Connect with us

malayalam

ഇത് എന്റർടൈൻമെന്റിന്റെ വലിയ പെരുന്നാൾ ..! വലിയ പെരുന്നാൾ റിവ്യൂ വായിക്കാം

Published

on

കൊച്ചിയുടെ തെരുവുകളും പഴമയും മെട്രോ വത്കരണം വരാത്ത ഇടുങ്ങിയ വഴികളും ഒക്കെ തന്നെ എന്നും മലയാള സിനിമകൾക്ക് ഏറെ പ്രിയപ്പെട്ട ലൊക്കേഷനാണ്.നിരവധി ചിത്രങ്ങൾ ഈ പശ്ചാത്തലത്തിൽ വരുന്നുണ്ടെങ്കിലും അതിൽ നിന്നെല്ലാം വലിയപെരുന്നാൽ വ്യത്യസ്‍തമാകുന്നത് അധികമാരും കണ്ടു പരിചയപ്പെടാത്ത ലൊക്കേഷനുകളും തീർത്തും raw ആയ മേക്കിങ്ങുമാണ്.മൂന്നു മണിക്കൂർ ദൈർഘ്യം ഉണ്ടെങ്കിലും ചിത്രം കാണുന്ന പ്രേക്ഷകനെ പിടിച്ചിരുത്തുന്നതും മേല്പറഞ്ഞ മേക്കിങ് രീതിയും രസച്ചരട് പൊട്ടാത്ത കഥയുമാണ്

അക്കറും പ്രണയിനി പൂജയും ഡാൻസ് ട്രൂപ് നടത്തുന്നവരാണ്.ശിവകുമാർ ഒരു ടാക്സി തൊഴിലാളിയും.ഒരിക്കൽ ശിവകുമാറിന്റെ ടാക്സിയിൽ വച്ച് നടക്കുന്നൊരു സംഭവം കറങ്ങി തിരിഞ്ഞു അക്കറിന്റെയും കൂട്ടുകാരുടെയും നേർക്ക് വരുന്നതും.സ്വയരക്ഷക്കായി അവർ കുടുക്കിൽ നിന്നും എങ്ങിനെ ഊരുന്നു എന്നതുമാണ് വലിയപെരുന്നാൾ പറയുന്നത്.അക്കർ ആയി ഷെയിൻ നിഗവും ശിവകുമാർ ആയി ജോജു ജോർജുമാണ് ചിത്രത്തിലെത്തുന്നത്.കേൾക്കുമ്പോൾ ഒരു തീരെ ചെറിയ കഥയായി അനുഭവപ്പെടാമെങ്കിലും ചിത്രം പറഞ്ഞു പോകുന്ന രീതിയും മേക്കിങ്ങും ഒക്കെ തന്നെ ഒരു സാധാരണ മലയാള ചിത്രത്തിൽ നിന്നും വ്യത്യസ്‍തമാണ്.അത് തന്നെയായിരിക്കും മറ്റെല്ലാത്തിലും ഉപരിയായി ഈ ചിത്രത്തിൽ പ്രേക്ഷകപ്രീതി നേടാൻ പോകുന്നത്

വളരെ അനായാസകരമായി അഭിനയിക്കുന്ന ഷെയിൻ നിഗവും മികച്ച പ്രകടനങ്ങൾ തുടരുന്ന ജോജു ജോർജും പൂജയായി വരുന്ന ഹിമിക ബോസും പിന്നെ പേരറിയാത്ത ഒരുപറ്റം നല്ല അഭിനേതാക്കളും കൂടി ഒന്നിക്കുമ്പോൾ യാതൊരു വിധത്തിലും ബോറടിക്കാതെ ഒരു അടിപൊളി എന്റെർറ്റൈനെർ ആയി വലിയപെരുന്നാൾ മാറുന്നുണ്ട്

malayalam

പൂമരത്തിലെ യൂണിയൻ ചെയര്മാനല്ല , കുങ്ഫു മാസ്റ്ററിലെ ഋതു ..!

