Connect with us

malayalam

നൂറു രൂപ ചിലവിൽ വീട്ടിലെ ടാങ്ക് ക്‌ളീൻ ചെയ്യാൻ നല്ലൊരു മാർഗം..ഇത്രെയും പ്രതീക്ഷിച്ചില്ല !! കിടിലം കിടിലം

വാട്ടർ ടാങ്ക് ക്ലീനിംഗ് ചെയ്യാൻ എളുപ്പവഴി

Published

on

നമ്മുടെ എല്ലാവരുടെ വീട്ടിലും വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാൻ ചിലവുകുറഞ്ഞതും എളുപ്പവും അതികം അധ്വാനമില്ലാതെ ചെയ്യാനുള്ള വഴി ആണ് ഇത് കേവലം 100 രൂപക്ക് ആർക്കും സ്വന്തമായി നിർമ്മിക്കാവുന്ന ഉപകരണം ആണ് ഇത് .പുറത്തു മാർക്കറ്റിൽ വാട്ടർ ടാങ്ക് ക്ലീനിംഗ് മെഷിൻ വാങ്ങുമ്പോൾ 2500 രൂപ മുതൽ ആവുന്നത് ആയ മെഷീനുകൾക്ക് ഒരു വെല്ലു വിളി ആവും ഇതു എന്നു ഉറപ്പാണ് മെഷിൻ നിര്മിക്കുന്നതും ഉപയോഗിക്കണ്ടതും എങ്ങിനെ എന്നറിയാൻ വീഡിയോ കണ്ടു നോക്കൂ

entertainment

മലയാള സിനിമയുടെ ഗ്രെറ്റ് ഫാദറും ഗ്രാൻഡ് മാസ്റ്ററും ഒന്നിച്ച് എത്തി ഗ്രാൻഡ് ഫാദറിനായി ചിത്രങ്ങൾ കാണാം !!

Published

on

വലിയൊരു തുടക്കത്തിനായി മലയാളത്തിലെ സൂപ്പർതാരങ്ങൾ ഒത്തുചേർന്നു .ഒരു സിനിമയുടെ പൂജ എന്നും വലിയ പ്രതീക്ഷയുടെ തുടക്കമാണ് മലയാള സിനിമയിലെ ഗ്രേറ്റ് ഫാദറും, ഗ്രാൻഡ്മാസ്റ്ററും ഒന്നിച്ചെത്തി ഗ്രാൻഡ് ഫാദർ സിനിമയുടെ പൂജാ കർമം താര സമ്പന്നമായി. ഒരു സിനിമയ്ക്ക് ആശംസകളുമായി മലയാള സിനിമയിലെ വമ്പൻ താരങ്ങളെല്ലാം ഒത്തുചേർന്ന താര സംഗമത്തോടെ നടന്ന ചടങ്ങിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും പനിനീർപ്പൂക്കളും സ്നേഹചുംബനം നൽകിയാണ് ജയറാം സ്വീകരിച്ചത്.

ചടങ്ങിൽ മലയാള സിനിമയിലെ അതികായകർ ആയ നിരവധി സംവിധായകരും നിർമാതാക്കളും നടീനടന്മാരും പങ്കെടുത്തു. അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രമേശ് പിഷാരടി ധർമ്മജൻ ബോൾഗാട്ടി ബാബുരാജ് വിജയരാഘവൻ ദിവ്യ പിള്ള തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. .
അച്ചിച്ച സിനിമാസിന് ബാനറിൽ ഹസീബ് ഹനീഫ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Continue Reading

malayalam

ബസിലെ സംവരണ സീറ്റുകൾ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക സമൂഹ മാധ്യമങ്ങളിലെ വ്യാജ വാർത്തക്കെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്

Published

on

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഒരു വാർത്ത വന്നിരുന്നു ദീര്‍ഘദൂര ബസുകളിലെ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാരെ ഏഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്ന് നിയമമുള്ളതായി ഇതിനെ കുറിച്ചു വിശദമായി വിവരിക്കുന്നുണ്ട് കേരള പൊലീസ് ഒഫീഷ്യൽ ഫേസ്‍ബുക്ക് പേജിൽ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം

