Connect with us

Movie

കൂടെയോടാൻ തയ്യാറെങ്കിൽ ഒരുങ്ങിയിരുന്നോ കുടുംബ പ്രേക്ഷകർക്ക് ചിരിയുടെ വിരുന്നൊരുക്കാൻ ബാലൻ വക്കീലും കൂട്ടരും എത്തുന്നു

Published

on

മലയാളത്തിന്റെ സ്വന്തം ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന കോടതി സമക്ഷം ബാലൻ വക്കീൽ തീയേറ്ററുകളിലേക്ക്. ഒരു ഫാമിലി ഡ്രാമ ആയി ഒരുക്കുന്ന സിനിമയിൽ ദിലീപ് എത്തുന്നത് വിക്കൻ ആയി. ഹാസ്യത്തിന്റെ പൊടി പൂരം തീർക്കാൻ കൂട്ടിനു അജു വർഗീസും, സുരാജ് വെഞ്ഞാറമൂടും.പ്രതീക്ഷകൾ വാനോളം ഉയർത്തി കോടതി സമക്ഷം ബാലൻ വക്കീൽ തീയേറ്ററുകളിലേക്ക്. ദിലീപ് നായകനാകുന്ന ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് മലയാളത്തിന്റെ പ്രിയ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ആണ്. മംമ്ത മോഹൻദാസ് നായിക ആകുന്ന സിനിമയിൽ പ്രിയ ആനന്ദ് ,സുരാജ് വെഞ്ഞാറമൂട് , സിദ്ധിഖ് , അജു വർഗീസ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. കോമെടിക്ക് പ്രാധാന്യം നൽകിയ ഒരുക്കിയിരിക്കുന്ന ഒരു ഫാമിലി ചിത്രം ആണ് ഇതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. തിരിച്ചു വരവിൽ ദിലീപ് തന്റെ ബോക്സ്‌ ഓഫീസ് ആധിപത്യം വീണ്ടും ബാലൻ വക്കീലിലൂടെ ഉറപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യാമായി സംവിധായകൻ ഉണ്ണികൃഷ്ണൻ ബിയും ദിലീപും ഒന്നിക്കുന്ന ഫാമിലി ഡ്രാമയാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ഈ അടുത്തിടെ മലയളത്തിൽ ഏറെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നായ ചിത്രത്തിൽ മംമ്ത മോഹൻദാസ്,പ്രിയ ആനന്ദ് തുടങ്ങിയവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. കോമെടിക്കും ഏറെ പ്രാധ്യാന്യം നൽകിയിരിക്കുന്ന സിനിമയിൽ സുരാജ് വെഞ്ഞാറമൂട് , അജു വർഗീസ് എന്നിവരും എത്തുന്നുണ്ട്. ബോളിവുഡ് നിർമ്മാണ കമ്പനി ആയ വയക്കോം ആണ് സിനിമ നിർമ്മിക്കുന്നത്.കോടതി സമക്ഷം ബാലൻ വക്കീൽ 21 ന് തീയറ്ററുകളിൽ എത്തുമ്പോൾ മലയാളികൾ കാത്തിരിക്കുന്നത് ദിലീപിന്റെ മറ്റൊരു ചരിത്ര വിജയം കൂടിയാണ്.

തിയേറ്റർ ലിസ്റ്റ്

 

 

 

 

Movie

ഞാൻ ആദ്യമേ പറഞ്ഞതാണ് കത്രീന മതിയെന്ന്;അപ്പോൾ ഇന്ത്യൻ മുഖഛായ വേണമെന്നായി… അഭിനയിക്കാൻ താൽപര്യമില്ലെന്ന് പ്രിയങ്ക പറഞ്ഞപ്പോൾ വീണ്ടും കത്രീനയിലേക്ക്: പൊതുവേദിയിൽ പ്രിയങ്കയെ കുത്തി സൽമാൻ ഖാൻ

Published

on

പ്രിയങ്ക ചിത്രത്തിൽ നിന്ന് പിൻമാറിയത് സൽമാൻ ഒട്ടും പിടിച്ചിട്ടില്ല. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടികളിൽ പ്രിയങ്കയെ കുറ്റപ്പെടുത്തി സംസാരിക്കുകയാണ് സൽമാൻ.

