെ കഥ പറയാൻ വേണ്ട സമയമെടുത്തു തന്നെ പറയുന്നുണ്ടെങ്കിലും തെല്ലു പോലും പ്രേക്ഷകർക്ക് അലോസരം ഉളവാക്കുന്നില്ല.

ചിത്രത്തിൽ ഏറ്റവും ഞെട്ടിച്ചത് മുകേഷിന്റെ പദ്മനാഭൻ നായർ എന്ന കഥാപാത്രമാണ്. കുറച്ചു കാലത്തിനു ശേഷം വന്ന അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിലേതും.പേരിൽ തന്നെയുണ്ട് എന്താണ്‌ ചിത്രം പറയാൻ പോകുന്നതെന്നും എന്താണ് സംവിധായകൻ ഉദ്ദേശിക്കുന്നതെന്നും.ചുരുക്കത്തിൽ തീർച്ചയായും കണ്ടാസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് അണ്ടർ വേൾഡ്

Continue Reading

malayalam

പേടിപ്പിക്കുന്ന ചിരിപ്പിക്കുന്ന ആകാശഗംഗ 2..!

Published

on

സിനിമ കാണാൻ തുടങ്ങിയ നാൾ തൊട്ട് ഒരുപാട് ഉറക്കം കളഞ്ഞ സൂപ്പർ ഹിറ്റ്‌ സിനിമയാണ് ആകാശഗംഗ .പലർക്കും ഓർമകളിൽ മായാതെ കുട്ടികാലത്തെ ഈ പ്രേത സിനിമ പേടിയുണ്ടായിരിക്കാം
ഇന്റർവ്യൂകളിലും മറ്റും വിനയൻ സാർ പറഞ്ഞത് പോലെ തന്നെ പ്രേക്ഷകരെ മടുപ്പിക്കാതെ ചിരിപ്പിക്കാൻ കൂടിയുള്ള വക സിനിമയിൽ ഉണ്ട്.
അഭിനയിച്ച എല്ലാവരും ഗംഭീര പെർഫോമൻസ് കാഴ്ച്ച വെച്ചിട്ടുണ്ട്.

പേടിപ്പെടുത്തുന്ന രംഗങ്ങളും അതിലുപരി നല്ല കിടിലൻ ബി.ജി.എം, മികവുറ്റ സംവിധാനവും. ചുരുക്കി പറഞ്ഞാൽ വളരെ നല്ലൊരു സിനിമ തന്നെയാണ് ആകാശഗംഗ2.
പേടിക്കുവാനും ചിരിക്കുവാനും അതിനോടൊപ്പം എൻജോയ് ചെയ്ത് കാണുവാനുള്ള വിഷ്വൽ എഫക്റ്റ് എല്ലാം ചേർത്ത ചേരുവ തന്നെയാണ് ആകാശഗംഗ2…

ആകാശഗംഗ ആദ്യഭാഗത്തിനോട് കിടപിടിക്കുവാൻ മാത്രം പോന്ന മറ്റൊരു സിനിമ തന്നെയാണ് രണ്ടാം ഭാഗവും.
ധൈര്യമായി ടിക്കറ്റ് എടുത്തു കാണാം…

Continue Reading
Uncategorized3 weeks ago

ബോംബെ ജയശ്രീയുടെ ആലാപന മാധുര്യത്തിൽ മാമാങ്കത്തിലെ താരാട്ട് പാട്ട് !

Uncategorized3 weeks ago

“മുതിർന്നവരാണ് കുറച്ചൊക്കെ ക്ഷമിക്കേണ്ടത്” ; ഷെയ്ൻ നിഗം – ജോബി ജോർജ്ജ് വിഷയത്തിൽ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ

Movie3 weeks ago

90കളിലേക്ക് ഒരു തിരിച്ചു പോക്ക്..! വാർത്തകൾ ഇത്വിവരെ റിവ്യൂ വായിക്കാം

malayalam3 weeks ago

ഈ സീസണിലെ ഏറ്റവും മികച്ച കുടുംബ ചിത്രം..! കേട്ട്യോളാണ് എന്റെ മാലാഖ റിവ്യൂ വായിക്കാം