ദീര്‍ഘദൂര ബസുകളിലെ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാരെ ഏഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്ന് നിയമമുള്ളതായി സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം ലഭിച്ചതോടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ വ്യാജ വാര്‍ത്ത ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്ത നിയമപരമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ദീര്‍ഘദൂര ബസുകളില്‍ സ്ത്രീകളുടെ സീറ്റില്‍ ആളില്ലെങ്കില്‍ പുരുഷന്‍മാര്‍ക്ക് യാത്രചെയ്യാം. പിന്നിട് സ്ത്രീകള്‍ കയറിയാല്‍ സീറ്റില്‍ നിന്ന് പുരുഷന്‍മാര്‍ എഴുന്നേറ്റ് നല്‍കണമെന്നാണ് നിയമം.
കെ.എസ്.ആര്‍.ടി.സി വോള്‍വോ, എ.സി ബസുകള്‍ ഒഴികെയുള്ള എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളിലും 25 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. റിസർവേഷൻ സൗകര്യം ഉള്ള ബസുകൾക്ക് ഇത് ബാധകമല്ല .

മുന്‍ഗണനാ ക്രമത്തില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ സര്‍വിസ് തുടങ്ങുന്ന സ്ഥലത്ത് വനിതകള്‍ ഇല്ലെങ്കില്‍ മാത്രം പുരുഷന്മാര്‍ക്ക് അനുവദിക്കാവുന്നതാണ്. യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മുന്‍ഗണനാ ക്രമത്തിലുള്ള സീറ്റുകള്‍ ഒഴിഞ്ഞു കൊടുക്കുവാന്‍ പുരുഷന്മാരോട് കണ്ടക്ടര്‍ ആവശ്യപ്പെടേണ്ടതാണെന്നും അത് വനിതകള്‍ക്ക് ലഭ്യമാക്കേണ്ടതാണെന്നുമാണ് കെ.എസ്.ആര്‍.ടി.സി ഉത്തരവ് നല്‍കിയിരിക്കുന്നത്.

ബസുകളിലെ സംവരണ സീറ്റില്‍ നിയമംലഘിച്ച് യാത്രചെയ്താല്‍ പിഴയുള്‍പ്പെടെയുള്ള ശിക്ഷയുണ്ടാകുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു. നിയമം ലഘിച്ചാല്‍ മോട്ടോര്‍വാഹനവകുപ്പ് 100 പിഴ ഈടാക്കും. എന്നിട്ടും സീറ്റില്‍നിന്ന് മാറാന്‍ തയാറാകാതെ കണ്ടക്ടറോട് തര്‍ക്കിക്കുന്ന യാത്രക്കാരനെതിരേ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ക്രിമിനല്‍ നടപടി പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ പൊലിസിന് സാധിക്കും.

ബസിലെ സംവരണ സീറ്റുകള്‍ ഇങ്ങനെയാണ്:

$ ബസുകളില്‍ 5% സീറ്റ് അംഗപരിമിതര്‍ക്ക്
(ആകെ സീറ്റില്‍ രണ്ടെണ്ണം)

$ കാഴ്ചയില്ലാത്തവര്‍ക്ക് ഒരു സീറ്റ്

$ 20% സീറ്റ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് (10%
സ്ത്രീകള്‍ക്ക്, 10% സീറ്റ് പുരുഷന്‍മാര്‍ക്ക്)

$ 25% സീറ്റുകള്‍ സ്ത്രീകള്‍ക്ക് (ഇതില്‍ 5% സീറ്റ്
കൈക്കുഞ്ഞുമായി കയറുന്ന സ്ത്രീകള്‍ക്ക്)

$ ഒരു സീറ്റ് ഗര്‍ഭിണിക്ക് (സ്വകാര്യ,
കെഎസ്ആർടിസി ബസുകളിൽ
ഗർഭിണികൾക്കു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.
എല്ലാ ബസുകളിലും ഒരു സീറ്റെങ്കിലും
ഗർഭിണികൾക്കു നീക്കിവയ്ക്കണമെന്ന
നിർദേശമുൾപ്പെടുത്തി കേരള മോട്ടോർ
വാഹന നിയമം മനുഷ്യാവകാശ കമ്മിഷന്റെ
ഉത്തരവുപ്രകാരം ഭേദഗതി ചെയ്തിരുന്നു)