സംവിധായകൻ അലി അബ്ബാസ് സഫറിനോട് ഞാൻ ആദ്യമേ കത്രീനയുടെ പേര് നിർദ്ദേശിച്ചതാണ്. എന്നാൽ നായികയ്ക്ക് ഇന്ത്യൻ മുഖച്ഛായ വേണമെന്ന് പറഞ്ഞ് അദ്ദേഹമാണ് പ്രിയങ്കയുടെ പേര് നിർദ്ദേശിക്കുന്നത്. 20 കൊല്ലമായി കത്രീന ഇന്ത്യയിൽ ജീവിക്കുന്നു. എന്തുകൊണ്ട് അവരെ നായികയാക്കി കൂടാ എന്ന് ഞാൻ ചോദിച്ചു. ഒടുവിൽ പ്രിയങ്കയിൽ തന്നെ ഞങ്ങൾ എത്തിച്ചേർന്നു.

അതിനിടെയിലാണ് നികിന്റെ കഥ നടക്കുന്നത്. ഷൂട്ടിങ് തുടങ്ങാൻ വെറും അഞ്ച് ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് പ്രിയങ്ക വിവാഹ കാര്യം ഞങ്ങളോട് തുറന്ന് പറയുന്നത്. വിവാഹം കഴിച്ചോളൂ, എന്നിരുന്നാലും മൂന്നോ നാലോ ദിവസം ചിത്രീകരണത്തിന് വേണ്ടി മാറ്റി വച്ചു കൂടെയെന്ന് ഞാൻ പ്രിയങ്കയോട് ചോദിച്ചു. അപ്പോഴാണ് പറയുന്നത് സിനിമയിൽ അഭിനയിക്കാൻ താൽപര്യമില്ലെന്ന്. അത് ഞങ്ങളെ പ്രതിസന്ധിയിലാക്കി.

ഒടുവിൽ ഞാൻ നേരത്തേ നിർദ്ദേശിച്ചത് പോലെ തന്നെ കത്രീനയെ കാസ്റ്റ് ചെയ്തു. കത്രീനയ്ക്കാണ് എന്തുകൊണ്ടും ആ കഥാപാത്രം ചെയ്യാനുള്ള അർഹതയുള്ളത്. പ്രിയങ്കയുടെ പിൻമാറ്റം ഭാഗ്യമായി കരുതുന്നു- സൽമാൻ പറഞ്ഞു.

Continue Reading

Movie

കൂടുതല്‍ റിയലിസ്റ്റിക് ആകുക എന്നതാണ് വാപ്പച്ചി നൽകിയ ഉപദേശം: ഷെയ്ൻ നിഗം

Published

on

സിനിമയിലേക്കെത്തുമ്പോള്‍ അച്ഛനില്‍ നിന്ന് ലഭിച്ച ഉപദേശം അഭിനയത്തില്‍ കൂടുതല്‍ റിയലിസ്റ്റിക് ആവുകയെന്നതാണെന്ന് നടന്‍ ഷെയ്ന്‍ നിഗം. അഭിനയമാണെന്ന് പ്രേക്ഷകര്‍ക്ക് ഒരിക്കലും മനസ്സിലാവാത്ത തരത്തിലാവണം കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടതെന്ന അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് താന്‍ ഇന്നും കരിയറില്‍ മുന്നേറുന്നതെന്നും ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തില്‍ ഷെയ്ന്‍ വ്യക്തമാക്കി.

സിനിമയിലേക്ക് എത്തുന്നതില്‍ വാപ്പച്ചി(അബി) പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. കൂടുതല്‍ റിയലിസ്റ്റിക് ആകുക എന്ന ഉപദേശമാണ് നല്‍കിയത്. അഭിനയം ആണെന്ന് തോന്നാത്ത വിധം കഥാപാത്രത്തോട് നീതി പുലര്‍ത്തുക എന്നത് മാത്രമാണ് വാപ്പച്ചി നല്‍കിയ ഉപദേശം. സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് ആ രംഗം വിശ്വസിക്കാന്‍ പറ്റുന്ന വിധത്തില്‍ അഭിനയിക്കാന്‍ സാധിക്കണം. വര്‍ക്ക് ചെയ്യുന്ന സാഹചര്യവും സിനിമയും സ്വാധീനിക്കും. പക്ക കൊമേഴ്സ്യല്‍ സിനിമയില്‍ റിയലസ്റ്റിക് ആകാന്‍ ബുദ്ധിമുട്ടാണ്. പരമാവധി നാച്യുറലാകാന്‍ ശ്രമിക്കാറുണ്ട്.

