Connect with us

Uncategorized

നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് സെഞ്ചുറി രാജു മാത്യു അന്തരിച്ചു

Published

on

സെഞ്ചുറി ഫിലിംസ് ഉടമയും കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റുമായ സെഞ്ചുറി രാജു മാത്യു അന്തരിച്ചു. 82 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖം മൂലം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

സെഞ്ചുറി കൊച്ചുമോന്റെയും രാജുമാത്യുവിന്റെയും കൂട്ടായ്മ മലയാളത്തിനു സമ്മാനിച്ചതു നിരവധി ഹിറ്റ് ചിത്രങ്ങളാണ്. 1982ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത’കേള്‍ക്കാത്ത ശബ്ദം’ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം നിർമ്മിക്കുന്നത്.

കാര്യം നിസ്സാരം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം, സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്, കാണാമറയത്ത്, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നാടോടിക്കാറ്റ്, ആര്യന്‍, അടിയൊഴുക്കുകള്‍, സസ്നേഹം, തന്മാത്ര തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ നായകനായ ‘അതിരൻ’ എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി നിർമ്മിച്ചത്. അദ്ദേഹത്തിന്റെ 45-ാമത് ചിത്രമായിരുന്നു അത്.

മനോഹരം,വികൃതി എന്നിയാണ് അവസാനമായി തീയേറ്ററിൽ വിതരണത്തിന് എത്തിച്ച ചിത്രങ്ങൾ. വിതരണത്തിന് തയാറാകുന്ന ‘കുഞ്ഞൽദോ’യുടെ ഷൂട്ടിങ് നടന്ന് വരുകയാണ്. പരേതയായ ലില്ലി മാത്യുവാണ് ഭാര്യ. അഞ്ജന ജേക്കബ്,രഞ്ജന മാത്യൂ എന്നിഹർ മക്കളാണ്. ശവസംസ്കാരം പിന്നീട്.

Uncategorized

ബോംബെ ജയശ്രീയുടെ ആലാപന മാധുര്യത്തിൽ മാമാങ്കത്തിലെ താരാട്ട് പാട്ട് !

Published

on

എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ താരാട്ട് പാട്ട് പുറത്തിറങ്ങി. എം ജയചന്ദ്രൻ ഈണം നൽകിയിരിക്കുന്ന ഗാനം ആലിച്ചിരിക്കുന്നത് ബോംബെ ജയശ്രീ ആണ്. അജയ് ഗോപാൽ ആണ് ഈ താരാട്ട് പാട്ടിന്റെ വരികൾ രചിച്ചിരിക്കന്നത്.

കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം അണിയിച്ചൊരുക്കുന്നത്. ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്ചുതൻ തുടങ്ങി. വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. പ്രാചി തെഹ്ലാൻ, അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് നായികമാർ. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. മലയാളത്തിനു പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന മാമാങ്കം ഡിസംബർ 12ന് തീയറ്ററുകളിൽ എത്തും.

Continue Reading

Uncategorized

“മുതിർന്നവരാണ് കുറച്ചൊക്കെ ക്ഷമിക്കേണ്ടത്” ; ഷെയ്ൻ നിഗം – ജോബി ജോർജ്ജ് വിഷയത്തിൽ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ

Published

on

വെയിൽ എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് യുവ താരം ഷെയ്ൻ നിഗവും നിർമ്മാതാവ് ജോബി ജോർജ്ജും തമ്മിൽ ഉയരുന്ന പ്രശ്നങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. ആദ്യം നിർമ്മാതാക്കളുടെ സംഘടനയിയ ‘ഫെഫ്ക’യും താര സംഘടനയായ ‘അമ്മ’യും ചേർന്ന് ഒത്തു തീർപ്പാക്കിയ പ്രശ്നം കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും ഉയർന്നു വരികയായിരുന്നു. ഷെയിൻ ചിത്രീകരണവുമായി സഹകരിക്കുന്നില്ല എന്ന നിർമ്മാതാവിന്റെ പരാതിയ്ക്ക് എതിരെ ഷെയ്ൻ തന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. തനിക്കു വിശ്രമം പോലും തരാതെ കഴിഞ്ഞ അഞ്ചു ദിവസങ്ങൾ ആയി പണി എടുപ്പിക്കുകയായിരുന്നു എന്ന് ഷെയിൻ നിഗം കുറിപ്പിൽ പറഞ്ഞിരുന്നു.

