Connect with us

Uncategorized

ബോംബെ ജയശ്രീയുടെ ആലാപന മാധുര്യത്തിൽ മാമാങ്കത്തിലെ താരാട്ട് പാട്ട് !

Published

on

എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ താരാട്ട് പാട്ട് പുറത്തിറങ്ങി. എം ജയചന്ദ്രൻ ഈണം നൽകിയിരിക്കുന്ന ഗാനം ആലിച്ചിരിക്കുന്നത് ബോംബെ ജയശ്രീ ആണ്. അജയ് ഗോപാൽ ആണ് ഈ താരാട്ട് പാട്ടിന്റെ വരികൾ രചിച്ചിരിക്കന്നത്.

കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം അണിയിച്ചൊരുക്കുന്നത്. ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്ചുതൻ തുടങ്ങി. വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. പ്രാചി തെഹ്ലാൻ, അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് നായികമാർ. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. മലയാളത്തിനു പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന മാമാങ്കം ഡിസംബർ 12ന് തീയറ്ററുകളിൽ എത്തും.

Uncategorized

ഫിലിം ഫെയർ സൗത്ത് 2019 അവാർഡുകൾ പ്രഖ്യാപിച്ചു ; മലയാളത്തിന് മികച്ച നേട്ടം !

Published

on

കഴിഞ്ഞ വർഷം റിലീസ് ചെയ്ത സൗത്ത് ഇന്ത്യൻ ചിത്രങ്ങൾക്കുള്ള ‘ഫിലിം ഫെയർ അവാർഡ് സൗത്ത് 2019’ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ജോസഫ് എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് നടൻ ജോജു ജോസഫ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ആമി എന്ന ചിത്രത്തിലെ പ്രകടനത്തിന് നടി മഞ്ജു വാര്യർ മികച്ച നടിക്കുള്ള അവാർഡും സ്വന്തമാക്കി. മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് സൗബിൻ ഷാഹിറും മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡ് ഈട എന്ന ചിത്രത്തിലൂടെ നിമിഷാ സജയനും നേടി.

സുഡാനി ഫ്രം നൈജീരിയ ആണ് മികച്ച മലയാള ചിത്രം. ഈ മാ യൗ എന്ന ചിത്രം ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള പുരസ്കാരം കരസ്ഥമാക്കിയപ്പോൾ അതേ ചിത്രത്തിലെ പ്രകടനത്തിന് നടൻ വിനായകൻ മികച്ച സഹനടനുള്ള പുരസ്‍കാരവും സ്വന്തമാക്കി. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് നടി സാവിത്രി ശ്രീധരൻ
മികച്ച സഹനടിക്കുള്ള അവാർഡ് നേടി.

തീവണ്ടി എന്ന ചിത്രത്തിലെ സംഗീതം ഒരുക്കിയ കൈലാസ് മേനോൻ ആണ് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം നേടിയപ്പോൾ അതേ ചിത്രത്തിലെ തന്നെ ജീവാംശമായി എന്ന ഗാനം രചിച്ച ബി കെ ഹരിനാരായണൻ മികച്ച ഗാന രചയിതാവിനു ഉള്ള പുരസ്കാരവും നേടി. മികച്ച ഗായികയായി ജോസഫിലെ പൂമുത്തോളെ എന്ന ഗാനം ആലപിച്ച വിജയ് യേശുദാസും ഗായിക ആയി കൂടെയിലെ ആരാരോ എന്ന ഗാനം ആലപിച്ച അന്നെ അമിയും തിരഞ്ഞെടുക്കപ്പെട്ടു.

കൂടാതെ തെലുങ്കിലെ മികച്ച നടിക്കുള്ള അവാർഡ് നടി കീർത്തി സുരേഷും മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് നടൻ ദുൽഖർ സൽമാനും സ്വന്തമാക്കി. മഹാനടി എന്ന ചിത്രത്തിലെ പ്രകടനമാണ് രണ്ടു പേരെയും അവാർഡിന് അർഹരാക്കിയത്.

Continue Reading

Uncategorized

ഫിലിം എഡിറ്റിംഗ് ആണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ ഇതാ ഒരു സുവണ്ണാവസരം !