Uncategorized3 weeks ago

‘വെയിൽ’ എന്ന ചിത്രവുമായി സഹകരിക്കുന്നില്ല! ; ആരോപണങ്ങൾക്ക് മറുപടിയുമായി ഷെയ്ൻ നിഗം

Uncategorized3 weeks ago

വ്യത്യസ്തമായ ലുക്കിൽ ദുൽഖർ സൽമാൻ എത്തുന്നു! ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Uncategorized3 weeks ago

തൃശ്ശൂരിന്റെ സ്വന്തം വെള്ളേപ്പങ്ങാടിയുടെ കഥയുമായി ‘വെള്ളേപ്പം’ എത്തുന്നു !

Uncategorized3 weeks ago

വെള്ളയപ്പം ചുട്ട് നൂറിൻ ഷെറീഫും അക്ഷയ് രാധാകൃഷ്ണനും! ; വെള്ളേപ്പത്തിന്റെ പൂജ കൊച്ചിയിൽ നടന്നു

Uncategorized3 weeks ago

‘വെള്ളേപ്പ’ത്തിന്റെ പൂജ കൊച്ചിയിൽ നടന്നു ; ചടങ്ങിൽ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ മുഖ്യാഥിതി ആയി

Uncategorized3 weeks ago

അക്ഷയ് രാധാകൃഷ്ണന്റെ ചിത്രത്തിന്റെ പൂജയ്ക്ക് സാക്ഷിയായി ‘വീരൻ’ !

Uncategorized4 weeks ago

“ഞാനും നീയുമായുള്ള സമയം അനന്തം !” ; മകനോടൊപ്പം അവധി ആഘോഷിക്കുന്ന നവ്യയുടെ ചിത്രങ്ങൾ വൈറൽ !

News4 weeks ago

സിനിമയിൽ നിന്നും പിന്മാറി ,എന്നിട്ടും മാളവികയുടെ മാമാങ്കം സ്റ്റില്ലുകൾ വൈറൽ!എക്സ്ക്ലൂസീവ് ഫോട്ടോകൾ കാണാം

Uncategorized4 weeks ago

‘മലയാളത്തിന്റെ രാധിക ആപ്തെ’! ; നടി ശ്രിന്ദയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ !

Uncategorized4 weeks ago

മൂന്നു കാര്യങ്ങൾ സിനിമയിൽ ഒരിക്കലും ചെയ്യില്ലെന്ന് ദുൽഖർ സൽമാൻ ; പ്രഖ്യാപനം കേട്ട് ഞെട്ടി പ്രേക്ഷകർ !

Uncategorized4 weeks ago

സ്വിമ്മിങ് പൂളിൽ നീന്തി ശ്രിയ ശരൺ ; അവധി ആഘോഷിച്ച് കുടുംബത്തോടൊപ്പം നടി കേരളത്തിൽ !

Uncategorized4 weeks ago

പിറന്നാൾ ദിനത്തിൽ വൈറലായി മംമ്തയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ !

Uncategorized4 weeks ago

ജോക്കറും നാഗവല്ലിയും കണ്ടുമുട്ടിയപ്പോൾ…! ; വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പൻ.

Uncategorized4 weeks ago

അല്ലിയാമ്പലിലെ അല്ലി ടീച്ചർ ഇപ്പോൾ ഗോവയിൽ ഉല്ലാസയാത്രയിലാണ്…! ചിത്രങ്ങൾ കാണാം.

Uncategorized3 weeks ago

“മുതിർന്നവരാണ് കുറച്ചൊക്കെ ക്ഷമിക്കേണ്ടത്” ; ഷെയ്ൻ നിഗം – ജോബി ജോർജ്ജ് വിഷയത്തിൽ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ

Uncategorized4 weeks ago

ബാബു ആന്റണിയുടെ രൂപം ഏത്തവാഴയിൽ! ; വൈറൽ ആയി പോസ്റ്റ് !

Trailer2 months ago

കൊലകൊല്ലി ഐറ്റവും ആയി കാർത്തി ട്രൈലെർ കാണാം

Trailer7 months ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video8 months ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser8 months ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser8 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer9 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser10 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery11 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer11 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos11 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Trending