Connect with us

Gallery

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Published

on

1947 ഓഗസ്റ്റ് 15 അർദ്ധരാത്രി ഇന്ത്യയെന്ന മഹത്തായ രാഷ്ട്രം ബ്രിട്ടീഷിൽ നിന്നും സ്വതന്ത്രയായി. രാജ്യമെങ്ങും സ്വാതന്ത്ര്യം ആഘോഷിക്കാൻ തുടങ്ങി. ആഹ്ലാദാരവങ്ങൾക്കിടയിൽ ഇന്ത്യയുടെ അതിർത്തിയിൽ വെസ്റ്റ് ബംഗാളിലെ ജില്ലയായ മാൾഡ ആഘോഷങ്ങളിൽ നിന്നും ഒഴിഞ്ഞു കിടന്നു. സ്വാതന്ത്ര്യസമരാനന്തരം വിഭജിക്കപ്പെട്ട കിഴക്കൻ പാക്കിസ്ഥാനായ ബംഗ്ലാദേശിന്റെയും ഇന്ത്യയുടേയും അതിർത്തി നിർണയിച്ചപ്പോൾ, അതിർത്തി ജില്ലയായ മാൾഡ ഇന്ത്യയിലാണോ ബംഗ്ലാദേശിലാണോ എന്ന് തീരുമാനമാകാതെ നിന്നു. മാൾഡയെ ചൊല്ലി കലാപം തുടങ്ങി. ജീവിതത്തിലെ ഏറ്റവും മോശം ദിനങ്ങളിലൂടെ കടന്നുപോയ മാൾഡ മൂന്നു ദിവസങ്ങൾക്കു ശേഷം സ്വതന്ത്രയായി. മാൾഡ ഇന്ത്യയിൽ തന്നെ ലയിച്ചു.

ചൂഷണങ്ങൾക്ക് ഏറ്റവുമധികം വിധേയരായിട്ടുള്ളവർക്കിടയിലാണ് പ്രധിഷേസ്വരങ്ങൾ ഏറെ ഉയർന്നുകേട്ടിട്ടുള്ളത്. മാൾഡയിലെ ജനങ്ങൾക്ക് അവരുടെ പ്രധിഷേധം രേഖപ്പെടുത്താനും തങ്ങൾ നേരിടുന്ന ദുരിതങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പ്പെടുത്താനും ഒരു മാധ്യമമുണ്ടായിരുന്നു. അതാണ് ” ഗോമ്പിറ “.ആക്ഷേപഹാസ്യത്തിലൂടെ ജനങ്ങളെ അവർ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ, സമകാലീനവിഷയങ്ങളെ ഗാനത്തിലൂടെയും നൃത്തം ചെയ്തും അവതരിപ്പിക്കപ്പെടുന്ന ഒരു കലയാണ് “ഗോമ്പിറ “.