Published

on

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരത്തിലെ ചുറുചുറുക്കുള്ള യൂണിയൻ ചെയർമാനെ പെട്ടെന്നാരും തന്നെ മറക്കാനിടയില്ല.നീത പിള്ള അവതരിപ്പിച്ച ഐറിൻ എന്ന ആ കഥാപാത്രം അത്രക്ക് കൃത്യമായിട്ടാണ് പ്രേക്ഷകർക്ക് റിലേറ്റ് ചെയ്യാൻ സാധിച്ചത്.നായകനായ കാളിദാസ് ജയറാമിന് ഒപ്പം തന്നെ നിൽക്കുന്ന ആ കഥാപാത്രം നീതക്ക് നേടിക്കൊടുത്ത കയ്യടികളും ചെറുതല്ല.പൂമരത്തിനു രണ്ടു വര്ഷം ഇപ്പുറം മറ്റൊരു ചിത്രവുമായി എബ്രിഡ് ഷൈൻ വരുമ്പോഴും നായിക നീത തന്നെയാണ് ,ഒപ്പം ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രവും

മാർഷ്യൽ ആർട്ടസിന്റെ പശ്ചാത്തലത്തിൽ ഒരു ഹിമാലയൻ താഴ്വരയിൽ ഒരുങ്ങുന്നൊരു പ്രതികാര ചിത്രമാണ് ദി കുങ്ഫു മാസ്റ്റർ.മാർഷ്യൽ ആർട്ട്സ് ചിത്രമായത് കൊണ്ട് തന്നെ ഏതാണ്ട് ഒരു കൊല്ലത്തോളമാണ് നീത മാർഷ്യൽ ആർട്സ് പരിശീലനത്തിൽ ഏർപ്പെട്ടത്.170 ദിവസത്തോളം ഉത്തരാഖണ്ഡിലും ബദ്രിനാഥിലും അടക്കം പല പ്രതികൂലാവസ്ഥകളെയും അതിജീവിച്ചാണ് ചിത്രം പൂർത്തിയാക്കിയത്.ഒപ്പം മാർഷ്യൽ ആർട്ട്സ് ഒരു പ്രധാനപ്പെട്ട കാര്യമായി ചിത്രത്തിൽ വരുന്നത് കൊണ്ട് തന്നെ പ്രേക്ഷകരെ ചീറ്റ് ചെയ്യാതെ യഥാർത്ഥ ഫൈറ്റുകൾ തന്നെയാണ് ചത്രത്തിലും ഒരുക്കിയിട്ടുള്ളത്.അതുമൂലം നിരവധി പരിക്കുകൾ ഏൽക്കേണ്ടതായും വന്നെന്ന് നീത പറയുന്നൂ

Continue Reading

malayalam

ചിരിപ്പിക്കുന്ന ,ഞെട്ടിക്കുന്ന ആവേശം കൊള്ളിക്കുന്ന ബിഗ് ബ്രദർ ..! റിവ്യൂ വായിക്കാം

Published

on

സംവിധായകൻ സിദ്ദിഖിന്റെ സിനിമകൾ ഒക്കെ തന്നെ എല്ലായ്പോഴും മികച്ച എന്റെർടെയിനറുകളാണ്.ഫാമിലി ആയിട്ടും സുഹൃത്തുക്കളായിട്ടും ഒക്കെ ഇരുന്നു ആസ്വദിച്ചു കാണാവുന്ന ചിത്രങ്ങളുടെ അമരക്കാരൻ ആണ് അദ്ദേഹം എല്ലാക്കാലത്തും.മോഹൻലാൽ നായകനായി വരുന്ന ബിഗ് ബ്രദറിലും സംവിധായകൻ ആ പതിവ് തെറ്റിക്കുന്നില്ല.പക്ഷെ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്‍തമായി ആക്ഷനും ത്രില്ലിനും കുറച്ചു കൂടി പ്രാധാന്യം ഈ ചിത്രത്തിന് നല്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് .അത് തന്നെയായിരിക്കും ഈ ചിത്രത്തിന്റെ വിജയവും