വെയിൽ എന്ന ചിത്രത്തിൽ നടൻ ഷൈൻ ടോം ചാക്കോയും അഭിനയിക്കുന്നുണ്ട്. പറഞ്ഞു തീർക്കാവുന്ന ചെറിയ പ്രശ്നങ്ങളാണ് പിന്നീട് വലുതാകുന്നത് എന്ന് ഷൈൻ പറയുന്നു. ഷെയ്ൻ ചെറുപ്പം ആണെന്നും ഷെയ്നിന്റെ അച്ഛന്റെ പ്രായം നിർമ്മാതാവ് ജോബി ജോർജ്ജിന് ഉള്ളതുകൊണ്ട്തന്നെ മുതിർന്നവരാണ് കുറച്ചൊക്കെ ക്ഷമിക്കേണ്ടത് എന്നും ഷൈൻ അഭിപ്രായപ്പെട്ടു.

മലയാള സിനിമയിലെ ഏറ്റവും സഹനശക്തിയുള്ള നടന്മാർ മമ്മൂട്ടിയും മോഹൻലാലുമാണ് എന്നും തീയിൽ കുരുത്തവർ വെയിലത്ത് വാടില്ല എന്നും ഷൈൻ പറഞ്ഞു. എന്നാൽ ഇന്നത്തെ തലമുറ അങ്ങനെയല്ല. മാർക്ക് കുറയുന്നതിന്റെ പേരിൽ കുട്ടികൾ എന്തെല്ലാമാണ് ചെയ്യുന്നത്. അതുപോലെ തന്നെയാണ് ഇതും എന്ന് അദ്ദേഹം പറഞ്ഞു. ഷെയ്നെതിരെ വിമർശനവുമായി കഴിഞ്ഞ ദിവസം വെയിലിന്റെ സംവിധായകൻ ശരത് മേനോനും രംഗത്ത് എത്തിയിരുന്നു.

Continue Reading

Uncategorized

‘വെയിൽ’ എന്ന ചിത്രവുമായി സഹകരിക്കുന്നില്ല! ; ആരോപണങ്ങൾക്ക് മറുപടിയുമായി ഷെയ്ൻ നിഗം

Published

on

വെയിൽ എന്ന ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ തനിക്കെതിരെ പുറത്ത് വന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഷെയ്ൻ നിഗം എത്തിയിരിക്കുകയാണ്. വെയിൽ എന്ന സിനിമയുമായി ഷെയ്ൻ സഹകരിക്കാൻ തയ്യാറാവുന്നില്ലെന്ന് കാണിച്ച് ചിത്രത്തിന്റെ നിർമാതാവ് ജോബി ജോർജ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകിയിരുന്നു. തുടർന്ന് ഷെയ്നിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ട എന്ന് തീരുമാനം എടുത്ത സംഘടന ഈ തീരുമാനം താരസംഘടനയായ അമ്മയെ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും ഈ സിനിമയുടെ ചിത്രീകരണ വേളയിൽ താൻ അനുഭവിച്ച മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും ഷെയ്ൻ ഫെയ്സ്ബുക്കിൽ കുറിച്ചു. വെയിൽ സിനിമയുടെ ചിത്രീകരണത്തിൽ പങ്കെടുത്ത സമയ വിവരം ഉൾപ്പെടുത്തിയാണ് ഷെയ്നിന്റെ കുറിപ്പ്.

ഷെയ്നിന്റെ കുറിപ്പ് ഇങ്ങനെ:

ഷെഹ്ല എന്ന പൊന്നുമോൾടെ വേർപാടിൽ ആണ് കേരളം എന്നറിയാം.. എന്നിരുന്നാലും തെറ്റായ വാർത്തകൾ പ്രചരിക്കുമ്പോൾ പറയാതെ വയ്യല്ലോ. എനിക്ക് പ്രിയപ്പെട്ട പ്രേക്ഷകരോട് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്. കഴിഞ്ഞ നാളുകളിലെ വിവാദങ്ങളും അതിന് ശേഷംഉണ്ടായ പ്രശ്ന പരിഹാരങ്ങളും നിങ്ങള്‍ക്ക് അറിയാമല്ലോ. സംഘടന ഇടപെട്ട് എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെ ഖുര്‍ബാനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം 16-11-2019ല്‍ വെയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ ജോയിന്‍ ചെയ്തു.പ്രസ്തുത സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ സഹകരിക്കുന്നില്ല എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്.സിനിമക്ക് ചിത്രീകരണം പൂർത്തീകരിക്കാൻ 24 ദിവസങ്ങൾ വേണ്ടി വരും. വെയില്‍ എന്ന സിനിമക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട്‌ പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ട്.