അതേസമയം, ഷെയ്ന്‍ നായകനായ ഏറ്റവും പുതിയ ചിത്രം ‘ഇഷ്‌ക്’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്.
സംവിധാനം ചെയ്തത് നവാഗതനായ അനുരാജ് മനോഹര്‍ ആണ്. മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സി.വി സാരതി എന്നിവരാണ് ചിത്രത്തിന്റെ നിര്‍്മ്മാതാക്കള്‍്. ”ഇഷ്‌കി’ ന്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്.

Continue Reading

Movie

ഭാരതിനായി എന്തും നൽകാൻ ആളുകൾ തയ്യാറാണ്; ചിലപ്പോൾ ഭർത്താവിനെ വരെ ഉപേക്ഷിക്കാൻ; പ്രിയങ്കയെ വിമർശിച്ച് സൽമാൻ ഖാൻ

Published

on

മുംബൈ: ഏകദേശം ആറ് മാസങ്ങൾക്ക് മുമ്പാണ് അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന സൽമാൻ ഖാൻ ചിത്രം ‘ഭാരതിൽ’ നിന്ന് നടി പ്രിയങ്ക ചോപ്ര പിൻമാറിയത്. അമേരിക്കൻ ഗായകൻ നിക്ക് ജോനാസുമായുള്ള വിവാഹത്തോടനുബന്ധിച്ചായിരുന്നു പ്രിയങ്ക ഭാരതിൽനിന്ന് പിന്മാറിയതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയെക്കാളും തന്റെ വിവാഹത്തിന് പ്രധാന്യം നൽകിയ പ്രിയങ്കയുടെ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൽമാൻ ഖാൻ.

ഭാരതിനായി എന്തും നൽകാൻ ആളുകൾ തയ്യാറാണ്. ചിലപ്പോൾ ഭർത്താവിനെ വരെ ഉപേക്ഷിക്കാൻ. അപ്പോഴാണ് പ്രിയങ്ക ചിത്രം തന്നെ ഉപേക്ഷിച്ചതെന്ന് സൽമാൻ ഖാൻ പറഞ്ഞതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു. നന്ദി പ്രിയങ്ക, ഞാനെന്നും അവരോട് കടപ്പെട്ടിരിക്കും. എന്തെന്നാൽ അവർ കാരണമാണ് ചിത്രത്തിൽ നായികയായി കത്രീന കെയ്ഫ് എത്തിയത്. ചിത്രത്തിൽനിന്ന് പ്രിയങ്ക പിന്മാറിയിരുന്നില്ലെങ്കിൽ കത്രീനയെ എങ്ങനെ ചിത്രത്തിൽ അഭിനയിപ്പിക്കുമായിരുന്നുവെന്നും സൽമാൻ ഖാൻ പറഞ്ഞു.

പ്രിയങ്കയുടെ സൗകര്യത്തിനനുസരിച്ച് ചിത്രീകരണത്തിന്റെ തീയ്യതി മാറ്റാമെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തിന്റെ തയ്യാറെടുപ്പുകൾക്ക് എത്ര സമയം വേണ്ടിവരുമെന്ന് തനിക്കറിയില്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഭാരതിന്റെ ട്രെയിലർ ഇറങ്ങിയിട്ട് ഇതുവരെ പ്രിയങ്ക തന്നെ വിളിച്ചില്ലെന്നും സൽമാൻ ഖാൻ കൂട്ടിച്ചേർത്തു.

ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വച്ച് രണ്ട് ദിവസങ്ങളിലായാണ് പ്രിയങ്ക ചോപ്ര-നിക്ക് ജോനാസ് വിവാഹം നടന്നത്. ഡിസംബർ ഒന്നിന് ക്രിസ്തീയ ആചാരപ്രകാരവും രണ്ടിന് ഹിന്ദുമത ആചാരപ്രകാരവുമായിരുന്നു വിവാഹം.

ചിത്രത്തിൽ നിന്ന പ്രിയങ്ക പിന്മാറിയത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. വിവാഹനിശ്ചയം കാരണമാണ് സിനിമയില്‍ നിന്ന് പുറത്ത് പോകുന്നതെന്ന് പ്രിയങ്ക തങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഒരു മുന്നറിയിപ്പും നല്‍കാതെ ചിത്രത്തിൽ നിന്ന് ഒഴിഞ്ഞുമാറിയത് ഒട്ടും ശരിയായില്ലെന്ന് സിനിമയുടെ സഹനിര്‍മാതാവായ നിഖില്‍ നമിത് ട്വിറ്ററിൽ കുറിച്ചിരുന്നു.

തുടർച്ചയായി സൽമാൻ ഖാനും കത്രീനയും ഒന്നിച്ചഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഭാരത്. ഇരുവരും ഒന്നിച്ചെത്തിയ ടൈഗർ സിന്ദാ ഹെയും ഏക് ദാ ടൈഗറും വൻ ഹിറ്റുകളായിരുന്നു. തബു, ദിഷാ പട്ടാനി, സുനിൽ ഗ്രോവർ തുടങ്ങിയവരാണ് ഭാരതിലെ മറ്റ് പ്രധാന താരങ്ങൾ. 2014-ൽ റിലീസായ ദക്ഷിണ കൊറിയൻ ചിത്രം ഓഡ് ടു മൈ ഫാദർ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഭാരത്. ചിത്രം ജൂണ അഞ്ചിന് പ്രദർശനത്തിനെത്തും.

Continue Reading
News7 hours ago

സിനിമ ഏറെ ഇഷ്ടമാണ്, ഒപ്പം പേടിയുമുണ്ട്:സുറുമി

News8 hours ago

മകളുടെ വിവാഹത്തലേന്ന്‌ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെ പിതാവ്‌ കുഴഞ്ഞുവീണ്‌ മരിച്ചു(വീഡിയോ)

News10 hours ago

മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടേ എന്ന് പാര്‍വതി ചോദിച്ചു; ലിനിയുടെ ഭർത്താവിന്റെ കുറിപ്പ് വൈറൽ

News10 hours ago

40 വർഷത്തിനിടെ പീഡിപ്പിച്ചു കൊന്നത് 93 സ്ത്രീകളെ… കാരണം വിചിത്രം

Movie10 hours ago

ഞാൻ ആദ്യമേ പറഞ്ഞതാണ് കത്രീന മതിയെന്ന്;അപ്പോൾ ഇന്ത്യൻ മുഖഛായ വേണമെന്നായി… അഭിനയിക്കാൻ താൽപര്യമില്ലെന്ന് പ്രിയങ്ക പറഞ്ഞപ്പോൾ വീണ്ടും കത്രീനയിലേക്ക്: പൊതുവേദിയിൽ പ്രിയങ്കയെ കുത്തി സൽമാൻ ഖാൻ

News10 hours ago

താൻ ചിത്രീകരിച്ച രംഗങ്ങളിൽ ഒന്നു പോലും ഉപയോഗിക്കരുത്;നടൻ വിക്രമിന് ബാലയുടെ വക്കീൽ നോട്ടീസ്

News14 hours ago

വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സിമ്പു

News14 hours ago

ഇതിലും ആകർഷണീയയാകാൻ എനിക്കു കഴിയുമോ;മുണ്ടുടുത്ത് സെൽഫിയെടുത്ത് ഐശ്വര്യ ലക്ഷ്മി

News15 hours ago

ആറ് മാസം മുന്‍പ് വരെ ജോലി അന്വേഷിച്ച് നടന്നു; ഇന്ന് എംപി…

News15 hours ago

ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ് ;നാളെ സ്ട്രോംഗ് റൂം തുറന്ന് പരിശോധന

News2 weeks ago

വിവാഹമോചനം സിനിമാക്കാരുടെ കുത്തകയല്ല,കൂടെ കിടക്കുന്നവർക്കേ രാപ്പനി അറിയാനൊക്കൂ; പേളിയെ പിന്തുണച്ച് സാധിക

News3 weeks ago

ചാക്കോച്ചന്റെ പ്രിയത്തിലെ നായികയെ ഓർ‌മ്മയുണ്ടോ?