ഇരട്ട ജീവപര്യന്തം കഴിഞ്ഞു തന്റെ ജീവിതത്തിലേക്കും കുടുംബത്തിലേക്കും മടങ്ങിയെത്തുന്ന സച്ചിദാനന്ദന് പക്ഷെ നേരിടേണ്ടി വരുന്നത് താൻ നിമിത്തം തന്റെ കുടുംബത്തിന് സംഭവിക്കുന്ന പ്രശ്നങ്ങളെയാണ്.തുടർന്ന് വരുന്ന വേദാന്തം ഐ പി എസ് എന്ന ആന്റി നർക്കോട്ടിക്സ് ഉദ്യോഗസ്ഥനും മറ്റും അവരുടെ ജീവിതതത്തേ എങ്ങനെയാണ് ബാധിക്കുന്നതെന്നാണ് ഈ ചിത്രം പറയുന്നത്.സച്ചിദാനന്ദന്റെ അനുജന്മാരായ വിഷ്ണുവിനെയും മനുവിനെയും അനൂപ് മേനോനും സർജാനോ ഖാലിദും നല്ല രീതിയിൽ തന്നെ അവതരിപ്പിക്കുമ്പോൾ വേദാന്തമായി മലയാളത്തിലെ തന്റെ ആദ്യ ചിത്രം ചെയ്യുന്ന അര്ബാസ് ഖാനും മോശമാക്കുന്നില്ല

സിദ്ദിക്ക് ,വിഷ്ണു ഉണ്ണികൃഷ്ണൻ,ടിനി ടോം ,ഇർഷാദ്, ഹണി റോസ്, മിർന ,ദിനേശ് പണിക്കർ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ഒരു മുഴുനീള ത്രില്ലറായി കഥ പറഞ്ഞു പോകാതെ കോമഡിയും പാട്ടുകളും ഒക്കെ കൃത്യമായി വരുന്ന ഒരു കംപ്ലീറ്റ് പാക്കേജ് തന്നെയാണ് സിദ്ദിക്ക് ഈ ചിത്രത്തിൽ ഒരുക്കിയിട്ടുള്ളത്.

Continue Reading

malayalam

പേര് കോട്ടയം പക്ഷെ ഷൂട്ട് ഇന്ത്യ മുഴുവനും..!

Published

on

ഇന്നത്തെ നമ്മുടെ ഇന്ത്യൻ സമൂഹത്തിൽ പലരും പറയാൻ മടിക്കുന്ന പല കാര്യങ്ങളും വളരെ കൃത്യമായി പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബിനു ഭാസ്കറിന്റെ കോട്ടയം.പേര് കോട്ടയം എന്നാണെങ്കിലും ഈ ചിത്രത്തിന്റെ ഷൂട്ട് ഇൻഡ്യയുടെ പല ഭാഗങ്ങളിൽ ആയിട്ടാണ് പൂർത്തിയാക്കിയത്

പ്രശസ്ത സംവിധായകനായ സംഗീത് ശിവനാണ് ചിത്രത്തിൽ ഒരു മുഖ്യ വേഷം കൈകാര്യം ചെയ്യുന്നത് ഒപ്പം പ്രിയ താരങ്ങളായ അനീഷ് ജി. മേനോൻ, രവി മാത്യു, നിമ്മി റാഫേൽ, ശ്രീനാഥ് കെ. ജനാർഥനന്‍, ആനന്ദ് വി. കാര്യാട്ട്, ഷഫീഖ്, ചിന്നു കുരുവിള എന്നിവരും കോട്ടയത്തിന്റെ ഭാഗമാകുന്നുണ്ട്.