വെയില്‍ സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ പങ്കെടുത്ത സമയം വിവരം

16-11-2019 8.30AM 6.00 PM
17-11-2019 5.00AM 9.00 PM
18-11-2019 9.30AM 9.00 PM
19-11-2019 10.00 TO 20-11-2019 2.00 AM
20-11-2019 4.30PM TO 21-11-2019 2.00AM

രണ്ടുമണിക്ക് ശേഷം റൂമിലേക്ക് മടങ്ങിയ എനിക്ക് ചിത്രീകരണം ഉള്ളത് 21-11-2019 ഉച്ചക്ക് 12നാണ്. രാവിലെ 8 മണിക്ക് വെയില് സിനിമയുടെ സംവിധായകന് ശരത്ത് എന്‍റെ അമ്മയെ ടെലിഫോണില് വിളിക്കുകയും “ഈ സ്വഭാവം ആണെങ്കില്‍ പാക്കപ്പ് വിളിക്കാന്‍ ആണ് എന്നോട് പറഞ്ഞിരിക്കുന്നത്” എന്നും പറഞ്ഞു. ഈ സിനിമ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ആത്മാര്‍ഥതയോടെ എത്രത്തോളം ഞാന് കഷ്ടപെടുന്നു എന്നുണ്ടെങ്കിലും ഒടുവില്‍ പഴികള് മാത്രമാണ് എനിക്ക് ലഭിക്കുന്നത്.‍‍പല ഗെറ്റപ്പുകളും വ്യത്യസ്ത ഇമോഷന്‍സുകള്‍ക്കും സാന്നിധ്യമുള്ള ഓരോ ദിവസങ്ങളും വിശ്രമമില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതല്ല.ഒരു മനുഷ്യന്‍ എന്ന നിലയില്‍ അല്പം വിശ്രമിക്കാനുള്ള ആവശ്യകത മാത്രമേ ഞാന്‍ ഉടനീളം ആവശ്യപെട്ടിരുന്നുള്ളൂ.തെറ്റായ വാര്‍ത്തകള് പ്രചരിക്കുന്നത് ശ്രദ്ധയില് പെട്ടതിനാല് മാത്രമാണ് ഇത്തരത്തില് ഒരു കുറിപ്പ് എഴുതിയത്. നിങ്ങള് എങ്കിലും സത്യം മനസ്സിലാക്കണം…

ഷെയ്നും നിർമാതാവ് ജോബി ജോർജും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് നേരത്തെ തന്നെ വിവാദമായ ചിത്രമായിരുന്നു വെയിൽ. അന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നൽകിയ ചർച്ചയിൽ ഇരുവരും തമ്മിലുള്ള തർക്കം പരിഹരിക്കുകയും വെയിലുമായി ഷെയ്ൻ സഹകരിക്കുമെന്ന ധാരണയിലെത്തുകയും ചെയ്തിരുന്നു.

Continue Reading
Uncategorized3 weeks ago

ബോംബെ ജയശ്രീയുടെ ആലാപന മാധുര്യത്തിൽ മാമാങ്കത്തിലെ താരാട്ട് പാട്ട് !