News2 weeks ago

ഈ വസ്ത്രം ധരിക്കാൻ കിം എത്ര വാരിയെല്ലുകൾ നീക്കം ചെയ്തു?

Gallery3 weeks ago

പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി;ചിത്രങ്ങൾ

Movie3 weeks ago

ഭര്‍ത്താവിനെ കാണാന്‍ ഭയങ്കര ബോറ് ലുക്ക്;എന്തിനാണ് കെട്ടിയത്;കമന്റിട്ടയാൾക്ക് ഉശിരൻ മറുപടി നൽകി ഐമ സെബാസ്റ്റ്യൻ

Uncategorized3 weeks ago

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ബധിരനായ സൂരജ് മോൻ ഇവിടെ ഉണ്ട് സംഗതി ഇതാണ്…

News2 weeks ago

രണ്ട് രൂപ തന്ന് ലൈംഗികമായി ചൂഷണം ചെയ്തയാളുടെ 40 ലക്ഷത്തിന്റെ വീട് ഞാന്‍ വാങ്ങി; 600 രൂപയ്ക്ക് ഞാൻ താമസിച്ചിരുന്ന ലൈന്‍ കെട്ടിടത്തിന്റെ ഉടമ ഇന്ന് എന്റെ കാര്‍ ഡ്രൈവറാണ്; ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങള്‍ പങ്കുവെച്ച് രഞ്ജു രഞ്ജിമാര്‍

News3 weeks ago

“പേളി മാണിയുടേത് കൗദാശികവിവാഹമല്ല”;വിമർശകർക്ക് മറുപടിയുമായി വൈദികൻ;കുറിപ്പ് വൈറൽ

News2 weeks ago

തനി നാട്ടിൻപുറത്തു കാരിയായി പേളിമാണി

News1 week ago

അടിയന്തര ചികിത്സയ്ക്കിടെ വായില്‍ നിന്ന് പൊട്ടിത്തെറി; യുവതി മരിച്ചു

Trailer4 weeks ago

സൂര്യ പൊളിച്ചടുക്കി വേറെ ലെവൽ കൊലമാസ്സ് ! NGK ഞെട്ടിക്കുന്ന ട്രൈലെർ കാണാം

video4 weeks ago

ഏവരും കാത്തിരുന്ന അതിരനിലെ പവിഴ മഴയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ എത്തി കാണാം

Teaser1 month ago

സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന “കാപ്പാൻ ” സിനിമയുടെ ടീസർ പുറത്തിറങ്ങി

Teaser2 months ago

‘ഒരു ഉമ്മ തര്വോ’… രസകരമായ ഒരു ടീസർ

Trailer2 months ago

ഇതു വിമര്ശിച്ചവർക്ക് പ്രിത്വിയുടെ മറുപടി; ലാലേട്ടന്റെ കൊലകൊല്ലി ഐറ്റം ലൂസിഫെർ ട്രയ്ലർ കാണാം…

Teaser4 months ago

ആസിഫ് അലി നായകനാകുന്ന O.P.160/18 കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

Gallery4 months ago

വെസ്റ്റ് ബംഗാളിലെ തനത് കലാരൂപമായ ഗോമ്പിറയെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഡോക്യൂമെന്ററി ഫിലിം ആണ് “ഗോമ്പിറ ” ട്രൈലെർ കാണാം

Trailer5 months ago

വിജയ് സൂപ്പറും പൗർണമിയും രണ്ടാമത്തെ ട്രയിലർ പുറത്തിറങ്ങി

Videos5 months ago

മാരി 2 ലെ “റൗഡി ബേബി ” വീഡിയോ സോങ് പുറത്തിറങ്ങി

Movie6 months ago

സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ദിവസം സർപ്രൈസ് ഒരുക്കി ടീം പേട്ട

Trending