ഒരു പോലീസ് ഉദ്യോഗസ്തയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഈ ചിത്രം കഥ പറഞ്ഞു തുടങ്ങുന്നത്.കോട്ടയത്തു നിന്നും ആരംഭിച്ചു ഇൻഡ്യയുടെ പല ഭാഗങ്ങളിലായി സഞ്ചിരിച്ചു കൊണ്ട് നീങ്ങുന്ന തരത്തിലാണ് ചിത്രം പോകുന്നത്.പ്രധാന കഥ ഒരു അന്വേഷണമാണെങ്കിലും അതോടൊപ്പം തന്നെ നിരവധി സബ് പ്ലോട്ടുകൾ സംവിധായകൻ ഈ ചിത്രത്തിൽ ഒരുക്കിയിരുക്കുന്നു. ഭൂമി കയ്യേറ്റവും ,രാജ്യത്തെ രാഷ്ട്രീയവും സാമൂഹികവുമായ അസന്തുലിതാവസ്ഥയുമൊക്കെ വിഷയങ്ങളായി ഈ ചിത്രത്തിൽ പ്രതിഫലിക്കുണ്ട്

Continue Reading
entertainment2 days ago

ബോട്ടിൽ ക്യാപ്പ് അടിച്ചു പറത്തി കുങ്ഫു മാസ്റ്റർ നീത പിള്ള ..! വൈറലായി വീഡിയോ

malayalam3 days ago

പൂമരത്തിലെ യൂണിയൻ ചെയര്മാനല്ല , കുങ്ഫു മാസ്റ്ററിലെ ഋതു ..!

malayalam6 days ago

ചിരിപ്പിക്കുന്ന ,ഞെട്ടിക്കുന്ന ആവേശം കൊള്ളിക്കുന്ന ബിഗ് ബ്രദർ ..! റിവ്യൂ വായിക്കാം

malayalam2 weeks ago

പേര് കോട്ടയം പക്ഷെ ഷൂട്ട് ഇന്ത്യ മുഴുവനും..!

Teaser2 weeks ago

ഒരു ക്ലാസ് ടീസർ ആയിരുന്നു പ്രതീക്ഷിച്ചത് !. ഇതിപ്പോ എന്താ പറയാ !. ഞെട്ടിച്ചു കളഞ്ഞു

Videos2 weeks ago

പെൺകുട്ടിയുടെ വാക്കുകൾ കേട്ട് വേദിയിൽ നിറകണ്ണുകളോടെ താരം

malayalam3 weeks ago

വെറും ധമാക്കയല്ല, ഇതൊരു അടിപൊളി ധമാക്ക.! റിവ്യൂ വായിക്കാം

Uncategorized1 month ago

ഫിലിം ഫെയർ സൗത്ത് 2019 അവാർഡുകൾ പ്രഖ്യാപിച്ചു ; മലയാളത്തിന് മികച്ച നേട്ടം !

Uncategorized1 month ago

ഫിലിം എഡിറ്റിംഗ് ആണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ ഇതാ ഒരു സുവണ്ണാവസരം !

malayalam1 month ago

ഇത് എന്റർടൈൻമെന്റിന്റെ വലിയ പെരുന്നാൾ ..! വലിയ പെരുന്നാൾ റിവ്യൂ വായിക്കാം

Teaser2 weeks ago

ഒരു ക്ലാസ് ടീസർ ആയിരുന്നു പ്രതീക്ഷിച്ചത് !. ഇതിപ്പോ എന്താ പറയാ !. ഞെട്ടിച്ചു കളഞ്ഞു

Videos2 weeks ago

പെൺകുട്ടിയുടെ വാക്കുകൾ കേട്ട് വേദിയിൽ നിറകണ്ണുകളോടെ താരം

Trailer4 months ago

കൊലകൊല്ലി ഐറ്റവും ആയി കാർത്തി ട്രൈലെർ കാണാം

Trailer9 months ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video9 months ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser9 months ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser10 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer10 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser12 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery1 year ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trending