ആദ്യകാലത്ത്‌ ശിവക്ഷേത്രത്തിലാണ് ഗോമ്പിറ അവതരിപ്പിച്ചുകൊണ്ടിരുന്നത്. ശിവനെ സ്തുതിക്കുകയും ശിവൻ പ്രത്യക്ഷപ്പെട്ടു കഴിയുമ്പോൾ തങ്ങളുടെ വേദനകളെ ശിവനെ അറിയിക്കുന്നതുമായിട്ടായിരുന്നു ആദ്യകാലങ്ങളിൽ. ഇപ്പോൾ ഗോമ്പിറ അവതരിപ്പിക്കുന്നത് ജനമധ്യത്തിലാണ് -സമൂഹത്തിന്റെ പ്രതിനിധികളായ കഥാപാത്രങ്ങളായി സ്റ്റേജിൽ കലാകാരന്മാർ അണിനിരക്കുന്നു. ആഗോളതാപനം, വനനശീകരണം, മതതീവ്രവാദം, ജനപ്രതിനിധികളുടെ ജനദ്രോഹനയങ്ങൾ എന്നിങ്ങനെ സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ് ഗോമ്പിറ ചർച്ചചെയ്യുന്നത്.ആക്ഷേപഹാസ്യരൂപത്തിൽ, സാധാരണ ജനങ്ങൾക്ക് എളുപ്പം മനസ്സിലാകുന്ന രീതിയിലാണ് ഗോമ്പിറ അവതരിപ്പിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെകുറിച്ചു പ്രേക്ഷകർ എളുപ്പം ബോധവാന്മാരാകുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യസമരകാലഘട്ടങ്ങളിൽ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ചൂഷണങ്ങൾ ജനങ്ങളെ അറിയിക്കുന്നതിന് ഗോമ്പിറ നിരോധിക്കുകയും, ഗോമ്പിറയുടെ സ്ക്രിപ്റ്റുകൾ കത്തിച്ചുകളയുകയും കലാകാരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തുപോന്നു. ഗോമ്പിറയുടെ പ്രസക്തി മനസ്സിലാക്കിയ നേതാജി സുഭാഷ് ചന്ദ്രബോസ് നെ പോലുള്ളവർ ജനങ്ങളോട് ഗോമ്പിറ കാണാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.നമ്മൾ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം കേട്ടറിവില്ലാത്ത ഒട്ടനേകം പോരാളികളിലൂടെയാണ് നമുക്ക് കൈവന്നത് എന്ന് ഗോമ്പിറയെക്കുറിച്ചും മനസ്സിലാക്കി തുടങ്ങുമ്പോൾ നമ്മൾ തിരിച്ചറിയുന്നു.സമൂഹത്തിന് ഉപകാരപ്രദമാകുമ്പോഴാണ് ഏതൊരു കലാരൂപവും മഹത്തരമാകുന്നത്. അനീതിക്കെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും മടിക്കുന്ന ഇന്നത്തെ സമൂഹത്തിൽ ഏറെ പ്രസക്തമായ ഒരു കലാരൂപമാണ് ഗോമ്പിറ. വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ “.ബംഗ്ലാദേശ് ബോർഡറായ മാൾഡയിലാണ് ഡോക്യൂമെന്ററി ചിത്രീകരിച്ചിരിക്കുന്നത്. മാൾഡയിലെ ഒട്ടനേകം ഗോമ്പിറ കലാകാരന്മാരും മാൾഡയിലെ സാധാരണക്കാരായ ജനങ്ങളും ഇതിൽ അഭിനയിച്ചിരിക്കുന്നു.

രചന സംവിധാനം – ഷബിൻ
പ്രൊഡക്ഷൻ – മിറാക്കിൾ സ്റ്റുഡിയോസ്
ഛായാഗ്രാഹകൻ – പ്രശാന്ത് പ്രദീപ്
എഡിറ്റർ – വിവേക് ടി എസ്
സഹ സംവിധായകൻ – ദീപക് രാജ്
കഥ ഗവേഷണം – കാവ്യ ബാബുരാജ്

 

 

entertainment

ഗാങ്‌ ലീഡർ ആയി നാനി ; ടീസര്‍ പുറത്ത്

Published

on

സൂര്യയുടെ 24, അഖിൽ അക്കിനേനിയുടെ ഹലോ എന്നീ ചിത്രങ്ങൾക്കു ശേഷം വിക്രം കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാങ്‌ ലീഡർ.

നാനി നായകനാകുന്ന ചിത്രത്തിൽ ലക്ഷ്മി, ശരണ്യ പൊൻവണ്ണൻ, സ്വാതി, പ്രിയങ്ക ജവൽകർ, പ്രിയദർശി പുലികൊണ്ട എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. അനിരുദ്ധ് ആണ് സംഗീതം. ചിത്രം ഓഗസ്റ്റ് 31ന് തിയറ്ററുകളിലെത്തും .

Continue Reading

entertainment

തെന്നിന്ത്യയും കടന്ന്  ബോളിവുഡ് വരെ; കീര്‍ത്തി സുരേഷിന്‍റെ വൈറലായ ആ ഫോട്ടോകള്‍ക്ക് പിന്നില്‍

Published

on

തെന്നിന്ത്യയും കടന്ന്  ബോളിവുഡ് വരെ എത്തിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്.ബധായി ഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് ശര്‍മയുടെ സ്പോര്‍ട്ട്സ് ഡ്രാമ ചിത്രത്തിലൂടെ കീര്‍ത്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അന്തരിച്ച നടി സാവിത്രിയുടെ ജീവതത്തെ ആസ്പദമാക്കി ഒരുക്കിയ മഹാനടി എന്ന ചിത്രത്തിന് ശേഷം കീര്‍ത്തിയുടെ താരമ്യല്യം കുത്തനേ ഉയര്‍ന്നു.  സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്.