Published

on

ഫിലിം എഡിറ്റിംഗ് എന്നത് ഷോട്ടുകൾ ഒരു ഏകീകൃത ശ്രേണിയിലേക്ക് കൂട്ടിച്ചേർക്കുന്ന കല അല്ലെങ്കിൽ സാങ്കേതികതയാണ്. ഇത് പോസ്റ്റ് പ്രൊഡക്ഷന്റെ ഭാഗമാണ്, അല്ലെങ്കിൽ സിനിമയുടെ യഥാർത്ഥ ഷൂട്ടിംഗിന് ശേഷം നടക്കുന്ന പ്രക്രിയയാണ്. ശബ്‌ദ എഡിറ്റിംഗും മിക്സിംഗും ഇഫക്റ്റുകളും ശബ്‌ദട്രാക്ക് സൃഷ്ടിക്കലും പോസ്റ്റ്-പ്രൊഡക്ഷന്റെ മറ്റ് വശങ്ങളാണ്. വിവിധ ഷോട്ടുകൾ സീനുകളിലേക്കും രംഗങ്ങൾ പൂർത്തിയായ സിനിമയിലേക്കും കൂട്ടിച്ചേർക്കുക എന്നതാണ് ഫിലിം എഡിറ്ററുടെ ജോലി. അങ്ങനെ ഒരു സിനിമയെ സിനിമയാക്കുന്നതിൽ എഡിറ്റർമാർ ശ്രദ്ധേയമായ പങ്ക് വഹിക്കുന്നു.

ഒരു ഫിലിം എഡിറ്റർ ആകാനുള്ള സ്വപ്നം നിങ്ങളിൽ ഉണ്ടെങ്കിൽ പ്രശസ്ത ചിത്രസംയോജകൻ ഷമീർ മുഹമ്മദ് നിങ്ങൾക്കായി ഒരു സുവർണ്ണാവസരം ഒരുക്കുന്നു. ചാർളി, അങ്കമാലി ഡയറീസ്, ഒരു മെക്സിക്കൻ അപാരത, തണ്ണീർമത്തൻ ദിനങ്ങൾ, ഹെലൻ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് എഡിറ്റിംഗ് നിർവ്വഹിച്ച ഷമീർ മുഹമ്മദ് നടത്തുന്ന കൊച്ചിയിലെ ‘ടൈംലൈൻ’ എന്ന ഫിലിം എഡിറ്റിംഗ് പരിശീലന കേന്ദ്രത്തിലെ പരിശീലനത്തിലൂടെ സിനിമ സെറ്റിൽ അസിസ്സ്റ്റ് ചെയ്യാനുള്ള അവസരവും ലഭിക്കുന്നു.

അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുകയാണ്. ഫിലിം എഡിറ്റിങ്ങിൽ താല്പര്യമുള്ളവർ ഉടൻതന്നെ അഡ്മിഷൻ കരസ്ഥമാക്കുക.

Continue Reading

Uncategorized

തൃശ്ശൂരിന്റെ പ്രാതൽ രുചിയുടെ കഥയുമായി ‘വെള്ളേപ്പം’ എത്തുന്നു

Published

on

തൃശൂരിന്റെ പ്രാതല്‍ രുചികളില്‍ പ്രധാനപ്പെട്ട വെള്ളേപ്പത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘വെള്ളേപ്പം’. മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷനായ തൃശൂരും, തൃശൂരിന്റെ സ്വന്തം വെള്ളേപ്പങ്ങാടിയും ആണ് ഈ ചിത്രത്തിന്റെ കഥാപാശ്ചാത്തലം. പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ഈ റൊമാന്റിക്-കോമഡി എന്റർടെയ്നർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നവാഗതനായ ജീവൻ ലാൽ ആണ്.