Uncategorized3 weeks ago

“മുതിർന്നവരാണ് കുറച്ചൊക്കെ ക്ഷമിക്കേണ്ടത്” ; ഷെയ്ൻ നിഗം – ജോബി ജോർജ്ജ് വിഷയത്തിൽ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ

Movie3 weeks ago

90കളിലേക്ക് ഒരു തിരിച്ചു പോക്ക്..! വാർത്തകൾ ഇത്വിവരെ റിവ്യൂ വായിക്കാം

malayalam3 weeks ago

ഈ സീസണിലെ ഏറ്റവും മികച്ച കുടുംബ ചിത്രം..! കേട്ട്യോളാണ് എന്റെ മാലാഖ റിവ്യൂ വായിക്കാം

Uncategorized3 weeks ago

‘വെയിൽ’ എന്ന ചിത്രവുമായി സഹകരിക്കുന്നില്ല! ; ആരോപണങ്ങൾക്ക് മറുപടിയുമായി ഷെയ്ൻ നിഗം

Uncategorized3 weeks ago

വ്യത്യസ്തമായ ലുക്കിൽ ദുൽഖർ സൽമാൻ എത്തുന്നു! ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Uncategorized3 weeks ago

തൃശ്ശൂരിന്റെ സ്വന്തം വെള്ളേപ്പങ്ങാടിയുടെ കഥയുമായി ‘വെള്ളേപ്പം’ എത്തുന്നു !

Uncategorized3 weeks ago

വെള്ളയപ്പം ചുട്ട് നൂറിൻ ഷെറീഫും അക്ഷയ് രാധാകൃഷ്ണനും! ; വെള്ളേപ്പത്തിന്റെ പൂജ കൊച്ചിയിൽ നടന്നു

Uncategorized3 weeks ago

‘വെള്ളേപ്പ’ത്തിന്റെ പൂജ കൊച്ചിയിൽ നടന്നു ; ചടങ്ങിൽ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ മുഖ്യാഥിതി ആയി

Uncategorized3 weeks ago

അക്ഷയ് രാധാകൃഷ്ണന്റെ ചിത്രത്തിന്റെ പൂജയ്ക്ക് സാക്ഷിയായി ‘വീരൻ’ !

Uncategorized4 weeks ago

“ഞാനും നീയുമായുള്ള സമയം അനന്തം !” ; മകനോടൊപ്പം അവധി ആഘോഷിക്കുന്ന നവ്യയുടെ ചിത്രങ്ങൾ വൈറൽ !

News4 weeks ago

സിനിമയിൽ നിന്നും പിന്മാറി ,എന്നിട്ടും മാളവികയുടെ മാമാങ്കം സ്റ്റില്ലുകൾ വൈറൽ!എക്സ്ക്ലൂസീവ് ഫോട്ടോകൾ കാണാം

Uncategorized4 weeks ago

‘മലയാളത്തിന്റെ രാധിക ആപ്തെ’! ; നടി ശ്രിന്ദയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ !

Uncategorized4 weeks ago

മൂന്നു കാര്യങ്ങൾ സിനിമയിൽ ഒരിക്കലും ചെയ്യില്ലെന്ന് ദുൽഖർ സൽമാൻ ; പ്രഖ്യാപനം കേട്ട് ഞെട്ടി പ്രേക്ഷകർ !

Uncategorized4 weeks ago

സ്വിമ്മിങ് പൂളിൽ നീന്തി ശ്രിയ ശരൺ ; അവധി ആഘോഷിച്ച് കുടുംബത്തോടൊപ്പം നടി കേരളത്തിൽ !

Uncategorized4 weeks ago

പിറന്നാൾ ദിനത്തിൽ വൈറലായി മംമ്തയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ !

Uncategorized4 weeks ago

ജോക്കറും നാഗവല്ലിയും കണ്ടുമുട്ടിയപ്പോൾ…! ; വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പൻ.

Uncategorized4 weeks ago

അല്ലിയാമ്പലിലെ അല്ലി ടീച്ചർ ഇപ്പോൾ ഗോവയിൽ ഉല്ലാസയാത്രയിലാണ്…! ചിത്രങ്ങൾ കാണാം.

Uncategorized3 weeks ago

“മുതിർന്നവരാണ് കുറച്ചൊക്കെ ക്ഷമിക്കേണ്ടത്” ; ഷെയ്ൻ നിഗം – ജോബി ജോർജ്ജ് വിഷയത്തിൽ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ

Uncategorized4 weeks ago

ബാബു ആന്റണിയുടെ രൂപം ഏത്തവാഴയിൽ! ; വൈറൽ ആയി പോസ്റ്റ് !

Trailer2 months ago

കൊലകൊല്ലി ഐറ്റവും ആയി കാർത്തി ട്രൈലെർ കാണാം

Trailer7 months ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video8 months ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser8 months ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser8 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer9 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser10 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery11 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer11 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos11 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Trending