#keralapolice #seatpriorityinbuses

ഫേസ്‍ബുക്ക് ലിങ്ക്

ബസിലെ സംവരണ സീറ്റുകൾ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക ദീര്‍ഘദൂര ബസുകളിലെ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍ ഇരിക്കുന്ന…

Gepostet von Kerala Police am Mittwoch, 13. März 2019

Continue Reading

malayalam

അതിശയിപ്പിച്ചു ദേവദാസിന്റെ അരങ്ങേറ്റം ത്രില്ലും തമാശയും ചേർന്ന കളിക്കൂട്ടുകാർ റിവ്യൂ വായിക്കാം

Published

on

അതിശയൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടുകയും ആനന്ദ ഭൈരവി എന്ന ചിത്രത്തിലൂടെ അഭിനയ ശേഷി ബാല്യത്തിലേ തെളിയിച്ച ദേവദാസ് നായകനായി അരങ്ങേറുന്ന കളിക്കൂട്ടുകാർ ഇന്ന് റിലീസ് ചെയ്തു.സൗഹൃദത്തിന്റെയും സമൂഹത്തിന്റെയും നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പി കെ ബാബുരാജ് ആണ്.മലയാള സിനിമയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ഭാസി പടിക്കൽ (രാമു ) ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.ദേവാമൃതം ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.വമ്പൻ പരസ്യത്തിന്റെ പിൻബലം ഉള്ളതിനാൽ ചിത്രത്തിന് ഒരു പുതുമുഖ നായകന്റെ വരവേൽപ്പിനു ഉപരിയായി ധാരാളം പ്രേക്ഷകരും ഉണ്ടായിരുന്നു.നിറഞ്ഞ സദസ്സിലെ പ്രേക്ഷകരുടെ പ്രതികരണം ചിത്രത്തിന് മുൻപോട്ട് നല്ല ദിവസങ്ങളാണ് കാത്തിരിക്കുന്നത് എന്ന് പറയാം

ബാല്യകാലം മുതലേ സുഹൃത്തുക്കളായ ആറു പേർ.അവർ ഇന്ന് എൻജിനീയറിങ്ങിനു പഠിക്കുകയാണ് ആനന്ദും അഞ്ജലിയും നയിക്കുന്ന ആ ഗ്യാങ്ങിനു നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളിലൂടെ കഥക്ക് വേഗം വെക്കുകയാണ്.ബാല്യത്തിനും യൗവനത്തിനും ഇടയിലെ കൗമാരം ചാഞ്ചാടുന്ന പ്രലോഭനങ്ങൾക്ക് അകപ്പെടാനുള്ള സാമൂഹ്യ വ്യവസ്ഥ ആണ് ഇന്ന് നമ്മുടെ നാട്ടിൽ നിലവിൽ ഉള്ളത്.പ്രതികരിക്കാൻ ഉള്ള ത്വര രക്തത്തിൽ ഏറ്റവും വിപ്ലവം നിറക്കുന്ന പ്രായം.ഒപ്പം ഇന്ന് സമൂഹത്തിൽ സംഭവിക്കുന്ന ശരികേടുകളുടെ നേർ രേഖ.ഇവിടെ ജീവിക്കുന്ന നമ്മൾക്കെല്ലാവർക്കും റിലേറ്റ് ചെയ്യാവുന്ന തരത്തിൽ കേവലം ഒരു കൗമാര ചിത്രമായി മാത്രം കഥപറയാതെ ഇത് നമ്മളോരോരുത്തരും കാണുന്നതും കേൾക്കുന്നതുമായ ഒരു കുടുംബ കഥയായാണ് ചിത്രത്തെ രചിയിതാവ് അണിയിച്ചൊരുക്കിയിരിക്കുന്നത്