മലയാളികളുടെ പ്രിയപ്പെട്ട താര നായിക റോമ ഒരു ഇടവേയ്ക്കുശേഷം വീണ്ടും തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് വെള്ളേപ്പം. പതിനെട്ടാം പടി എന്ന ചിത്രത്തിൽ അയ്യപ്പൻ എന്ന പ്രധാകഥാപാത്രത്തെ അവതരിപ്പിച്ച അക്ഷയ് രാധാകൃഷ്ണനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി നൂറിൻ ഷെരീഫ് ആണ് ചിത്രത്തിലെ നായിക. അക്ഷയ്യുടെ സഹോദരിയായ സാറ എന്ന ശകതമായ കഥാപാത്രത്തെയാണ് റോമ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോയും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ശ്രീജിത്ത് രവി, കൈലാഷ്, സോഹൻ സീനുലാൽ, സാജിദ് യാഹിയ, വൈശാഖ് വിജയൻ, ഫഹീം സഫർ, സാനിഫ്, ആർജെ വിജയ്, ക്ഷമ ശരൺ, റോഷ്‌ന, അലീന തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബറൂക്ക് പ്രൊഡക്ഷന്റെ ബാനറിൽ ജിൻസ് തോമസ്, ദ്വാരക് ഉദയ്ശങ്കർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന വെള്ളേപ്പത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഷിഹാബ് ഓങ്ങല്ലൂരാണ്.

മലയാളത്തിന് ഒരുകാലത്ത് സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച എസ്. പി വെങ്കിടേഷ് വെള്ളേപ്പത്തിന്റെ ഗാനങ്ങൾക്ക് ഈണം നൽകിക്കൊണ്ട് തിരിച്ചു വരവ് നടത്തുന്നു. പൂമരം, തൊട്ടപ്പൻ, എന്നീ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ ലീല എൽ ഗിരീഷ്‌കുട്ടനാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾ ഒരുക്കുന്നത്. മനു മഞ്ജിത്, അജേഷ് എം ദാസൻ എന്നിവർ ചേർന്ന് രചന നിർവ്വഹിക്കുന്നു.

Continue Reading
entertainment2 days ago

ബോട്ടിൽ ക്യാപ്പ് അടിച്ചു പറത്തി കുങ്ഫു മാസ്റ്റർ നീത പിള്ള ..! വൈറലായി വീഡിയോ

malayalam3 days ago

പൂമരത്തിലെ യൂണിയൻ ചെയര്മാനല്ല , കുങ്ഫു മാസ്റ്ററിലെ ഋതു ..!

malayalam6 days ago

ചിരിപ്പിക്കുന്ന ,ഞെട്ടിക്കുന്ന ആവേശം കൊള്ളിക്കുന്ന ബിഗ് ബ്രദർ ..! റിവ്യൂ വായിക്കാം

malayalam2 weeks ago

പേര് കോട്ടയം പക്ഷെ ഷൂട്ട് ഇന്ത്യ മുഴുവനും..!

Teaser2 weeks ago

ഒരു ക്ലാസ് ടീസർ ആയിരുന്നു പ്രതീക്ഷിച്ചത് !. ഇതിപ്പോ എന്താ പറയാ !. ഞെട്ടിച്ചു കളഞ്ഞു

Videos2 weeks ago

പെൺകുട്ടിയുടെ വാക്കുകൾ കേട്ട് വേദിയിൽ നിറകണ്ണുകളോടെ താരം

malayalam3 weeks ago

വെറും ധമാക്കയല്ല, ഇതൊരു അടിപൊളി ധമാക്ക.! റിവ്യൂ വായിക്കാം

Uncategorized1 month ago

ഫിലിം ഫെയർ സൗത്ത് 2019 അവാർഡുകൾ പ്രഖ്യാപിച്ചു ; മലയാളത്തിന് മികച്ച നേട്ടം !

Uncategorized1 month ago

ഫിലിം എഡിറ്റിംഗ് ആണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ ഇതാ ഒരു സുവണ്ണാവസരം !

malayalam1 month ago

ഇത് എന്റർടൈൻമെന്റിന്റെ വലിയ പെരുന്നാൾ ..! വലിയ പെരുന്നാൾ റിവ്യൂ വായിക്കാം

Teaser2 weeks ago

ഒരു ക്ലാസ് ടീസർ ആയിരുന്നു പ്രതീക്ഷിച്ചത് !. ഇതിപ്പോ എന്താ പറയാ !. ഞെട്ടിച്ചു കളഞ്ഞു

Videos2 weeks ago

പെൺകുട്ടിയുടെ വാക്കുകൾ കേട്ട് വേദിയിൽ നിറകണ്ണുകളോടെ താരം

Trailer4 months ago

കൊലകൊല്ലി ഐറ്റവും ആയി കാർത്തി ട്രൈലെർ കാണാം

Trailer9 months ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video9 months ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser9 months ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser10 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer10 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser12 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery1 year ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trending