അതിനിടെ കീര്‍ത്തിയുടെ ഏതാനും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. തിരിച്ചറിയാനാകാത്ത വിധം മെലിഞ്ഞിരിക്കുകയാണ് ചിത്രത്തില്‍ കീര്‍ത്തി.അതുപോലെ വര്‍ക്ക് ഔട്ടിന് ശേഷം കീര്‍ത്തി പങ്കുവച്ച ‘നോ മേക്കപ്പ് ലുക്ക്’ ചിത്രത്തിനു വന്‍ സ്വീകരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്.

കീര്‍ത്തിയെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബുരാജ് നിര്‍മിക്കുന്ന ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ്  ഈ മാറ്റം. ചിത്രത്തിന് വേണ്ടി കര്‍ശനമായ ഭക്ഷണരീതിയും വ്യായാമവുമാണ് കീര്‍ത്തി പിന്തുടരുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.

 

Continue Reading

entertainment

ഒരു ഹിമാലയന്‍ യാത്രയാണ് തന്‍റെ ജീവിതത്തെ മാറ്റിമറിച്ചത്; അമല പോള്‍

Published

on

ആടൈ സിനിമയുടെ ആദ്യ പോസ്റ്റര്‍ ഇറങ്ങിയതുമുതല്‍ തെന്നിന്ത്യയില്‍ അമല പോളും ചിത്രത്തിലെ താരത്തിന്‍റെ ലുക്കുമായിരുന്നു ചര്‍ച്ച. ചിത്രം റിലീസ് ചെയ്തതോടെ അമല പോളിനെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇതിനിടെ, വിവാഹമോചനത്തിനുശേഷം ജീവിതം എങ്ങനെ  മാറിമറിഞ്ഞുവെന്ന് മനസ്സുതുറക്കുകയാണ് അമല.

ദാമ്പത്യം പരാജയപ്പെട്ടപ്പോള്‍ തകര്‍ന്നുപോയിരുന്നു. ലോകത്ത് ഒറ്റക്കായി. എങ്ങോട്ടെങ്കിലും ഓടിപ്പോകാന്‍ ആഗ്രഹിച്ചു. ഒരു ഹിമാലയന്‍ യാത്രയാണ് തന്‍റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് അമല പറഞ്ഞു. 2016 ല്‍ നടത്തിയ ഹിമാലയന്‍ യാത്രമയാണ് ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുതന്നെ മാറ്റിയത്. വസ്ത്രങ്ങളും ക്രീമുകളും ചെരുപ്പും എല്ലാമായി പുറപ്പെട്ട താന്‍ നാല് ദിവസത്തെ ട്രക്കിംഗിന് ശേഷം എല്ലാം ഉപേക്ഷിച്ചു.

Continue Reading
entertainment19 mins ago

ഇന്റര്‍വ്യൂ അടിച്ചുമാറ്റി ടെലി കാസ്റ്റ് ചെയ്തു;വിവാദത്തില്‍ പെട്ട് എഫ് എം ചാനല്‍

entertainment27 mins ago

ഗാങ്‌ ലീഡർ ആയി നാനി ; ടീസര്‍ പുറത്ത്

entertainment1 hour ago

തെന്നിന്ത്യയും കടന്ന്  ബോളിവുഡ് വരെ; കീര്‍ത്തി സുരേഷിന്‍റെ വൈറലായ ആ ഫോട്ടോകള്‍ക്ക് പിന്നില്‍

bollywood1 hour ago

ഡിയര്‍ കോമ്രേഡും, അർജുൻ റെഡ്ഡിയും തമ്മിൽ ബന്ധമുണ്ടോ? വിജയ് ദേവേരകൊണ്ട തന്നെ തുറന്നു പറയുന്നു