നായകനെന്ന നിലയിൽ അഭിനയ മുഹൂർത്തങ്ങളും ആക്ഷൻ രംഗങ്ങളും ഒരു പോലെ കൈകാര്യം ചെയ്യാൻ ദേവദാസിന് കഴിഞ്ഞിട്ടുണ്ട്.സിനിമാറ്റിക്ക് ആയും റിയലിസ്റ്റിക്ക് ആയുമുള്ള സങ്കട്ടന രംഗങ്ങൾ യുവ പ്രേക്ഷകരെ ആകർഷിക്കാൻ തക്കമുള്ളതാക്കൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.ഒരു പിടി പുതുമുഖങ്ങളായ അഭിനേതാക്കൾക്ക് മികച്ച അവസരവും കഴിവ് പ്രകടിപ്പിക്കാനുള്ള വേദിയുമായി കളിക്കൂട്ടുകാർ മാറി.നിധി,ആൽവിൻ,ജെൻസൺ ജോസ്,സ്നേഹ സുനോജ്,ഭാമ എന്നിവർ മികച്ച അഭിനയം കൊണ്ട് കഥാപാത്രങ്ങളെ മികവുറ്റതാക്കി.സലിംകുമാർ,ജനാർദ്ദനൻ, കുഞ്ചൻ, ഇന്ദ്രൻസ്,രഞ്ജി പണിക്കർ,ബൈജു,ഷമ്മി തിലകൻ,രാമു,ശിവജി ഗുരുവായൂർ,വിവേക് ഗോപൻ തുടങ്ങി പ്രശസ്തരായ അഭിനേതാക്കൾക്കൊപ്പം തിരക്കഥാകൃത്തും ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു.

പ്രദീപ്‌ നായരുടെ ക്യാമറ തൃശൂർ ഗോവ വാഗമൺ എന്നീ ലൊക്കേഷനുകളുടെ മനോഹാരിത വരച്ചു കാണിക്കുന്നു.എഡിറ്റിങ് അയൂബ് ഖാൻ പ്രേക്ഷകർക്ക് രസിക്കും തരം ഒരുക്കുന്നതിൽ വിജയിച്ചതിനു പിന്നിൽ ബിജിബാലിന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്കു ചെറുതല്ല.വിഷ്ണു മോഹൻ സിതാര ഈണം നൽകിയ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിരുന്നു.മാഫിയ ശശിയുടെ സംഘട്ടനം ആണ് ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയന്റ്.പുതുമുഖ നായകന് വരവേൽപ്പ് നൽകിയ ചരിത്രങ്ങൾ ഏറെ ഉള്ള മലയാള സിനിമയിലേക്ക് ഐശ്വര്യമായി കാലെടുത്തു വെച്ചിരിക്കുന്നു ദേവദാസ്.ആക്ഷനും സെന്റിമെന്റൽ രംഗങ്ങളും നൃത്തവും ഒരു പോലെ വഴങ്ങുന്ന ദേവദാസ് ചോക്ലേറ്റ് ഹീറോ ആവാനും യുവ പ്രേക്ഷരുടെ ഹരമാവാനും അധികം താമസമുണ്ടാകില്ല എന്നാണ് ഇന്ന് സിനിമ തീർന്നു പുറത്തിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണം.പരീക്ഷാ ചൂടിൽ നിന്നും കര കയറിയാൽ മികച്ച വിജയത്തിലേക്ക് തന്നെ മുന്നേറും എന്നതിന് സംശയമില്ല

Continue Reading
News8 hours ago

സിനിമ ഏറെ ഇഷ്ടമാണ്, ഒപ്പം പേടിയുമുണ്ട്:സുറുമി

News9 hours ago

മകളുടെ വിവാഹത്തലേന്ന്‌ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെ പിതാവ്‌ കുഴഞ്ഞുവീണ്‌ മരിച്ചു(വീഡിയോ)

News10 hours ago

മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടേ എന്ന് പാര്‍വതി ചോദിച്ചു; ലിനിയുടെ ഭർത്താവിന്റെ കുറിപ്പ് വൈറൽ

News10 hours ago

40 വർഷത്തിനിടെ പീഡിപ്പിച്ചു കൊന്നത് 93 സ്ത്രീകളെ… കാരണം വിചിത്രം

Movie11 hours ago

ഞാൻ ആദ്യമേ പറഞ്ഞതാണ് കത്രീന മതിയെന്ന്;അപ്പോൾ ഇന്ത്യൻ മുഖഛായ വേണമെന്നായി… അഭിനയിക്കാൻ താൽപര്യമില്ലെന്ന് പ്രിയങ്ക പറഞ്ഞപ്പോൾ വീണ്ടും കത്രീനയിലേക്ക്: പൊതുവേദിയിൽ പ്രിയങ്കയെ കുത്തി സൽമാൻ ഖാൻ

News11 hours ago

താൻ ചിത്രീകരിച്ച രംഗങ്ങളിൽ ഒന്നു പോലും ഉപയോഗിക്കരുത്;നടൻ വിക്രമിന് ബാലയുടെ വക്കീൽ നോട്ടീസ്

News15 hours ago

വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സിമ്പു

News15 hours ago

ഇതിലും ആകർഷണീയയാകാൻ എനിക്കു കഴിയുമോ;മുണ്ടുടുത്ത് സെൽഫിയെടുത്ത് ഐശ്വര്യ ലക്ഷ്മി

News15 hours ago

ആറ് മാസം മുന്‍പ് വരെ ജോലി അന്വേഷിച്ച് നടന്നു; ഇന്ന് എംപി…

News15 hours ago

ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ് ;നാളെ സ്ട്രോംഗ് റൂം തുറന്ന് പരിശോധന

News2 weeks ago

വിവാഹമോചനം സിനിമാക്കാരുടെ കുത്തകയല്ല,കൂടെ കിടക്കുന്നവർക്കേ രാപ്പനി അറിയാനൊക്കൂ; പേളിയെ പിന്തുണച്ച് സാധിക

News3 weeks ago

ചാക്കോച്ചന്റെ പ്രിയത്തിലെ നായികയെ ഓർ‌മ്മയുണ്ടോ?

News2 weeks ago

ഈ വസ്ത്രം ധരിക്കാൻ കിം എത്ര വാരിയെല്ലുകൾ നീക്കം ചെയ്തു?

Gallery3 weeks ago

പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി;ചിത്രങ്ങൾ

Movie3 weeks ago

ഭര്‍ത്താവിനെ കാണാന്‍ ഭയങ്കര ബോറ് ലുക്ക്;എന്തിനാണ് കെട്ടിയത്;കമന്റിട്ടയാൾക്ക് ഉശിരൻ മറുപടി നൽകി ഐമ സെബാസ്റ്റ്യൻ

Uncategorized3 weeks ago

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ബധിരനായ സൂരജ് മോൻ ഇവിടെ ഉണ്ട് സംഗതി ഇതാണ്…

News2 weeks ago

രണ്ട് രൂപ തന്ന് ലൈംഗികമായി ചൂഷണം ചെയ്തയാളുടെ 40 ലക്ഷത്തിന്റെ വീട് ഞാന്‍ വാങ്ങി; 600 രൂപയ്ക്ക് ഞാൻ താമസിച്ചിരുന്ന ലൈന്‍ കെട്ടിടത്തിന്റെ ഉടമ ഇന്ന് എന്റെ കാര്‍ ഡ്രൈവറാണ്; ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങള്‍ പങ്കുവെച്ച് രഞ്ജു രഞ്ജിമാര്‍

News3 weeks ago

“പേളി മാണിയുടേത് കൗദാശികവിവാഹമല്ല”;വിമർശകർക്ക് മറുപടിയുമായി വൈദികൻ;കുറിപ്പ് വൈറൽ

News2 weeks ago

തനി നാട്ടിൻപുറത്തു കാരിയായി പേളിമാണി

News1 week ago

അടിയന്തര ചികിത്സയ്ക്കിടെ വായില്‍ നിന്ന് പൊട്ടിത്തെറി; യുവതി മരിച്ചു

Trailer4 weeks ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video4 weeks ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser1 month ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser2 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer2 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser4 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery4 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer5 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos5 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Movie6 months ago

സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ദിവസം സർപ്രൈസ് ഒരുക്കി ടീം പേട്ട

Trending