entertainment1 hour ago

ഒരു ഹിമാലയന്‍ യാത്രയാണ് തന്‍റെ ജീവിതത്തെ മാറ്റിമറിച്ചത്; അമല പോള്‍

entertainment1 hour ago

”വാർത്തകള്‍ ഇതുവരെ” ഗാനം മെലഡിയിലും വിഷ്വലുകളിലും നൊസ്റ്റാൾജിക് അനുഭവപ്പെടുന്നു

entertainment2 hours ago

യുടൂബില്‍ തരംഗം സൃഷ്ട്ടിക്കാന്‍ തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ അടുത്ത ഗാനം എത്തുന്നു ; ഇന്ന് വൈകിട്ട് 6 മണിക്ക്

entertainment2 hours ago

കല്‍ക്കിക്ക് വേണ്ടി ടൊവിനോ തോമസ് നടത്തിയ വര്‍ക്കൗട്ട്;അമ്പരന്ന്‍ സോഷ്യല്‍ മീഡിയ

bollywood2 hours ago

‘ലയണ്‍ കിങ്ങി’ന് റെക്കോര്‍ഡ്‌ കളക്ഷന്‍ ;80 കോടി കവിയുമെന്നാണ് കണക്കാക്കപ്പെടുന്നത്

entertainment17 hours ago

റിലീസിന് മുന്നേ തന്നെ റീമേക് അവകാശം വിറ്റു പോയി ..! പ്രതീക്ഷകൾ വാനോളമുയർത്തി ഡിയർ കോമ്രേഡ്

News3 weeks ago

രണ്ട് ദിവസമായി ചെവി വേദന;രോഗിയെ പരിശോധിച്ച ഡോക്ടർ ഞെട്ടി

entertainment6 days ago

ഫേസ്ആപ്പിനെതിരെ സൈബര്‍ ലോകം രംഗത്ത് എത്തി ; സംഭവിക്കാന്‍ പോകുന്നത് ഇതാണ്

Gallery3 weeks ago

എന്റെ ഒമ്പതാം മാസത്തിലെ വയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം;അണ്ടർ വാട്ടർ ഫോട്ടോഷൂട്ടുമായി സമീറ റെഡ്‌ഡി

entertainment4 days ago

പോണ്‍ കാണുന്ന ശീലമുള്ളവര്‍ സൂക്ഷിച്ചോളൂ; വിവരങ്ങള്‍ കൈവശപ്പെടുത്തുന്നുണ്ട്

News4 weeks ago

പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർഥിനിയെ യുവാവ് കുത്തിവീഴ്ത്തി; നാട്ടുകാർ തടയുന്നതിനിടെ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ശ്രമം;ഇരുവരും ചികിത്സയിൽ

Movie2 weeks ago

ഇയാൾ എന്നെ കണ്ണുകൾ കൊണ്ട് ബലാൽസംഗം ചെയ്യുകയാണ്;വീഡിയോ പങ്കുവെച്ച് ഇഷ ഗുപ്ത

entertainment2 days ago

ആടൈയിലെ നഗ്ന രംഗങ്ങള്‍ പുറത്ത് ; ഒരു പൊട്ടിയ കണ്ണാടിക്ക് പുറകില്‍ അമല പോള്‍

News2 weeks ago

മദ്യലഹരിയിൽ തമിഴ് നടിമാരുടെ ലൈവ്;ഇതിനിടയ്ക്ക് കാമുകനൊപ്പം ലിപ് ലോക്കും (വീഡിയോ)

Gallery2 weeks ago

കരിക്കിലെ സുന്ദരി അമേയയുടെ കിടിലൻ ഫോട്ടോഷൂട്ട്

News3 weeks ago

സിനിമാ ഇൻഡസ്ട്രി ഇനി ഭരിക്കുക അഹാന; മാല പാർവതിയുടെ കമന്റിനു നന്ദി അറിയിച്ച് അഹാന

Trailer3 months ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video3 months ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser3 months ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser3 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer4 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser6 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery6 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer7 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos7 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Movie7 months ago

സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ദിവസം സർപ്രൈസ് ഒരുക്കി ടീം പേട്ട

Trending